എന്റെ തലമുടിയിലെ ആ മണം ഭർത്താവിന് കുഴപ്പമില്ല! ബിപാഷ ബസുവിന്റെ വീഡിയോ വൈറലാകുന്നു...

നടിമാരുടെ സൗന്ദര്യ സംരക്ഷണ രീതി ആരാധകരുടെ ഇടയിൽ എപ്പോഴും ചർച്ച വിഷയമാകാറുണ്ട് . ഇത് ആരാധകർ പിന്തുടരാറുമുണ്ട്. ലോക്ക് ഡൗണിന് മുൻപ് വരെ നടിമാരുമായുള്ള അഭിമുഖങ്ങളിലെ സ്ഥിരം ചോദ്യം സൗന്ദര്യ സംരക്ഷണത്തെ കുറിച്ചായിരുന്നു. എന്നാൽ ഇപ്പോൾ താരറാണിമാർ തന്നെ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബോളിവുഡ് താരം ബിപാഷ ബസുവിന്റെ മുടി സംരക്ഷണ രീതിയാണ്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്. ബിപാഷയുടെ പോസ്റ്റും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

bisha basu

സവാള നീരാണ് നടിയുടെ മുടിയുടെ രഹസ്യം. ഇത് ഉപയോഗിക്കേണ്ട രീതിയെ കുറിച്ചുള്ള വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്. രണ്ട് സവാളയുടെ നീര് എടുക്കുക. അത് തലയോട്ടിയിൽ പുരട്ടി ഏതാനും മിനിറ്റുകൾ മസാജ് ചെയ്യുക. ഒരു മണിക്കുറിന് ശേഷം തല കഴുകി കണ്ടീഷ്ണർ ചെയ്യാം. ആഴ്ചയിൽ ഒരിക്കൽ താൻ ഇത് ചെയ്യാറുണ്ടെന്നും ബിപാഷ പറയുന്നു. മുടി കൊഴിച്ചിൽ കുറക്കാനും വേഗം വളരാനും സവാഴ നീര് സഹായിക്കും. താൻ ഇത് മാത്രമാണ് ഉപയോഗിക്കുന്നതെന്നും നടി പറയുന്നുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ ഇതിനോടൊപ്പം വിർജിൻ ഓയിലോ, ലാവണ്ടർ ഓയിലോ, നാരങ്ങനീരോ മിക്സ് ചെയ്ത് ഉപയോഗിക്കാമെന്നും സവാള നീര് തലയിൽ പുരട്ടുന്ന വീഡിയോയ്ക്കൊപ്പം നടി കുറിച്ചു.

കൂടാതെ സൗന്ദര്യ സംരക്ഷണത്തിന് പ്രകൃതിദത്തമായ വസ്തുക്കളാണ് ഏറ്റവും നല്ലതെന്നും ബിപാഷ പറയുന്നു. ഈ പാഠം താൻ ലോക്ക് ഡൗൺ കാലത്ത് പഠിച്ചതാണെന്നും വ്യക്തമാക്കി. കൂടാതെ സൗന്ദര്യ സംരക്ഷണത്തിന് വേണ്ടിയുള്ള സാധനങ്ങൾ ഇനി വീട്ടിലുണ്ടാക്കാണ് തീരുമാനമെന്നും നടി കൂട്ടിച്ചേർത്തു. തലയിലെ സവാള നീരിന്റെ മണം തന്റെ ഭർത്താവിന് കുഴപ്പമില്ലെന്നും എന്നാൽ എല്ലാവരും അങ്ങനെ ആകുമെന്നു തോന്നുന്നില്ലെന്നും ബിപാഷ ബസു വിഡിയോയിൽ പറഞ്ഞു.

Recommended Video

സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

സോഷ്യൽ മീഡിയയിൽ സജീവമാണ് ബിപാഷ ബസു. ഭർത്താവിനോടൊപ്പമുള്ള ചിത്രങ്ങളും വർക്കൗണ്ട് വീഡിയോയുമെല്ലാം ബിപാഷ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇവ പ്രേക്ഷകരുടെ ഇടയിൽ വൈറലുമാണ്. 2001 ൽ അബ്ബാസ് മസ്താൻ സം‌വിധാനം ചെയ്ത അജ്നബീ എന്ന ചിത്രത്തിലായിരുന്നു ബിപാഷ ബോളിവുഡിൽ എത്തിയത്. ആദ്യ ചിത്രത്തിൽ തന്നെ ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചിരുന്നു. പിന്നീട് 2002 ൽ വിക്രം ഭട്ട് സംവിധാനം ചെയ്ത് റാസ് നടിയുടെ കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു. നടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് റാസ്, ചിത്രത്തിലൂടെ ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചിരുന്നു.

ബിപാഷ ബസു വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X