»   » ഐറ്റം ഡാന്‍സുകളുടെ സ്വന്തം മലൈക അറോറ

ഐറ്റം ഡാന്‍സുകളുടെ സ്വന്തം മലൈക അറോറ

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ മുന്‍നിര നായികമാര്‍ ഐറ്റം നമ്പര്‍ ചെയ്യാന്‍ തയ്യാറായിത്തുടങ്ങിയിട്ട് നാളേറെ ആയിട്ടില്ല. അതിന് മുമ്പേ തന്നെ ഐറ്റം ഗേള്‍ എന്ന പട്ടവുമായി നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായി എത്തിയ താരമാണ് മലൈക അറോറ ഖാന്‍. ഷാരൂഖ് ഖാന്‍ നായകനായ ദില്‍ സേ എന്ന ചിത്രത്തിലെ ഛയ്യ..ഛയ്യ എന്നു തുടങ്ങുന്ന ഗാനം ആരും മറന്നുകാണാനിടയില്ല. ആ ചിത്രമാണ് മലൈക അറോറയെന്ന ഐറ്റം നര്‍ത്തകിയെ ബോളിവുഡിന് സമ്മാനിച്ചത്.

ഐറ്റം നമ്പറിന് പുറകേ അഭിനയിക്കാന്‍ ഏറെ അവസരങ്ങള്‍ വന്നെങ്കിലും അഭിനയത്തില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് അവയെല്ലാം വേണ്ടെന്നുവെയ്ക്കുകയായിരുന്നു മലൈക. എല്ലാവരും വിവാഹത്തിന് മുമ്പേ സിനിമയിലെത്തുകയും വിവാഹത്തോടെ വിടപറയുകയും ചെയ്യുകയാണ് പതിവ്. എന്നാല്‍ മലൈകയുടെ കാര്യം നേരേ തിരിച്ചായിരുന്നു. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായശേഷമാണ് മലൈക ഐറ്റം നര്‍ത്തകിയായി വെള്ളിത്തിരയില്‍ എത്തിയത്. ഒക്ടോബര്‍ 23ന് ജന്മദിനം ആഘോഷിക്കുകയാണ് മലൈക.

ഐറ്റം ഡാന്‍സുകളുടെ സ്വന്തം മലൈക അറോറ

ആദ്യകാലത്ത് സംഗീതചാനലായ എംടിവിയിലെ വീഡിയോ ജോക്കിയായിട്ടാണ് മലൈക കരിയര്‍ തുടങ്ങിയത്. പല പ്രധാനപരിപാടികളുടെയും അവതാരകയായി എത്തിയ മലൈക പിന്നീട് മോഡലിങ്ങിലേയ്ക്ക് തിരിഞ്ഞു.

ഐറ്റം ഡാന്‍സുകളുടെ സ്വന്തം മലൈക അറോറ

ഷാരൂഖ് നായകനായി എത്തിയ ദില്‍സേ എന്ന ചിത്രത്തിലൂടെയാണ് മലൈക ഐറ്റം നര്‍ത്തകിയായത്. ഓടുന്ന തീവണ്ടിയ്ക്കുമുകളില്‍ നിന്നുകൊണ്ട ഛയ്യ ഛയ്യ എന്ന ഗാനത്തിന് മലൈക നൃത്തമാടിയപ്പോള്‍ ഇന്ത്യയൊട്ടുക്കും അതൊരു തരംഗമായി മാറുകയായിരുന്നു.

ഐറ്റം ഡാന്‍സുകളുടെ സ്വന്തം മലൈക അറോറ

ബോളിവുഡിന് പുറമേ പിന്നീട് തെലുങ്കിലും മലൈക പിന്നീട് ഐറ്റം ഡാന്‍സുകള്‍ ചെയ്തു. വിവാഹവും അമ്മയാകലുമെല്ലാം കഴിഞ്ഞായിരുന്നു ഐറ്റം നര്‍ത്തകിയായുള്ള മലൈകയുടെ അരങ്ങേറ്റം.

ഐറ്റം ഡാന്‍സുകളുടെ സ്വന്തം മലൈക അറോറ

സല്‍മാന്‍ ഖാന്റെ സഹോദരനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാനാണ് മലൈകയുടെ ഭര്‍ത്താവ്, ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.

ഐറ്റം ഡാന്‍സുകളുടെ സ്വന്തം മലൈക അറോറ

അര്‍ബാസ് ഖാനും മലൈകയും ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കണ്ടുമുട്ടിയത് പിന്നീട് 1997ല്‍ ഇവര്‍ വിവാഹിതരാവുകയായിരുന്നു.

ഐറ്റം ഡാന്‍സുകളുടെ സ്വന്തം മലൈക അറോറ

1973ലാണ് മലൈക ജനിച്ചത്. മലൈകയുടെ മതാവ് ഒരു മലയാളിയും പിതാവ് പഞ്ചാബിയുമാണ്. മലൈകയുടെ സഹോദരി അമൃത അറോറ അറിയപ്പെടുന്ന താരമാണ്.

ഐറ്റം ഡാന്‍സുകളുടെ സ്വന്തം മലൈക അറോറ

ബിച്ചൂ, കാന്‍ടേ, മാ തുജേ സലാം, ഹൗസ്ഫുള്‍, ഹൗസ്ഫുള്‍ 2 തുടങ്ങിയ ചിത്രങ്ങളില്‍ മലൈക അതിഥിതാരമായി എത്തിയിരുന്നു. പക്ഷേ അഭിനയത്തെ നൃത്തം പോലെ ഗൗരവത്തോടെ സമീപിയ്ക്കാന്‍ താനില്ലെന്നാണ് മലൈക പറയുന്നത്.

ഐറ്റം ഡാന്‍സുകളുടെ സ്വന്തം മലൈക അറോറ

2010ല്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനൊപ്പം സഹോദരന്‍ സല്‍മാന്‍ ഖാന്‍ നായകനായ ദബാങ് എന്ന ചിത്ത്ര്തിന്റെ നിര്‍മ്മാതാവിന്റെ വേഷവും മലൈക അണിഞ്ഞു. ദബാങിന്റെ രണ്ടാംഭാഗത്തിലും നിര്‍മ്മാതാവായി മലൈകയെത്തി.

ഐറ്റം ഡാന്‍സുകളുടെ സ്വന്തം മലൈക അറോറ

ദബാങിലെ മുന്നി ബദ്‌നാം ഹൂയി എന്ന ഐറ്റം ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട മലൈക, ഛയ്യ,,,ഛയ്യയ്ക്കുശേഷം വീണ്ടും തരംഗമായി മാറി. മലൈകയുടെ ഏറ്റവും ഹിറ്റായ ഐറ്റം നമ്പര്‍ തന്നെയാണ് മുന്നി ബദ്‌നാം...എന്ന ഗാനം.

ഐറ്റം ഡാന്‍സുകളുടെ സ്വന്തം മലൈക അറോറ

സിനിമയില്‍ വലിയ താരമായി മാറാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിട്ടും അതില്‍ താല്‍പര്യം കാണിക്കാത്ത മലൈക പക്ഷേ മിനി സ്‌ക്രീനിനോട് എന്നും താല്‍പര്യക്കൂടുതല്‍ കാണിച്ചിട്ടുണ്ട്. പല ചാനല്‍ പരിപാടികളിലും, പ്രത്യേകിച്ചും നൃത്തത്തിന് പ്രാധാന്യം നല്‍കുന്ന പരിപാടികളില്‍ ജൂറി അംഗമായും മറ്റും മലൈക എത്താറുണ്ട്.

ഐറ്റം ഡാന്‍സുകളുടെ സ്വന്തം മലൈക അറോറ

ദിക്ലോസെറ്റ്‌ലേബല്‍ ഡോട്ട് കോം എന്നൊരു ഫാഷന്‍ വസ്ത്രവ്യാപാര സൈറ്റ് മലൈക തുടങ്ങിയിട്ടുണ്ട്. ഇടക്ക് പ്രമുഖ ഡിസൈനര്‍മാരുടെ ഫാഷന്‍ ഷോകളുടെ ഭാഗമായി മലൈക റാംപിലും എത്താറുണ്ട്.


 
English summary
The gorgeous Malaika Arora Khan turns forty today, Malaika started her career with television, appearing on MTV as a VJ and eventually gained popularity.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam