ഇഴുകിച്ചേര്‍ന്നുളള രംഗങ്ങള്‍ ചെയ്യുമ്പോള്‍ പേടിയാണ്,മാധവനൊപ്പമുളള അഭിനയത്തെ കുറിച്ച് ബിപാഷ ബസു
ഗ്ലാമറസ് വേഷങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയയായ താരങ്ങളില്‍ ഒരാളാണ് നടി ബിപാഷാ ബസു. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച താരം നിരവധി ബിഗ് ബഡ്ജറ്റ് സിനിമകളിലും എത്തിയിരുന്നു. 2001ല്‍ അക്ഷയ് കുമാര്‍ നായകവേഷത്തിലെത്തിയ അജ്‌നബി എന്ന ചിത്രത്തിലൂടെയാണ് ബിപാഷാ ബസു ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നായികയായും സഹനടിയായും വില്ലത്തി വേഷങ്ങളിലുമൊക്കെ ബിപാഷ തിളങ്ങിയിരുന്നു. ബോളിവുഡില്‍ വലിയ വിജയമായി മാറിയ ധൂമിന്റെ രണ്ടാം ഭാഗത്തിലും ബിപാഷാ അഭിനയിച്ചിരുന്നു.
2016ലായിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം സിനിമ വിട്ട താരം കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. നടനും മോഡലുമായ കരണ്‍ സിംഗ് ഗ്രോവറാണ് നടിയെ വിവാഹം കഴിച്ചത്. വിവാഹ ശേഷം സിനിമ വിട്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് ബിപാഷ ബസു.

തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ ആരാധകര്‍ക്കായി നടി പങ്കുവെക്കാറുണ്ട്. അതേസമയം നടനും സുഹൃത്തുമായ മാധവനെ കുറിച്ച് ബിപാഷ ബസു പറഞ്ഞ കാര്യങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മാധവനൊപ്പമുളള ഇഴുകിചേര്‍ന്നുളള രംഗങ്ങള്‍ തനിക്ക് അത്ര എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് ബിപാഷ.

അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ ഭയപ്പെട്ടിരുന്നെന്നും അത് ചിത്രീകരിക്കുംമുന്‍പ് തനിക്ക് ഹൃദയസ്തംഭനം വരുമെന്ന് തോന്നാറുണ്ടെന്നും നടി ഒരഭിമുഖത്തില്‍ പറഞ്ഞു. നടന്‍ മാധവനൊപ്പം ജോഡി ബ്രേക്കേഴ്‌സ് എന്ന ചിത്രത്തിലായിരുന്നു ബിപാഷ ബസു മുന്‍പ് ഒരുമിച്ച് അഭിനയിച്ചത്. അഭിനേതാവ് എന്ന നിലയില്‍ അത്തരം രംഗങ്ങള്‍ എന്ന പേടിപ്പെടുത്തും എന്നും നടി പറയുന്നു.
Recommended Video

ജോഡി ബ്രേക്കേഴ്‌സില്‍ എന്റെ സുഹൃത്തായ മാധവനെ ചുംബിക്കേണ്ടി വരുമ്പോള്‍ അതിന് തൊട്ടുമുന്‍പുളള ദിവസം എനിക്ക് ഹൃദയസ്തംഭനം വരും. എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയായിരുന്നു. അന്ന് എന്റെ സുഹൃത്തുക്കളായ റോക്കിക്കും ദിവ്യക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്നു ഞാന്‍. മാധവനെ നിനക്ക് അറിയാമല്ലോ. നിന്റെ സുഹൃത്തല്ലേ.

ഇത്ര വലിയ പ്രശ്‌നം എന്താണ് എന്നായിരുന്നു അവരുടെ ചോദ്യം. അപ്പോള്‍ ഞാന്‍ പറഞ്ഞത് മാഡിയാണ് കൂടെ. അതാണ് പ്രശ്‌നം എന്നായിരുന്നു. ആ രംഗം ചിത്രീകരിച്ചതിന് ശേഷം മാഡി ഉള്‍പ്പെടെ എല്ലാവരും എ്‌നെ കളിയാക്കി ചിരിക്കുകയായിരുന്നു. ഇഴുകിചേര്‍ന്നുളള രംഗങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഭയങ്കര ബഹളമായിരിക്കും. സെറ്റിലെ എല്ലാവര്‍ക്കും അത് രസമുളള കാഴ്ചയാണ്. അഭിമുഖത്തില്‍ ബിപാഷാ ബസു തുറന്നുപറഞ്ഞു.

അതേസമയം മോഡലിംഗ് രംഗത്തുനിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ബിപാഷ ബസു. അജ്‌നബിയിലൂടെ ബോളിവുഡില്‍ അരങ്ങേറിയ ബിപാഷയ്ക്ക് 2002ല്‍ പുറത്തിറങ്ങിയ വിക്രം ഭട്ട് ചിത്രം രാസ് ആണ് കരിയറില്‍ വഴിത്തിരിവായി മാറിയത്. 2006ല്‍ ഓംകാര എന്ന സിനിമയിലെ ഐറ്റം ഡാന്‍സും നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2008 ല്‍ അബ്ബാസ് മസ്താന്‍ തന്നെ സംവിധാനം ചെയ്ത റേസ് എന്ന സിനിമയില്‍ അഭിനയിച്ചു. ഇതിലെ പ്രകടനവും ബിപാഷയുടെ ഒരു നല്ല വിജയ വേഷങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.


Click it and Unblock the Notifications