ധർമേന്ദ്ര താമസിക്കുന്നത് ആദ്യ ഭാര്യക്കൊപ്പം, ഹേമ മാലിനിയെ കാണാറില്ല; വെളിപ്പെടുത്തലുമായി മകൻ ബോബി ഡിയോൾ

ഹിന്ദി സിനിമയുടെ ഇതിഹാസ നടൻ ധർമ്മേന്ദ്രയുടെ വ്യക്തിജീവിതവും അദ്ദേഹത്തിന്റെ കരിയർ പോലെ തന്നെ നാടകീയമായിരുന്നു. പഞ്ചാബിൽ നിന്ന് മുംബൈയിലെത്തുന്നതിന് മുൻപ് തന്നെ അദ്ദേഹം വിവാഹിതനായിരുന്നു. അദ്ദേഹം ഒരു സൂപ്പർസ്റ്റാറായി മാറിയപ്പോൾ, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അവസ്ഥകളും മാറി മറിഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയായ പ്രകാശ് കൗറിന് മുംബൈയിലെ തികച്ചും വ്യത്യസ്തമായ ഒരു ജീവിതവുമായി പൊരുത്തപ്പെടേണ്ടി വന്നു. ധർമേന്ദ്രയുടെ ഒരുപാട് വിവാഹേതര ബന്ധങ്ങളും, വിവാദങ്ങളും അവർക്ക് നിശബ്ദമായി സഹിക്കേണ്ടി വന്നു.

വർഷങ്ങൾക്ക് ശേഷം, ഭർത്താവ് ബോളിവുഡിന്റെ ഡ്രീം ഗേൾ ആയിരുന്ന ഹേമ മാലിനിയുമായി പ്രണയത്തിലാകുന്നതും അവർക്ക് കണ്ടു നിൽക്കേണ്ടി വന്നു. ഹേമയുമായുള്ള ധർമ്മേന്ദ്രയുടെ രണ്ടാം വിവാഹം കുടുംബത്തിൽ വിള്ളലുണ്ടാക്കി. പക്ഷെ വിവാഹ ശേഷവും പ്രശസ്ത നടി സ്വന്തം ബംഗ്ലാവിൽ തന്നെ താമസിക്കുകയും, ധർമ്മേന്ദ്ര തന്റെ ആദ്യ ഭാര്യയ്ക്കും നാല് മക്കൾക്കുമൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ തന്നെ താമസിക്കുകയും ചെയ്തു. വല്ലപ്പോഴും മാത്രമാണ് ഹേമയെയും അവരിൽ ഉണ്ടായ മക്കളെയും കാണാൻ നടൻ എത്തിയിരുന്നത്.

Dharmendra with Prakash Kaur and Hema Malini
Photo Credit: Filmibeat

അടുത്തിടെ ഒരു അഭിമുഖത്തിൽ, ധർമ്മേന്ദ്രയുടെ ഇളയ മകനും സീനിയർ ബോളിവുഡ് താരവുമായ ബോബി ഡിയോൾ, തന്റെ മാതാപിതാക്കൾ ഇപ്പോഴും അച്ഛന് ഖണ്ടാലയിലുള്ള ഫാം ഹൗസിൽ ഒരുമിച്ചാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തി. ഒപ്പം, ഹേമ മാലിനി അവരുടെ സ്വന്തം ബംഗ്ലാവിൽ തന്നെ താമസം തുടരുകയാണെന്നും താരം സൂചിപ്പിച്ചു. ഇതോടെ, വർഷങ്ങളായി പ്രശസ്ത ബോളിവുഡ് താര ജോഡി വേർപിരിഞ്ഞു താമസിക്കുകയാണെന്ന റിപോർട്ടുകൾ ശരി വച്ചിരിക്കുകയാണ് ബോബി. മുൻപ് ഒരു അഭിമുഖത്തിൽ, കോവിഡ് കാലത്ത് ഏതാണ്ട് രണ്ടു വർഷത്തോളം താനും മക്കളും ധർമേന്ദ്രയെ കണ്ടിട്ടേയില്ലെന്ന് ഹേമ മാലിനി വെളിപ്പെടുത്തിയിരുന്നു.

അടുത്തിടെ എബിപി ലൈവിന് നൽകിയ അഭിമുഖത്തിൽ, അച്ഛൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന കുറിപ്പുകൾ വളരെ ഏകാന്തതയിലാണെന്ന് തോന്നിപ്പിക്കുന്നതാണെന്ന് ബോബി പറഞ്ഞു. "എന്റെ അമ്മയും അവിടെയുണ്ട്. അവർ രണ്ടുപേരും ഇപ്പോൾ ഖണ്ടാലയിലെ ഫാമിലാണ്. പപ്പയും മമ്മിയും ഒരുമിച്ചാണ്; അദ്ദേഹം അല്പം നാടകീയത കാണിക്കുന്ന കൂട്ടത്തിലാണ്. അവർക്ക് ഫാംഹൗസിൽ ഇരിക്കാൻ ഇഷ്ടമാണ്. രണ്ടു പേർക്കും ഇപ്പോൾ പ്രായമായി, ഫാംഹൗസിൽ സമയം ചിലവഴിക്കുന്നത് അവർക്ക് വിശ്രമമാണ്. അവിടുത്തെ കാലാവസ്ഥ നല്ലതാണ്, ഭക്ഷണം നല്ലതാണ്. പപ്പ അവിടെ ഒരു പറുദീസ സൃഷ്ടിച്ചിരിക്കുന്നു," താരം വെളിപ്പെടുത്തി.

Dharmendra and Hema Malini
Photo Credit: Filmibeat

"ആളുകൾ സാധാരണയായി അമ്മയെക്കുറിച്ച് ഞങ്ങളോട് ചോദിക്കാത്തതിനാൽ നിങ്ങൾ എന്റെ അമ്മയെക്കുറിച്ച് അധികം കേൾക്കാറില്ല. എന്റെ സഹോദരനും അച്ഛനും അഭിനേതാക്കളായതിനാൽ, ഞാൻ അവരെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നു. എന്റെ അമ്മ ഒരു സാധാരണ വീട്ടമ്മയാണ്. എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് അവർ. അവർക്ക് ജീവിതം വളരെ കഠിനമായ ഒരു യാത്രയായിരുന്നു. അമ്മ ഒരു ചെറിയ ഗ്രാമത്തിൽ നിന്നാണ് വന്നത്. പിന്നെ, ഒരു സൂപ്പർസ്റ്റാറിന്റെ ഭാര്യയായി നഗര ജീവിതവുമായി പൊരുത്തപ്പെടുക... അത് എളുപ്പമായിരുന്നില്ല. എന്റെ അമ്മയുടെ പിന്തുണ കൊണ്ടാണ് എന്റെ അച്ഛൻ ഒരു വലിയ താരമായത്," ബോബി പറഞ്ഞു.

തന്നെ വിവാഹം ചെയ്തതിന് ശേഷവും ആദ്യ ഭാര്യയ്ക്ക് ഒപ്പം തന്നെ ധർമേന്ദ്ര താമസം തുടരുന്നതിനെ കുറിച്ച് ഹേമ മാലിനി പറഞ്ഞു. ഈ ഏർപ്പാടിൽ തനിക്ക് സന്തോഷമില്ലെങ്കിലും, അതുമായി പൊരുത്തപ്പെടാൻ താൻ പഠിച്ചു എന്നാണ് അന്ന് സീനിയർ നടി വെളിപ്പെടുത്തിയത്. എന്തായാലും, ബോബി ഡിയോളിന്റെ പുതിയ അഭിമുഖം പുറത്തിറങ്ങിയതോടെ, ഒരുപാട് പതിറ്റാണ്ടുകളുടെ പ്രണയത്തിന് ശേഷം ധർമേന്ദ്രയും ഹേമയും ഒടുവിൽ വേർപിരിഞ്ഞു എന്ന് വേണം മനസ്സിലാക്കാൻ.

More from Filmibeat

Read more about: dharmendra hema malini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X