'അവൻ ചില കള്ളത്തരങ്ങളൊക്കെ കാണിച്ചേക്കും'; കത്രീന-വിക്കി ബന്ധത്തിൽ ജ്യോതിഷിയുടെ പ്രവചനം
ബോളിവുഡിലെ ജനപ്രിയ താര ദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇരുവുടെയും വിവാഹം. ലോക്ഡൗൺ സമയത്തെ പ്രണയ കാലത്തിനൊടുവിലാണ് ഇരുവരും പ്രണയത്തിലായത്. എന്നാൽ പാപ്പരാസികൾക്ക് പോലും ഇതിന്റെ ഒരു സൂചനയും തുടക്കത്തിൽ ലഭിച്ചിരുന്നില്ല. മുൻപ് പല തവണ ഗോസിപ്പ് കോളങ്ങളിൽ തന്റെ സ്വകാര്യ ജീവിതം നിറഞ്ഞതിനാൽ കത്രീന ഇക്കാര്യത്തിൽ വളരെ ശ്രദ്ധിച്ചിരുന്നു.

വിവാഹത്തിന് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ഇരുവരും വിവാഹിതരാവുന്നു എന്ന് തന്നെ ബി ടൗൺ മാധ്യമങ്ങൾ അറിഞ്ഞത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു കത്രീനയുടെ വിവാഹത്തിന് പങ്കെടുത്തത്. അധികം ഹേറ്റേഴ്സ് ഇല്ലാത്ത താരങ്ങളാണ് വിക്കിയും കത്രീനയും. അതിനാൽ ഇവരെ ഒരുമിച്ച് കാണുന്നത് ആരാധകർക്ക് ഇഷ്ടവുമാണ്.

ഇപ്പോഴിതാ കത്രീനയും വിക്കിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജ്യോതിഷിയും ബോഡി ലാംഗേജ് എക്സ്പെർട്ടുമായ ജഗന്നാഥ് ഗുരുജി. ടൈംസ് ഓഫ് ഇന്ത്യയോടാണ് ഇദ്ദേഹം വിക്കിയെയും കത്രീനയെയും കുറിച്ച് സംസാരിച്ചിരിക്കുന്നത്. വിക്കിയും കത്രീനയും കൈ കോർത്ത് നിൽക്കുന്ന ഒരു ഫോട്ടോ നോക്കിയാണ് ഇദ്ദേഹത്തിന്റെ പ്രവചനം.
'ഒരുപാട് സ്നേഹവും ശ്രദ്ധയും ബഹുമാനവുമാണ് ഫോട്ടോയിൽ കാണാനാവുന്നതെന്ന് ജഗന്നാഥ് പറയുന്നു. കത്രീനയുടെ കുടുംബവുമായി വിക്കിക്ക് നല്ല അടുപ്പമുണ്ട്. കത്രീനയക്ക് നല്ല പങ്കാളിയെയാണ് ലഭിച്ചിരിക്കുന്നത്. അവൾ വിക്കിയുടെ കൈ പിടിച്ചിരിക്കുന്ന രീതിയിൽ നിന്നും മനസ്സിലാവുന്നത് ഈ ബന്ധത്തിൽ അവൾ വളരെ സുരക്ഷിതയാണെന്നാണ്'

പെൺകുട്ടിയുടെ വലത് കൈ ആൺകുട്ടി മുറുകെ പിടിക്കുന്നു. കത്രീനയെ വിക്കി വളരെയധികം സ്നേഹിക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ശരിക്കും പറഞ്ഞാൽ കത്രീന വിക്കിയെ സ്നേഹിക്കുന്നതിനേക്കാളധികം, ജഗന്നാഥ് ഗുരുജി പറഞ്ഞു. ഈ ബന്ധത്തിൽ ആരും ആധിപത്യം കാണിക്കുന്നില്ല. രണ്ട് പേരും വളരെ ശക്തരാണ്. പക്ഷെ തങ്ങളുടെ സ്ഥാനം എവിടെയെന്ന് അവർക്ക് ബോധ്യമുണ്ട്.
പരസ്പരം അനാവശ്യമായി ഇടപെടാതെ കാര്യങ്ങൾ ചെയ്യാൻ അവർക്കറിയാം. പരസ്പരം ഒരുപാട് ആത്മാർത്ഥത അവർ തമ്മിലുണ്ട്. ഇരുവരും ഒരുമിച്ച് സിനിമ ചെയ്യാനും സാധ്യത ഉണ്ട്. കത്രീനയുടെ കണ്ണുകൾ പറയുന്നത് അവൾ പ്രാക്ടിക്കലാണ്. പക്ഷെ ഇമോഷണലാണെന്നാണ്. പക്ഷെ ചില സമയത്ത് വിക്കി അൽപ്പം കള്ളത്തരം കാണിക്കാൻ സാധ്യതയുണ്ടെന്നും ഇദ്ദേഹം പറയുന്നു.
Recommended Video

ബോളിവുഡ് താര ദമ്പതികളെക്കുറിച്ച് ഇത്തരത്തിൽ പ്രവചനങ്ങൾ നടത്തുന്ന നിരവധി ജ്യോതിഷിമാർ മുംബൈയിലുണ്ട്. രസകരമായി മാത്രം കാണുന്ന ഇത്തരം പ്രവചനങ്ങൾ ബി ടൗൺ മാധ്യമങ്ങൾ ഏറ്റെടുക്കാറുമുണ്ട്. നേരത്തെ ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് തുടങ്ങിയ താരങ്ങളെക്കുറിച്ചും ഇത്തരത്തിൽ പ്രവചനം വന്നിരുന്നു. എന്നാൽ താരങ്ങൾ ഇതൊന്നും കാര്യമാക്കാറില്ല. പാപ്പരാസികളെ പോലെ മാത്രമേ ഇത്തരം പ്രവചനക്കാരെയും ഇവർ കാണാറുള്ളൂ.


Click it and Unblock the Notifications