തന്റെ ചിരിയെ കുറിച്ചുള്ള നിര്‍മാതാവിന്റെ സംസാരം അത്ര ശരിയല്ല എന്ന് തോന്നി, ബിപാഷ കൊടുത്ത പണി
സിനിമയില്‍ അഭിനയിക്കാന്‍ ഭാഗ്യവും സൗന്ദര്യവും കഴിവും മാത്രം മതി എന്നാണ് ചിലരുടെയൊക്കെ ധാരണ. എന്നാല്‍ അത് കൊണ്ട് മാത്രം ആയില്ല. കുറച്ച് തന്റേടവും അതിലേറെ ധൈര്യവും വേണം. മറ്റെല്ലാ മേഖലയിലെ എന്ന പോല, സിനിമയിലും സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക ആക്രമത്തിന് കുറവൊന്നും ഇല്ല. കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് നേരത്തെ മീ ടൂ ചാലഞ്ചിലൂടെ പല പ്രമുഖ നടിമാരും വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.
ഇപ്പോഴിതാ അത്തരം സാഹചര്യങ്ങളെ ധൈര്യത്തോടെ നേരിട്ട അനുഭവത്തെ കുറിച്ച് പറയുകയാണ് ബോളിവുഡ് നടി ബിപാഷ ബസു. തന്നെ അങ്ങനെയൊന്നും കുഴപ്പത്തില്‍ പെടുത്താന്‍ ആര്‍ക്കും കഴിയില്ല എന്ന് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ബിപാഷ ബസു പറയുന്നു.

ഇന്റസ്ട്രിയില്‍ എല്ലാവര്‍ക്കും എന്റെ രീതികളെ കുറിച്ചറിയാം. അതുകൊണ്ട് തന്നെ മോശം ആവശ്യങ്ങളുമായി അധികമാരും എന്നെ സമീപിയ്ക്കുകയോ എന്റെ ക്ഷമയെ പരീക്ഷിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഒരു പ്രമുഖ നിര്‍മാതാവ് എന്നോട് മോശമായി പെരുമാറാന്‍ തുനിയുന്നത് കണ്ടപ്പോള്‍ തന്നെ അത് മുളയിലേ നുള്ളി എറിയാന്‍ സാധിച്ചു.
ഒരു പ്രമുഖ നിര്‍മാതാവിന്റെ സിനിമയില്‍ കരാറ് ഒപ്പുവച്ച് ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷം എനിക്കൊരു മെസേജ് വന്നു, ആ പ്രൊഡ്യൂസറുടേതായിരുന്നു, 'തന്റെ ചിരി മിസ്സ് ചെയ്യുന്നു' എന്നായിരുന്നു മെസേജ്. ഞാന്‍ വളരെ ചെറുതാണ് അന്ന്. ആദ്യം സങ്കടം തോന്നിയെങ്കിലും ഞാനത് കണ്ടില്ല എന്ന് നടിച്ചു. ദിവസങ്ങള്‍ക്ക് ശേഷം അതേ മെസേജ് അയാള്‍ വീണ്ടും അയച്ചു.
എങ്ങിനെ ഈ സാഹചര്യത്തെ നേരിടണം എന്നാലോചിച്ചപ്പോഴാണ് ഒരു മാര്‍ഗ്ഗം മനസ്സില്‍ തെളിഞ്ഞത്. ഞാനൊരു മസേജ് നേരിട്ട് നിര്‍മാതാവിന് അയച്ചു, പക്ഷെ സുഹൃത്തിന് അയച്ച സന്ദേശം അബന്ധത്തില്‍ താങ്കള്‍ക്ക് വന്നതാണെന്ന് അയാളോട് പറഞ്ഞു. നിര്‍മാതാവ് തന്നോട് പറഞ്ഞ കാര്യങ്ങളായിരുന്നു ആ മെസേജിലുള്ളത്. പിന്നീട് അത്തരം മസേജുകള്‍ എനിക്ക് വന്നിട്ടില്ല.
ഉടനെ എന്റെ സെക്രട്ടറിയെ വിളിച്ച് ആ സിനിമയുമായി ഞാന്‍ സഹകരിക്കുന്നില്ല എന്നറിയിക്കുകയും ചിത്രത്തില്‍ നിന്ന് പിന്മാറുകയും ചെയ്യുമായിരുന്നു. അഡ്വാന്‍സ് തുക തിരിച്ചു നല്‍കി. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരുന്ന സംഭവമാണതെന്ന് ബിപാഷ ബസു പറയുന്നു.


Click it and Unblock the Notifications











