ബംഗ്ലാവുകളും ആഡംബര കാറുകളും, ഒരു സിനിമയ്ക്ക് 20 കോടി വാങ്ങിക്കും! ദീപിക പദുക്കോണിന്റെ ആസ്തി ഇത്രയും..
ജീവിതത്തിലെ ഏറ്റവും മനോഹരമായ നാളുകളിലൂടെ കടന്നു പോവുകയാണ് ബോളിവുഡിന്റെ ക്വീന്‍ ആയി അറിയപ്പെടുന്ന നടി ദീപിക പദുക്കോണ്‍. 2024 ല്‍ ദീപിക അമ്മയായതാണ് ഏറ്റവും വലിയ വിശേഷം. ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഒരു പെണ്‍കുട്ടിയുടെ അമ്മയുമാണ് നടിയിപ്പോള്‍.
ദുആ എന്ന് പേരിട്ടിരിക്കുന്ന മകള്‍ സെപ്റ്റംബര്‍ എട്ടിനാണ് ജനിച്ചത്. മകളുടെ കൂടെയുള്ള ജീവിതം ആസ്വദിക്കുകയാണ് താരദമ്പതിമാരിപ്പോള്‍. അതേസമയം അമ്മയായ ശേഷമുള്ള നടിയുടെ ആദ്യ ബര്‍ത്ത് ഡേ ആണ് ജനുവരിന് അഞ്ചിന്. ജന്മദിനത്തോടനുബന്ധിച്ച് ദീപികയുടെ വരുമാനത്തെ കുറിച്ചും ആസ്തികള്‍ എത്രയുണ്ട് എന്നതിനെ പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണിപ്പോള്‍.

വളരെ സാധാരണക്കാരിയായി സിനിമയിലെത്തി പിന്നീട് ബോളിവുഡില്‍ നിന്നും ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന മുന്‍നിര നായികയായിട്ടാണ് ദീപിക പദുക്കോണ്‍ വളര്‍ന്നത്. സൂപ്പര്‍താരങ്ങളുടെയൊക്കെ നായികയായി അഭിനയിച്ച ദീപിക നാളെ (ജനുവരി 5) 39-ാം ജന്മദിനം ആഘോഷിക്കുകയാണ്.
മുന്‍നിരയിലേക്ക് വളര്‍ന്ന ദീപിക നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടിയാണ്. സിനിമയില്‍ അഭിനയിക്കുന്നതിന് പുറമേ പരസ്യ ചിത്രങ്ങളിലും മോഡലിങ്ങിലുമൊക്കെ സജീവമാണ്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ 15 മുതല്‍ 20 കോടി വരെയാണ് നടി പ്രതിഫലമായി വാങ്ങുന്നത്. ഇതിന് പുറമെ ചില ബ്രാന്‍ഡുകളുടെ പരസ്യത്തിനും മറ്റുമായി എത്തുമ്പോള്‍ ഏഴു മുതല്‍ 10 കോടി വരെ നടി വാങ്ങിക്കാറുണ്ട്.
മുംബൈയിലും അല്ലാതെയുമായി നിരവധി പ്രോപ്പര്‍ട്ടികളാണ് നടിയുടെ പേരിലുള്ളത്. 2021 നവംബറില്‍ 22 കോടിയോളം വിലമതിക്കുന്ന 5 ബെഡ്‌റൂമുകള്‍ അടങ്ങിയ ബംഗ്ലാവ് ദീപികയും രണ്‍വീര്‍ സിംഗും ചേര്‍ന്ന് വാങ്ങിയിരുന്നു. ഇതിന് പിന്നാലെ ഷാരൂഖ് ഖാന്റെ മന്നത്തിനോട് ചേര്‍ന്ന് 100 കോടിയോളം വിലമതിക്കുന്ന മറ്റൊരു വസതിയും വാങ്ങി.

ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെയാണ് ദീപികക്കുള്ളത്. 2.40 കോടി മുതല്‍ ഒന്നരക്കോടിക്ക് മുകളിലുള്ള നിരവധി കാറുകള്‍ നടിക്ക് സ്വന്തമായിട്ടുണ്ട്. ഇതില്‍ നിന്നെല്ലമായി ഏകദേശം 500 കോടിയോളം ആസ്തിയാണ് ദീപികയുടെ പേരിലുള്ളത്. രണ്‍വീറിന്റെ സ്വത്തുക്കള്‍ ഇതിന് പുറമേ വരുമ്പോള്‍ ബോളിവുഡിലെ സമ്പന്ന താരദമ്പതിമാരായി ഇരുവരും വാഴും.
അതേ സമയം കൈനിറയെ സിനിമകളാണ് ദീപികയ്ക്കുള്ളത്. അമ്മയാവുന്നതിന് തൊട്ടുമുന്‍പ് വരെ സിനിമയില്‍ സജീവമായിരുന്നു നടി. നിറ വയറുമായി സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി ദീപിക എത്തിയിരുന്നു. ഇനി കല്‍ക്കി എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് വൈകാതെ വരാനുള്ളത്. അതുപോലെ ബ്രഹ്‌മാസ്ത്ര എന്ന സിനിമയുടെ രണ്ടാം ഭാഗത്തില്‍ നായികയായി അഭിനയിക്കുന്നതും ദീപികയാണെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications