ഷാരൂഖ് ഖാന്റെ വീടിനു മുന്നില്‍ ഇനി റാമ്പ് ഇല്ല
ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മുംബൈയിലെ വസതിക്കു മുന്നിലുണ്ടായിരുന്ന റാമ്പ് പൊളിച്ചു നീക്കി. അനധികൃതമായി നിര്‍മിച്ചതിനാലാണ് റാമ്പ് സിവില്‍ വകുപ്പ് പൊളിച്ചു നീക്കിയത്.
ബാന്ദ്രയിലെ മന്നത്ത് എന്ന ബംഗ്‌ളാവിനു മുന്നില്‍ റോഡ് കൈയേറി നടത്തിയ നിര്‍മാണം പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ കഴിഞ്ഞ ആഴ്ച നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇന്നു രാവിലെ റാമ്പ് പൊളിച്ചു നീക്കിയത്.

ഷാരൂഖാന്റെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടിയാണ് വീടിന് മുന്നിലെ റോഡിലേക്കിറക്കി ഷാരൂഖ് നിര്‍മാണം നടത്തിയത്. മൗണ്ട് മേരി ചര്‍ച്ച് റോഡിലേക്കുള്ള ഗതാഗതത്തെ ഇത് തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ നേരത്തെ തന്നെ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.


Click it and Unblock the Notifications