പോണ്‍ ഇന്‍ഡസ്ട്രിയിലേക്ക് കടന്നത് സ്വന്തം ഇഷ്ട്ടത്തിനു തന്നെ! സണ്ണി ലിയോണിന് ആശംസകളുമായി ആരാധകര്‍

പോണ്‍ സിനിമകളിലൂടെ ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് എത്തിയ സണ്ണി ലിയോണ്‍ ഇന്ന് ബോളിവുഡിലെ മുന്‍നിര നായികയാണ്. അശ്ലീല സിനിമകളുടെ ഭാഗമായതിന്റെ പേരില്‍ നടിയെ വിമര്‍ശിക്കുന്നവര്‍ ഉണ്ടെങ്കിലും മാതൃകയാക്കാന്‍ പറ്റുന്ന മനുഷ്യ സ്ത്രീകളില്‍ ഒരാളാണ് സണ്ണിയെന്ന് കാലം തെളിയിച്ചു. മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണിയിപ്പോള്‍.

ഇതിനിടെ സണ്ണി ലിയോണിന്റെ പിറന്നാളാണിന്ന്. കേരളത്തില്‍ നിന്നും അല്ലാതെയും സമൂഹ മാധ്യമങ്ങള്‍ നിറയെ താരത്തിനുള്ള പിറന്നാള്‍ ആശംസകളാണ്. കൂട്ടത്തില്‍ ബിഗ് ബോസ് താരം ജസ്‌ല മാടശ്ശേരിയും സണ്ണിയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ്. തന്റെ സുഹൃത്തായ ആരവ് അഞ്ചല്‍ എഴുതിയൊരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് ജസ്‌ല സണ്ണി ലിയോണിനെ ബഹുമാനിക്കുന്ന കാര്യം പറഞ്ഞിരിക്കുന്നത്.

ജസ്‌ല പങ്കുവെച്ച കുറിപ്പ്

ഒളിച്ചും മറഞ്ഞും കണ്ടിരുന്ന, പൊതുസമൂഹമധ്യത്തില്‍ ഉറക്കെ പറയാന്‍ പോലും മടിക്കുന്ന പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും ഒരു പേര് ഇന്ത്യയൊന്നാകെ മുഴങ്ങി കേള്‍ക്കുന്നു. സണ്ണി ലിയോണ്‍. എല്ലാ പൊതുബോധങ്ങളെയും തച്ചു തകര്‍ത്ത് ലിംഗഭേദ വ്യത്യാസമില്ലാതെ അവരെ ഇഷ്ട്ടത്തോടെയും ബഹുമാനത്തോടെയും കാണുന്ന ഒരു വലിയ കൂട്ടതെ അവര്‍ സൃഷ്ട്ടിച്ചെടുത്തത് ഗിമ്മിക്കുകള്‍ കൊണ്ടായിരുന്നില്ല. കരഞ്ജിത്ത് കൗര്‍ വോഹ്യ എന്ന പെണ്‍കുട്ടിയില്‍ നിന്നും സണ്ണി ലിയോണ്‍ എന്ന ഐഡന്റിറ്റിയിലേക്ക് അവര്‍ നടത്തിയ യാത്ര തന്നെയാണ് അതിനുള്ള ഉത്തരം.

 ജസ്‌ല പങ്കുവെച്ച കുറിപ്പ്

പോണ്‍ ഇന്‍ഡസ്ട്രിയിലേക്ക് കടന്ന് ചെന്നത് തന്റെ സ്വന്തം ഇഷ്ട്ടത്തിനു തന്നെയായിരുന്നു എന്നവര്‍ ബോള്‍ഡ് ആയി പറഞ്ഞു വെച്ചു. സണ്ണി ലിയോണ്‍ ഇന്നാട്ടിലെ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ വഴി തെറ്റിക്കുന്നു എന്ന് പറഞ്ഞു കേസ് കൊടുത്ത ഈ രാജ്യത്ത്, ക്ഷേത്രത്തില്‍ അല്‍പ വസ്ത്രധാരിയായി പ്രത്യക്ഷപെട്ടു എന്ന് പറഞ്ഞു തനിക്ക് എതിരെ കേസ് കൊടുത്ത, ലൈംഗീകത നിറഞ്ഞ കൊത്തുപണികള്‍ ചെയ്തു വച്ചിട്ടുള്ള ക്ഷേത്രങ്ങളുള്ള ഈ രാജ്യത്ത്, ഒരു കോണ്ടത്തിന്റെ പരസ്യത്തില്‍ പ്രത്യക്ഷപെട്ടതിന്,

 ജസ്‌ല പങ്കുവെച്ച കുറിപ്പ്

പൊതു സമൂഹത്തിലും കോടതിയിലും താന്‍ വിചാരണ ചെയ്യപെട്ട അതേ രാജ്യത്ത്, ആ രാജ്യത്തിന്റെ എല്ലാ സദാചാരബോധങ്ങളേയും തച്ചുടച്ച് കൊണ്ട് വെള്ളിത്തിരയിലേക്കവര്‍ ചുവന്ന പരവതാനിയിലൂടെ തന്നെ നടന്നു കയറിയത് ചരിത്രമാണ്. ലോസ് അഞ്ചലോസില്‍ നടന്ന ഷോയില്‍ നിന്ന് കിട്ടിയ പണം മുഴുവന്‍ അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിക്ക് സംഭാവന ചെയ്ത സണ്ണി ലിയോണിനേക്കാള്‍, ഇന്ത്യക്കാരിയായ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു വളര്‍ത്തിയ സണ്ണി ലിയോണിനെക്കാള്‍, രണ്ട് ആണ്‍കുട്ടികളെ വാടക ഗര്‍ഭപാത്രം വഴി സ്വന്തമാക്കിയ സണ്ണി ലിയോണിനേക്കാള്‍...

ജസ്‌ല പങ്കുവെച്ച കുറിപ്പ്

തന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വെക്കുകയും ചെയ്യുന്ന സണ്ണി ലിയോണിനേക്കാള്‍, എനിക്കിഷ്ട്ടം പോണ്‍ സ്റ്റാര്‍ ആയ, അഭിനയേത്രിയായ സണ്ണി ലിയോണിനെ തന്നെയാണ്. അതൊരു പ്രഖ്യാപനം കൂടിയാണ്, വെറും നഗ്‌നതയില്‍ കുരുക്കിയിട്ടാല്‍ കെട്ടൊടുങ്ങി പോകുന്നതല്ല പെണ്ണ് എന്ന പ്രഖ്യാപനം. ഒരു മലയാളം ചാനലിലെ ക്യാമ്പസ് പ്രോഗ്രാമില്‍ 'ഇഷ്ട്ടപെട്ട നടിയാരാ? ' എന്ന് ചോദിച്ചപ്പോള്‍ ഒരു പെണ്‍കുട്ടി സംശയം ലവ ലേശമില്ലാതെ 'സണ്ണി ലിയോണ്‍' എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍, ഈ സമൂഹത്തില്‍ അതൊരു ചെറിയ വിജയമല്ല. ഒരായിരം പിറന്നാള്‍ ആശംസകള്‍ സണ്ണി ലിയോണ്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X