ഏഷ്യന്‍ സ്‌ത്രീകളില്‍ സെക്‌സി ബിപാഷ തന്നെ
ലണ്ടന്‍: ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിയ്‌ക്കുന്ന ഏഷ്യന്‍ പത്രം ഈസ്റ്റേണ്‍ ഐ ബോളിവുഡ് താരം ബിപാഷ ബസുവിനെ ഏറ്റവും സെക്‌സിയായ ഏഷ്യന്‍ സ്‌ത്രീയായി തിരഞ്ഞെടുത്തു.
ബോളിവുഡിന്റെ എന്നത്തെയും സൗന്ദര്യ റാണി മാധുരി ദീക്ഷിത്താണ് സെക്‌സികളില്‍ രണ്ടാം സ്ഥാനത്ത്. മാധുരിയ്‌ക്ക് പിന്നാലെ പ്രിയങ്ക ചോപ്രയാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിയ്‌ക്കുന്നത്.
ബിപാഷയ്‌ക്കും, മാധുരിയ്‌ക്കും, പ്രിയങ്കയ്‌ക്കും ശേഷം മാത്രമാണ് ഐശ്വര്യ റായി പട്ടികയില്‍ ഇടം കണ്ടെത്തിയത്. ബിപാഷ, മാധുരി, പ്രിയങ്ക, ഐശ്വര്യ, ലൈല റോസസ്, ശില്‍പ ഷെട്ടി, കത്രിന കെയ്‌ഫ്, കരീന കപൂര്‍, ലാറ ദത്ത, ഇമാന്‍ എലി എന്നിവരാണ് ആദ്യ പത്തുസുന്ദരിമാരില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഇത് മൂന്നാം തവണയാണ് ഈസ്റ്റേണ്‍ ഐ ഏഷ്യയിലെ ഏറ്റവും സുന്ദരികളായ അമ്പത് സ്‌ത്രീകളുടെ പട്ടിക പ്രസിദ്ധീകരിയ്‌ക്കുന്നത്. 2005ലും ഒന്നാം സ്ഥാനത്ത് ബിപാഷ തന്നെയായിരുന്നു.
ഇത്തരമൊരു സ്ഥാനം ലഭിച്ചതില്‍ സന്തോഷമുണ്ട്. സെക്‌സിയാവുകയെന്നാല്‍ ശരീരംകൊണ്ട് സുന്ദരിയാവുകയെന്ന് മാത്രമല്ല. മറിച്ച് ഓരോരുത്തരുടെയും വ്യക്തിത്വത്തിലെ പ്രത്യേകകതള്‍കൂടിയാണ് ഇത് നിര്‍ണ്ണയിക്കുന്നത്- ഇരുപത്തിയെട്ടുകാരിയായ ബിപാഷ വാര്‍ത്തയോട് പ്രതികരിച്ചു.
വളരെ ആകര്‍ഷണീയമായ ശരീരത്തിനുടമയാണ് ബിപാഷ. ഇതുമാത്രമല്ല അഭിനയത്തിലും പെരുമാറ്റത്തിലും ചലനത്തില്‍പോലും അവര്‍ സൂക്ഷിയ്‌ക്കുന്ന പ്രത്യേകതകളാണ് അവര്‍ക്ക് ഈ സ്ഥാനം നേടിക്കൊടുത്തിരിയ്‌ക്കുന്നത്- ഈസ്റ്റേണ്‍ ഐയുടെ എഡിറ്റര്‍ ഹമന്ദ് വര്‍മ പറഞ്ഞു.


Click it and Unblock the Notifications