ചോദ്യം ചെയ്യലിനിടെ മൂന്ന് തവണ പൊട്ടിക്കരഞ്ഞ് ദീപിക , നടിയെ വിലക്കി എൻസിബി...
ബോളിവുഡ് താരങ്ങളുടെ ലഹരി ഉപയോഗം ബോളിവുഡ് സിനിമാലോകത്തെ വലിയ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. നടൻ സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബോളിവുഡിലെ ലഹരി മാഫിയയിലേയ്ക്ക് എത്തിയത്. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി കുടുങ്ങിയതോടെയാണ് മയക്കുമരുന്ന് കേസിൽ ബോളുവുഡിലെ വമ്പൻ താരങ്ങളുടെ പേരുകൾ മറനീക്കി പുറത്ത് വന്നത്. നടിമാരായ ദീപിക പദുകോൺ, സാറ അലിഖാൻ, രാകുൽ പ്രീത്. ശ്രദ്ധ കപൂർ എന്നിവരെയാണ് എൻസിബി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. സമൻസ് ലഭിച്ചതോടെ നടിമാർ സിനിമ ജോലികൾ നിർത്തിവച്ച് മുംബൈയിലേയ്ക്ക് എത്തുകയായിരുന്നു.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റ് തന്റെ താണെന്ന് ദീപിക സമ്മതിച്ചതായും റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്. കൂടാതെ നടിമാരുടെ ഫോണും എൻസിബി പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം നടൻ സുശാന്ത് കേസുമായി ബന്ധപ്പെട്ട് യാതൊരു വിധ ചോദ്യങ്ങളും നടിക്കു നേരെ ഉണ്ടായില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ഗോവയിലെ ഷൂട്ടിങ് നിർത്തിവച്ചാണ് ദീപിക പദുകോൺ മുംബൈയിലേക്ക് തിരികെയെത്തിയത്.. ദീപികയ്ക്കൊപ്പം തന്നെ മാനേജർ കരീഷ്മ പ്രകാശിനേയും എൻസിബി ചോദ്യം ചെയ്തിരുന്നു. നടിക്കൊപ്പം കരീഷ്മയേയും വിട്ടയച്ചു.
ആറ് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് നടി ശ്രദ്ധ കപൂർ എൻസിബി ഓഫീസിൽ നിന്ന് മടങ്ങിയത്. സാറ ഉച്ചയ്ക്ക് 1 മണിയോടെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. 5.45 ന് മടങ്ങുകയും ചെയ്തു. സാറയും ശ്രദ്ധയും ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു . അതേസമയം നടൻ സുശാന്ത് സിങ്ങിന്റെ ഫാം ഹൗസിൽ നടന്ന വിരുന്നിൽ പങ്കെടുത്തതായും ശ്രദ്ധ സമ്മതിച്ചിട്ടുണ്ട് സുശാന്തുമായി വളരെ അടുത്ത ബന്ധമായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നും പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും സാറ എൻസിബിക്ക് മൊഴി നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


Click it and Unblock the Notifications











