ചതി മനസ്സിലാക്കിയതോടെ സെറ്റിലെത്തിയ ആദ്യ ഭാര്യ; ബിപാഷയുടെ ഭർത്താവിന്റെ മുഖത്തടിച്ചു

ആദ്യമായി അച്ഛനും അമ്മയും ആവാൻ പോവുന്നതിന്റെ സന്തോഷത്തിലാണ് നടി ബിപാഷ ബസുവും ഭർത്താവ് കരൺ സിം​ഗ് ​ഗ്രോവറും. അടുത്തിടെയാണ് താൻ ​ഗർഭിണിയാണെന്ന വിവരം ബിപാഷ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ദിവസം നിറവയറുമായി ഒരു ഫോട്ടോഷൂട്ടും ബിപാഷ നടത്തിയിരുന്നു.

പ്രണയവും രണ്ട് വിവാഹങ്ങളും വിവാഹ മോചനവുമെല്ലാമായി വിവാദങ്ങളുടെ നടുവിലായിരുന്നു

2016 ഏപ്രിലിൽ ആണ് ബിപാഷയും കരൺ സിം​ഗ് ​ഗ്രോവറും വിവാഹിതരായത്.വിവാഹത്തിന് മുമ്പ് ബിപാഷയുടെ വ്യക്തി ജീവിതം എപ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. നടൻ ജോൺ എബ്രഹാമും ആയുള്ള പ്രണയവും വേർപിരിയലുമായിരുന്നു ഇതിൽ വലിയ വാർത്തയായത്. മറുവശത്ത് ഭർത്താവ് കരൺ സിം​ഗ് ​ഗ്രോവറാവട്ടെ പ്രണയവും രണ്ട് വിവാഹങ്ങളും വിവാഹ മോചനവുമെല്ലാമായി വിവാദങ്ങളുടെ നടുവിലായിരുന്നു അക്കാലത്ത്.

എന്നാൽ ഈ വിവാഹം പത്ത് മാസക്കാലം മാത്രമേ നീണ്ടു നിന്നുള്ളൂ

ടെലിവിഷൻ നടിയായിരുന്ന ജെന്നിഫർ വിൻ​ഗെറ്റ് ആയിരുന്നു ബിപാഷയെ വിവാ​ഹം കഴിക്കുന്നതിന് മുമ്പ് കരൺ സിം​ഗിന്റെ ഭാര്യ. അതിന് മുമ്പ്
മറ്റൊരു ടെലിവിഷൻ താരമായ ശ്രദ്ധ നി​ഗവുമായി വിവാഹിതനായിരുന്നു കരൺ സിം​ഗ് ​ഗ്രൊവർ. എന്നാൽ ഈ വിവാഹം പത്ത് മാസക്കാലം മാത്രമേ നീണ്ടു നിന്നുള്ളൂ. ഇതിനു ശേഷമായിരുന്നു ജെന്നിഫറുമായുള്ള വിവാഹവും വിവാഹ മോചനവും.

2012 ൽ വിവാഹിതരായ ജെന്നിഫറും കരണും 2014 ഓടെ വേർപിരിഞ്ഞു. ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഈ വിവാഹ മോചനം. ജെന്നിഫർ കരിയറിലെ മികച്ച സമയത്ത് നിൽക്കവെയാണ് സഹപ്രവർത്തകനായ കരൺ സിം​ഗ് ​ഗ്രൊവറുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും.

ഏറെ തകർന്ന ജെന്നിഫർ കുറച്ച കാലം ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കുകയും ചെയ്തു

വിവാഹ മോചനത്തിന് ശേഷം ഏറെ തകർന്ന ജെന്നിഫർ കുറച്ച കാലം ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കുകയും ചെയ്തു. വിവാഹം കഴിച്ചതിന് ശേഷം കരൺ സിം​ഗ് മറ്റ് സ്ത്രീകളുമായി ബന്ധം തുടർന്നതാണ് വേർപിരിയലിന് കാരണമെന്നതായിരുന്നു അന്ന് പുറത്ത് വന്ന വിവരം.

ആദ്യ ഭാര്യ ശ്രദ്ധ നി​ഗവുമായി മുൻ കാമുകി നികൊളെ അൽവരെസുമായും കരൺ തുടർന്നും ബന്ധം വെച്ചന്നായിരുന്നു സൂചന. ഇതറിഞ്ഞ ജെന്നിഫർ ഷൂട്ടിം​ഗ് സെറ്റിൽ വെച്ച് കരണിന്റെ മുഖത്തടിക്കുകയും ചെയ്തു. ഷൂട്ടിം​ഗ് സമയത്ത് ഇരുവരും പരസ്പരം മിണ്ടാതെയായി. പിന്നീട് ഇരുവരും നിയമപരമായി വേർപിരിയുകയായിരുന്നു.

'എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാൻ സമയമെടുത്തു'

വിവാഹ മോചനത്തിന് ശേഷമുള്ള നാളുകളെ പറ്റി മുമ്പൊരിക്കൽ ജെന്നിഫർ തുറന്ന് സംസാരിച്ചിരുന്നു. തന്നെ മാനസികമായി തകർത്തു കളഞ്ഞ സംഭവമായിരുന്നു ഇതെന്നാണ് ജെന്നിഫർ പറഞ്ഞത്. എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാൻ സമയമെടുത്തു. ജീവിതം മാറ്റി മറിച്ച അനുഭവമായിരുന്നു അതെന്നും ജെന്നിഫർ തുറന്നു പറഞ്ഞു.

എന്നാൽ കരൺ സിം​ഗ് ഇതേപറ്റി പ്രതികരിച്ചില്ല. 2015 ൽ എലോൺ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ബിപാഷ ബസുവുമായി പ്രണയത്തിലായ നടൻ ഇവരെ വിവാ​ഹം കഴിക്കുകയും ചെയ്തു. അതേസമയം ജെന്നിഫർ രണ്ടാമതൊരു വിവാഹം കഴിച്ചിട്ടില്ല.

More from Filmibeat

Read more about: bipasha basu karan singh grover
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X