»   » അനുഷ്‌കയ്ക്ക് കോലിയുടെ സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനം

അനുഷ്‌കയ്ക്ക് കോലിയുടെ സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനം

Posted By:
Subscribe to Filmibeat Malayalam

ദില്ലി: പ്രണയവഴിയില്‍ വേര്‍പിരിഞ്ഞ ബോളിവുഡ് നടി അനുഷ്‌കയും ക്രിക്കറ്റര്‍ വിരാട് കോലിയും വീണ്ടും ഒന്നിക്കുകയാണോ? ആണെന്നുവേണം കരുതാന്‍ അടുത്തിടെ ഇരുവരെയും ചില ഡിന്നര്‍ പാര്‍ട്ടികളിലും മറ്റും ഒരുമിച്ച് കണ്ടത് വാര്‍ത്തയായിരുന്നു. ഇതിത് പിന്നാലെ അനുഷ്‌കയുടെ പിറന്നാളിന് വിരാട് കോലി പ്രത്യേക സമ്മാനവും നല്‍കി.

തെറ്റിപ്പിരിഞ്ഞശേഷം അനുഷ്‌കയുടെ ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്നും വിരാട് വിട്ടുമാറിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ അനുഷ്‌കയെ വീണ്ടും ഫോളോ ചെയ്തായിരുന്നു വിരാട് തന്റെ സ്‌നേഹം തിരിച്ചുവരുന്നതായി അറിയിച്ചത്. വിരാടും അനുഷ്‌കയും വീണ്ടും ഒരുമിക്കുന്നതിന്റെ സൂചനകളാണ് കാണുന്നതെന്ന് ഇരുവരുടെയും സുഹൃത്തുക്കള്‍ പറഞ്ഞു.

kohli-anushka-sharma

പറ്റാവുന്ന സമയങ്ങളിലൊക്കെ ഇരുവരും പരസ്പരം കാണാന്‍ ശ്രമിക്കുന്നുണ്ട്. ഒരുമിച്ച് ഡിന്നര്‍ കഴിക്കാനും മറ്റും സമയം കണ്ടെത്തുകയും ചെയ്യുന്നു. ഇത് നല്ല സൂചനയാണ്. ഇവര്‍ വീണ്ടും ഒന്നിക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും സുഹൃത്തുക്കള്‍ പറയുന്നു.

എന്തായാലും അനുഷ്‌കയുടെ പിറന്നാളിന് ഇരുവരും ഒരുമിച്ചു കാണില്ലെന്ന് ഉറപ്പാണ്. സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി തിരക്കിലാണ് അനുഷ്‌ക. കോലിയാകട്ടെ ഐപിഎല്‍ ടൂര്‍ണമെന്റിന്റെ തിരക്കിലും. എന്നിരുന്നാലും അനുഷ്‌കയ്ക്ക് ഒരു വലിയ പൂച്ചെണ്ട് കൊടുത്തുവിടാന്‍ കോലി മറന്നില്ല. താനിപ്പോഴും അനുഷ്‌കയെ പ്രണയിക്കുന്നുണ്ടെന്നുതന്നെയാണ് കോലി പറയാതെ പറയുന്നത്.

English summary
Birthday girl Anushka Sharma gets a special gift from Virat

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam