ഇത്രയും ഹോട്ടായ കാമുകന്മാരെ കിട്ടിയത് ബിപാഷയ്ക്ക് മാത്രം! വീണ്ടും ചര്‍ച്ചയായി നടിയുടെ പ്രണയകഥകൾ

ബോളിവുഡിലെ ഗ്ലാമറസ് നായികമാരില്‍ പ്രധാനിയാണ് ബിപാഷ ബസു. മോഡലായും അഭിനേത്രിയായിട്ടുമൊക്കെ തിളങ്ങി നിന്ന താരസുന്ദരി ഇപ്പോള്‍ വിവാഹിതയായി ഒരു കുഞ്ഞിന്റെ അമ്മയായി ജീവിക്കുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ നടി വാര്‍ത്തകളില്‍ നിറഞ്ഞതൊക്കെ പഴയകാല കഥകളിലൂടെയായിരുന്നു.

ഒരു കാലത്ത് ബോളിവുഡിലെ പ്രമുഖരായ നടന്മാരുമായി ബിപാഷ പ്രണയത്തിലായിരുന്നു. എന്തിനേറെ, ഫുട്‌ബോള്‍ ഇതിഹാസമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേരിലും ബിപാഷ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നു. ഇപ്പോഴിതാ ബിപാഷയുടെ പ്രണയകഥകള്‍ സംബന്ധിച്ചുള്ള രസകരമായ ചര്‍ച്ചകളാണ് റെഡ്ഡിറ്റില്‍ നടക്കുന്നത്.

bipasha-basu

ബിപാഷയുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന താരമാണ് മിലിന്ദ് സോമന്‍. ഇരുവരും ഒരുമിച്ച് മോഡലിങ്ങ് ചെയ്തിരുന്നു. ആ കാലത്താണ് പ്രണയത്തിലായെന്ന കഥകള്‍ വരുന്നത്. പിന്നീട് ഇരുവരും നല്ല രീതിയില്‍ തന്നെ ബന്ധം അവസാനിപ്പിച്ചു.

2007 ലാണ് റൊണാള്‍ഡോയും ബിപാഷ ബസുവും വാര്‍ത്തകളില്‍ നിറഞ്ഞത്. ലിസ്ബണില്‍ വെച്ച് നടന്ന പൊതുപരിപാടിയില്‍ വെച്ച് റൊണാള്‍ഡോയും ബിപാഷയും പരസ്യമായി ചുംബിച്ചിരുന്നു. പിന്നീട് പലപ്പോഴും രണ്ടാളും കണ്ടുമുട്ടിയിരുന്നു. ഇത് ബിടൗണിലെ പുതിയ കഥകള്‍ക്ക് വഴിയൊരുക്കി.

1996 മുതല്‍ 2002 വരെ ബിപാഷ ബസുവും ദിനോ മോറിയയും പ്രണയത്തിലായിരുന്നു. ദിനോയ്‌ക്കൊപ്പം ബിപാഷ മോഡലിങ്ങില്‍ സജീവമായിരുന്ന കാലത്താണ് ഇത്തരം കഥകള്‍ വരുന്നത്.

ബോളിവുഡിലെ എക്കാലത്തെയും മികച്ച ജോഡികളായിരുന്നു ബിപാഷ ബസുവും ജോണ്‍ എബ്രഹാമും. 2000 ത്തിന്റെ തുടക്കത്തില്‍ ഇഷ്ടത്തിലായ ഇരുവരും ഏകദേശം ഒമ്പത് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. വിവാഹിതരായേക്കുമെന്ന് ആരാധകരടക്കം കരുതിയെങ്കിലും 2011 ല്‍ വേര്‍പിരിയുകയായിരുന്നു.

bipasha-basu

ഇവര്‍ക്ക് പുറമേ റാണ ദഗ്ഗുപതി, സെയിഫ് അലി ഖാന്‍, ഹര്‍മാന്‍ ബാവേജ, എന്നിങ്ങനെ പല താരങ്ങളുടെ പേരിലും ബിപാഷ ഇഷ്ടത്തിലാണെന്ന കഥ വന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും നടിയുടെ കാമുകന്മാരെ പറ്റിയുള്ള ചര്‍ച്ചയാണ് നടക്കുന്നത്. ഹര്‍മാന്‍ ബാവേജ ഒഴികെ ബാക്കിയെല്ലാവരുമായി ഉണ്ടായിരുന്നെന്ന് പറയുന്നത് സത്യമാണെന്നാണ് ഒരാള്‍ അഭിപ്രായപ്പെടുന്നത്. മാത്രമല്ല രാഷ്ട്രീയക്കാരനായ അമര്‍ സിംഗ് എന്നൊരാള്‍ കൂടി ഈ ലിസ്റ്റിലുണ്ട്.

ഇത്രയും ഹോട്ട് പയ്യന്മാരെ പ്രണയിക്കാന്‍ സാധിച്ചതിന്റെ പേരില്‍ പലര്‍ക്കും ബിപാഷയോട് അസൂയയാണ്. ബോളിവുഡിലെ മറ്റ് നടിമാരെല്ലാം പണത്തിന് പിന്നാലെയാണ് പാഞ്ഞത്. എന്നാല്‍ ബിപാഷ സ്‌നേഹത്തിനും ആകര്‍ഷണത്തിനുമാണ് പ്രധാന്യം നല്‍കിയത്. എന്നിങ്ങനെയാണ് റെഡ്ഡിറ്റില്‍ നടക്കുന്ന ചര്‍ച്ച.

പല താരങ്ങളുമായിട്ടുള്ള പ്രണയങ്ങള്‍ക്കുമവസാനം നടി തന്റെ യഥാര്‍ഥ സ്‌നേഹം കണ്ടെത്തിയത് നടന്‍ കരണ്‍ സിംഗ് ഗ്രോവറിലായിരുന്നു. 2014-ല്‍ എലോണ്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും കണ്ടുമുട്ടുന്നത്. പിന്നാലെ ഇരുവരും പ്രണയത്തിലായി. 2016 ഏപ്രില്‍ 30-നായിരുന്നു കരണുമായി ബിപാഷ വിവാഹിതയാവുന്നത്.

2022 നവംബര്‍ 12-നാണ് കരണും ബിപാഷയും ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തു. ദേവി ബസു സിംഗ് ഗ്രോവര്‍ എന്നാണ് മകള്‍ക്ക് പേരിട്ടത്. ജനിച്ചത് മുതല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന കുഞ്ഞിന് ഹൃദയത്തിന് ദ്വാരമുണ്ടായിരുന്നു. ശേഷം ശസ്ത്രക്രിയ നടത്തിയതിനെ കുറിച്ചടക്കം നടി പുറംലോകത്തോട് പറഞ്ഞിരുന്നു. ഇപ്പോള്‍ സന്തുഷ്ടയായി ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ജീവിക്കുകയാണ് നടി.

More from Filmibeat

Read more about: bipasha basu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X