നിങ്ങള്‍ നിങ്ങളെ തന്നെ ആദ്യം സ്‌നേഹിക്കുക;നിറവയറില്‍ കണ്‍മണിയയെ കാത്ത് ബിപാഷ, ചിത്രങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ്

By Maneesha IK

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവും അതിലോലവുമായ ഘട്ടമാണ് ഗര്‍ഭകാലം. ആ കാലഘട്ടത്തിലൂടെ സഞ്ചരിക്കുകയാണ്് ബോളിവുഡ് താരമായ ബിപാഷ ബസു. അമ്മയാകാനുളള താരത്തിന്റെ തയ്യാറെടുപ്പുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഭര്‍ത്താവ് കരണ്‍ സിംങ്ങ് ഗ്രോവ്റിന്റെ പരിചരണത്തിലാണ് താരം ഇപ്പോള്‍.

Bipasha Basu

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഗര്‍ഭകാലത്തെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെച്ചിരുന്നു. നടിയുടെ ഗര്‍ഭകാലത്തിന്റെ ആദ്യ നാളുകള്‍ വളരെ അധികം ബുദ്ധിമുട്ടു നിറഞ്ഞതായിരുന്നു വെന്ന് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഭക്ഷണ രീതിയില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താതെ,സമീകൃതാഹാരം കഴിക്കാന്‍ നടി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മധുരപലഹാരങ്ങള്‍ കുറച്ചു. കാര്‍ബ്സ്, ഫാറ്റ്, പ്രോട്ടീന്‍, പഴങ്ങള്‍, പച്ചക്കറികള്‍ എല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. ശരീരത്തിലെ ജലാശം നിലനിര്‍ത്തി. വലിയ മാറ്റങ്ങള്‍ എനിക്ക് ഉണ്ടായില്ലെങ്കിലും വ്യായാമം നിര്‍ത്തേണ്ടി വന്നത് തനിക്ക്് ബുദ്ധിമുട്ടായിരുന്നു'- ബിപാഷ പറഞ്ഞു.

അമ്മയാകാനുളള ഓരോ നിമിഷത്തെയും ആസ്വദിച്ചു കൊണ്ടിരിക്കുന്ന നടി തന്റെ പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. മഞ്ഞ നിറത്തിലുളള ഉടുപ്പില്‍ അതി സുന്ദരിയായി നിറവയറില്‍ ബിപാഷ ബസു ഇരിക്കുന്ന ചിത്രമാണ് ആരാധകരെ തേടി എത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ എടുത്തത് നടിയുടെ ഭര്‍ത്താവും നടനുമായ കരണ്‍ സിംങ്ങ് ഗ്രോവറാണ്.

മാം ടു ബീ എന്ന ഹാഷ് ടാഗോടെ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് കമ്മന്റുകളും ലൈക്കുകളും നല്കിയിരിക്കുന്നത്. ആരാധകരിലൊരാള്‍ താരത്തോട്് എപ്പോഴാണ് പ്രസവം എന്ന് കമന്റ്് ചെയ്തിട്ടുണ്ട്. 'ബിപാഷ രാജ്ഞി, നിങ്ങളുടെ സുന്ദരനായ ഭര്‍ത്താവിനോട് ഇപ്പോള്‍ സ്‌ക്രീനിലേക്ക് മടങ്ങിവരാന്‍ പറയു, എന്ന് മറ്റൊരു ആരാധകന്‍ എഴുതി.

ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ബിപാഷ ബസുവും ഭര്‍ത്താവ് കരണ്‍സിങ് ഗ്രോവറും കുഞ്ഞ് ജനിക്കാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. 'പുതിയ സമയം, ജീവിതത്തിലെ പുതിയ ഘട്ടം. ഞങ്ങള്‍ രണ്ടുപേരും വളരെ സ്നേഹത്തോടെയാണ് കഴിയുന്നത്. എന്നാല്‍ ആ സ്നേഹം പങ്കുവയ്ക്കാന്‍ ഒരാള്‍ കൂടി വേണമെന്ന തോന്നലുണ്ടായിരിക്കുന്നു.ഞങ്ങള്‍ രണ്ടില്‍ നിന്ന് മൂന്നായി മാറിയിരിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണു ദമ്പതികള്‍ വാര്‍ത്ത പങ്കുവച്ചത്. നിറവയറോടെയുള്ള താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും ബേബി ഷവറിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അടുത്തിടെ നടി ബിപാഷ ബസു ഒരു അഭിമുഖത്തില്‍, കരണ്‍ സിംഗ് ഗ്രോവറുമായുള്ള തന്റെ ഗര്‍ഭധാരണത്തെക്കുറിച്ച് അറിഞ്ഞ സമയം അനുസ്മരിച്ചു. 'അത് വളരെ വികാരാധീനമായ ദിവസമായിരുന്നു. ഞാനും കരണും ഞങ്ങള്‍ എങ്ങനെയായിരുന്നോ അതുപോലെ തന്നെ എന്റെ അമ്മയുടെ വീട്ടിലേക്ക് പോയതായി ഞാന്‍ ഓര്‍ക്കുന്നു. അവന്‍ ഞാന്‍ ആദ്യം പറയാന്‍ ആഗ്രഹിച്ച വ്യക്തി ആയിരുന്നു. എല്ലാവരും വികാരാധീനരായിരുന്നു. എനിക്കും കരണിനും ഒരു കുഞ്ഞ് ജനിക്കണമെന്നത് എന്റെ അമ്മയുടെ സ്വപ്നമായിരുന്നു. ഞങ്ങള്‍ വിശ്വസിക്കുമെന്ന് എനിക്ക് എപ്പോഴും വിശ്വാസമുണ്ടായിരുന്നു, അത് സംഭവിച്ചു. ഇതിന് ഞാന്‍ നന്ദിയുള്ളവളാണ്,' അവള്‍ പറഞ്ഞു.

2014ല്‍ ജെന്നിഫറുമായുള്ള വിവാഹമോചനത്തിന് ശേഷം കരണ്‍ 2015-ല്‍ എലോണിന്റെ സെറ്റില്‍ വച്ച് നടന്‍ ബിപാഷ ബസുവിനെ കാണുകയും പ്രണയത്തിലാവുകയും ചെയ്തു. രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നടനും മോഡലുമായ കരണ്‍ സിങ് ഗ്രോവറിനെയാണ് ബിപാഷ വിവാഹം കഴിച്ചത്.2015ല്‍ പുറത്തിറങ്ങിയ എലോണ്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി സ്‌ക്രീനില്‍ ഒന്നിക്കുന്നത്. ബിപാഷയുടെ ആദ്യവിവാഹവും കരണിന്റെ മൂന്നാം വിവാഹമാണിത്. തായ്‌ലന്‍ഡിലെ പുതുവത്സര അവധിക്കാലത്ത് കരണ്‍ സിംഗ് ഗ്രോവര്‍ തന്റെ പ്രണയിനിയായ ബിപാഷയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. അതിന് ശേഷം താരങ്ങള്‍ തങ്ങളുടെ ബന്ധം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read more about: bipasha basu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X