»   » ബോളിവുഡിലെ ബോള്‍ഡ് ആക്ട് സുന്ദരിമാര്‍

ബോളിവുഡിലെ ബോള്‍ഡ് ആക്ട് സുന്ദരിമാര്‍

Posted By:
Subscribe to Filmibeat Malayalam

പല മുന്‍നിര നടിമാരും വളരെ സൂക്ഷിച്ചുമാത്രം ചിത്രങ്ങള്‍ സ്വീകരിക്കുന്നവരാണ്. ഇത്രനാള്‍ കൊണ്ട് തങ്ങള്‍ ഉണ്ടാക്കിയെടുത്ത ഇമേജിനെ ബ്രേക്ക ്‌ചെയ്യുന്ന രീതിയിലുള്ള വേഷങ്ങള്‍ അവതരിപ്പിക്കാന്‍ അധികമാരും തയ്യാറാവാറില്ല. അധികം ഗ്ലാമറസായ കഥാപാത്രങ്ങളും ഗാഢമായ ചുംബനരംഗങ്ങളുമെല്ലാം ഇത്തരം ഇമേജ് ഭയങ്ങള്‍ കാരണം പലരും വേണ്ടെന്ന് വെയ്ക്കാറുണ്ട്.

അഭിനയത്തെ വളരെ പ്രൊഫഷണലായി സമീപിയ്ക്കുന്ന നടിമാര്‍ ഇക്കാര്യങ്ങളില്‍ വളരെ ബോള്‍ഡ് ആയ സമീപനമാണ് സ്വീകരിക്കാറുള്ളത്. ചിത്രമാവശ്യപ്പെടുകയാണെങ്കില്‍ ഗ്ലാമറും ചുംബനവും ഒന്നും ഇവര്‍ വേണ്ടെന്നുവെയ്ക്കാറില്ല. ബോളിവുഡില്‍ ചില മുന്‍നിരതാരങ്ങള്‍ ഇത്തരത്തില്‍ കഥ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ എന്തും ചെയ്യാനുള്ള മനോഭാവം കാണിയ്ക്കാറുണ്ട്. ഇതാ ബോളിവുഡില്‍ ബോള്‍ഡ് ആക്ട് ചെയ്ത ചില നായികമാര്‍

ബോളിവുഡിലെ ബോള്‍ഡ് ആക്ട് സുന്ദരിമാര്‍

സില്‍ക് സ്മിതയുടെ ജീവിതകഥയുമായി എത്തിയ ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിലൂടെയാണ് വിദ്യ ബാലന്‍ തന്റെ ബോള്‍ഡ് ആക്ട് പ്രദര്‍ശിപ്പിച്ചത്. സ്മിതയുടെ ജീവികഥയായതുകൊണ്ടുതന്നെ ഗ്ലാമര്‍ പ്രദര്‍ശനം കുറച്ചേറെ വേണ്ടിവന്ന ചിത്രമായിരുന്നു ഇത്. ബോളിവുഡിന്റെ ശാലീന സുന്ദരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിദ്യ ഇത്തരത്തിലൊരു റോള്‍ ഏറ്റെടുത്തത് എല്ലാവരെയും അതിശയപ്പെടുത്തിയിരുന്നു.

ബോളിവുഡിലെ ബോള്‍ഡ് ആക്ട് സുന്ദരിമാര്‍

ബോളിവുഡിലെ സൈസ് സീറോയുടെ ബ്രാന്റ് അംബാസിഡറായ കരീനയും പലവട്ടം ബോള്‍ഡ് ആക്ട് നടത്തിയ താരമാണ്. ചമേലിയെന്ന ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയായി എത്തിയ കരീന ചമ്മക്ക് ചലോയിലൂടെയും ആരാധകരെ അതിശയിപ്പിച്ചു.

ബോളിവുഡിലെ ബോള്‍ഡ് ആക്ട് സുന്ദരിമാര്‍

ദം മരോ ദം എന്ന ഗാനമാണ് ദീപികയുടെ ബോള്‍ഡ് വശത്തെ എടുത്തുകാണിച്ച ഒരു സംഭവം. ആരെയും ആകര്‍ഷിയ്ക്കുന്ന വിധത്തിലുള്ള അംഗചലനങ്ങളുമായിട്ടാണ് ദീപിക ഈ ഗാനരംഗത്ത് അഭിനയിച്ചത്. പൊതുവേ പല നടിമാരും ഇത്തരം കാര്യങ്ങളോട് മുഖം തിരിയ്ക്കുകയാണ് ചെയ്യാറുള്ളത്. ഈ ഗാനത്തോടെ ദീപികയുടെ പ്രൊഫഷണലിസത്തെ ബോളിവുഡ് അംഗീകരിച്ചിട്ടുണ്ട്.

ബോളിവുഡിലെ ബോള്‍ഡ് ആക്ട് സുന്ദരിമാര്‍

തനു വെഡ്‌സ് മനു എന്ന ചിത്രത്തിലൂടെ കങ്കണ ശക്തമായൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. ഇതിലെ ഗാനരംഗവും മറ്റും കങ്കണ മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്. കുടുംബത്തില്‍ ഒരു ചടങ്ങു നടക്കുന്നതിനിടെ മദ്യപിച്ച് ലക്കുകെട്ട് ഒരു യുവാവിനോട് ഫ്‌ളേര്‍ട് ചെയ്യുന്ന രംഗം മനോഹരമാക്കാന്‍ കങ്കണയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ബോളിവുഡിലെ ബോള്‍ഡ് ആക്ട് സുന്ദരിമാര്‍

സാത് ഖൂന്‍ മാഫ് എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക തന്റെ തന്റേടം വെളിവാക്കിയത്. ഏഴ് പുരുഷന്മാരെ വരിയ്ക്കുകയും അവരെയെല്ലാം പലരീതിയില്‍ കൊലപ്പെടുത്തുകയും ചെയ്യുന്ന സ്ത്രീയുടെ കഥ പറഞ്ഞ ചിത്രത്തില്‍ പല രംഗങ്ങളിലും അസാധ്യമായ അഭിനയത്തികവാണ് പ്രിയങ്ക കാഴ്ചവച്ചത്.

ബോളിവുഡിലെ ബോള്‍ഡ് ആക്ട് സുന്ദരിമാര്‍

നോ വണ്‍ കില്‍ഡ് ജസീക്ക എന്ന ചിത്രത്തിലൂടെയാണ് റാണി ഏറ്റവും ഒടുവില്‍ മികച് കഥാപാത്രത്തെ അവതരിപ്പിച്ചത്. പൃഥ്വിരാജിന്റെ ആദ്യത്തെ ബോളിവുഡ് ചിത്രമായ അയ്യായിലെ ഐറ്റം നമ്പറുകളിലും റാണിയുടെ മനോധൈര്യം പ്രകടമാണ്.

ബോളിവുഡിലെ ബോള്‍ഡ് ആക്ട് സുന്ദരിമാര്‍

മേരെ ബ്രദര്‍ കി ദുല്‍ഹന്‍ എന്ന ചിത്രത്തില്‍ കത്രീന ചെയ്ത കഥാപാത്രം ആരാധകര്‍ക്ക് മറക്കാന്‍ കഴിയുന്നതല്ല. സിന്ദഗി നാ മിലേഗി ദൊബാര, ദോസ്താന 2, ഏക ഥാ ടൈഗര്‍ തുടങ്ങിയ ചിത്രങ്ങളിലും കത്രീനയുടെ ബോള്‍ഡ് ആക്ട് കാണാം.

ബോളിവുഡിലെ ബോള്‍ഡ് ആക്ട് സുന്ദരിമാര്‍

സാഹെബ് ബീവി ഓര്‍ ഗാങ്‌സ്റ്റര്‍ എന്ന ചിത്രത്തില്‍ മഹി ഗില്‍ അവതരിപ്പിച്ച കഥാപാത്രത്തെ സ്വീകരിക്കാന്‍ ആരും രണ്ടാമതൊന്ന് ചിന്തിയ്ക്കും. ലൈംഗികസംതൃപ്തി നിഷേധിക്കപ്പെട്ട സ്ത്രീ അതിനായി നടത്തുന്ന പരിശ്രമങ്ങളെ മഹി ഗില്‍ വളരെ മനോഹരവും സെക്‌സിയുമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

ബോളിവുഡിലെ ബോള്‍ഡ് ആക്ട് സുന്ദരിമാര്‍

റോക്‌സ്റ്റര്‍ എന്ന ചിത്രത്തില്‍ നര്‍ഗീസ് ചെയ്ത നായിക വേഷം വളരെ വ്യത്യസ്തമായിരുന്നു. ആലിംഗനം ചോദിച്ചുവാങ്ങാന്‍ മടിയില്ലാത്ത നായികയെ നര്‍ഗീസ് മനോഹരമാക്കിയിട്ടുണ്ട്.

English summary
Actresses are fanning the heat. We look at their neo world full of spicy jargon and saucy move.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam