മുസ്തഫയുടെ കപ്പേളയ്ക്ക് ബോളിവുഡിൽ നിന്ന് ഒരു ആരാധകൻ, അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു..

നടനും ദേശീയ പുരസ്കാര ജേതാവുമായ മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കപ്പേള, ശ്രീനാഥ് ഭാസി, അന്ന ബെൻ, റോഷൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ശ്രീനാഥ് ഭാസിയുടേയും, റോഷന്റേയും മറ്റൊരു മുഖമാണ് സംവിധായകൻ കപ്പേളയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിത ചിത്രത്തെ അഭിനന്ദിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ചിത്രം കണ്ടതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

kappela

ചിത്രത്തിന്റേത് അസാധ്യ തിരക്കഥ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. മുസ്തഫയുടെ ആദ്യ ചിത്രം വളരെ മികച്ചതാണെന്നും അസാധ്യമായ തിരക്കഥയാണ് ചിത്രത്തിന്റേതെന്നും സംവിധായകൻ പറയുന്നു. കൂടാതെ മുസ്തഫയുടെ അടുത്ത ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നും അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു. സംവിധായകന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ ചിത്രം മുന്നോട്ട് പോകവെയാണ് തിയേറ്ററുകൾ അടച്ചിടേണ്ടി വന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിനിമ തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചതിനെ തുടർന്ന് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുകയായിരുന്നു.

മികച്ച പ്രതികരണമാണ് നെറ്റ്ഫ്ലിക്സിൽ നിന്ന് ചിത്രത്തിന് ലഭിച്ചത്. ഒരു ചെറിയ സംഭവത്തെയാണ് മികച്ച രീതിയിൽ മുസ്തഫ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചത്. സിനിമയുടെ ആദ്യം മുതൽ അൽപം പോലും ലാഗടിപ്പിക്കാതെയാണ് സംവിധായകൻ കഥ പറഞ്ഞു പോയത്. റോയ് , ജെസി,വിഷ്ണു ഈ മൂന്ന് കഥപാത്രമായി ജീവിക്കുകയായിരുന്നു താരങ്ങൾ‌. ശ്രീനാഥ് ഭാസി, റോഷൻ ഇവരുടെ ഇതുവരെ കാണാത്ത മറ്റൊരു മുഖമാണ് ചിത്രത്തിൽ കണ്ടത്. ഒരു ഫീൽ ഗുഡ് ചിത്രമാണ് കപ്പേള.

Recommended Video

സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

കഥാസ് അൺടോൾഡന്റെ ബാനറിൽ വിഷ്ണു വേണുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രാഹണം, നൗഫൽ അബ്ദുളള ചിത്രം സംയേജനം സുഷിൻ ശ്യാമാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനവും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

Read more about: anurag kashyap
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X