»   » ബോളിവുഡിനെ ഞെട്ടിച്ച് ബിപാഷയുടെ ബിക്കിനി ഫോട്ടോ

ബോളിവുഡിനെ ഞെട്ടിച്ച് ബിപാഷയുടെ ബിക്കിനി ഫോട്ടോ

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് ഹോട്ട് താരം ബിപാഷ ബസു വീണ്ടും ബോളിവുഡ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സൗന്ദര്യം കൊണ്ടും വസ്ത്രധാരണം കൊണ്ടും ശ്രദ്ധ നേടിയ ബിപാഷ തന്റെ മുപ്പത്തിയാറാമത്തെ വയസ്സിലും ആരാധകരുടെ മനസ്സ് ഇളക്കുകയാണ്. മാലിദ്വീപില്‍ നിന്നുള്ള ഫോട്ടോ ആണ് ബിപാഷ പുറത്തുവിട്ടിരിക്കുന്നത്.

കാമുകന്‍ കരണ്‍ സിംഗുമായി അവധിക്കാലം ആഘോഷിക്കാന്‍ പോയതാണ് ബിപാഷ. ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ചുക്കൊണ്ട് ബിക്കിനി ഫോട്ടോ ആണ് പുറത്തുവിട്ടിരിക്കുന്നത്. കടല്‍ കരയില്‍ മലര്‍ന്നു കിടക്കുന്ന ഫോട്ടോ കണ്ട പലരും ഇത് ബിപാഷ തന്നെയാണോ എന്ന് സംശയിച്ചു, എന്നാല്‍ അത് തന്റെ ഫോട്ടോ തന്നെയാണെന്ന് താരം തന്നെ പോസ്റ്റ് ചെയ്തു.

bipasha

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഫോട്ടോ പുറത്തുവിട്ടിരിക്കുന്നത്. സ്വകാര്യ ഫോട്ടോകള്‍ ചില താരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റാറുണ്ട്. എന്നാല്‍ അടുത്തിടെ ഇങ്ങനെയാരും ധൈര്യം കാണിച്ചിട്ടില്ല. ഒരു ബോളിവുഡ് സുന്ദരിയും ഇത്ര ബോള്‍ഡ് ആയിട്ടില്ലെന്നാണ് പറയുന്നത്. സണ്‍ ബാത്ത് ചെയ്യുന്ന രീതിയിലാണ് ബിപാഷയുടെ ബിക്കിനി ചിത്രം.

English summary
Bipasha is holidaying with Karan Singh Grover in Maldives these days and her Instagram profile has no dearth of their vacation pictures.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam