'അവള്‍ മാതാപിതാക്കളോടൊപ്പം രാജ്യം തന്നെ വിട്ടുപോയി'; ആദ്യ പ്രണയം തകര്‍ന്നതിനെക്കുറിച്ച് ആമിര്‍ ഖാന്‍

ബോളിവുഡിലെ മുന്‍നിര നായകന്മാരില്‍ പ്രമുഖനാണ് ആമിര്‍ ഖാന്‍. പ്രൊഫഷണല്‍ രംഗത്ത് ഏറെക്കാലമായി വിജയക്കുതിപ്പ് തുടരുന്ന ആമിറിന്റെ സിനിമാജീവിതം പുതുതലമുറയ്ക്ക് മാതൃകയാണ്. വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതിലെ കണിശത ആമിറിനെ ഇന്നും ബോളിവുഡിന് പ്രിയങ്കരനാക്കുന്നു.

പ്രൊഫഷണല്‍ രംഗത്ത് വിജയകഥകള്‍ മാത്രമേ ആമിറിനെക്കുറിച്ചുള്ളൂ എങ്കിലും ആമിറിന്റെ വ്യക്തിജീവിതം എപ്പോഴും വിവാദങ്ങളില്‍ അകപ്പെട്ടാണ് കഴിയുന്നത്. അഭിമുഖങ്ങളുടെ പേരിലോ സെലിബ്രിറ്റികളുമായുള്ള വഴക്കിന്റെ പേരിലോ ഒക്കെ ആമിര്‍ മിക്കപ്പോഴും മാധ്യമവാര്‍ത്തകളില്‍ വിവാദവിഷയമാകാറുണ്ട്. രണ്ടു തവണ വിവാഹിതനായ ആമിര്‍ അടുത്തിടെയാണ് സംവിധായിക കിരണ്‍ റാവുവുമായുള്ള തന്റെ വിവാഹബന്ധം അവസാനിപ്പിച്ചത്.

aamir

തന്റെ പുതിയ ചിത്രം ലാല്‍ സിങ് ഛദ്ദയുടെ പ്രമോഷന്‍ പരിപാടികളുമായി വളരെ തിരക്കിലാണ് ഇപ്പോള്‍ ആമിര്‍ ഖാന്‍. അതിനിടെ തന്റെ പ്രണയത്തെക്കുറിച്ചും പ്രണയത്തകര്‍ച്ചയെക്കുറിച്ചും വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ താരം.

ആ സംഭവത്തെക്കുറിച്ച് ആമിര്‍ പറയുന്നത് ഇങ്ങനെയാണ്:' ഒരു കാലത്ത് സ്ഥിരമായി ഞാന്‍ ടെന്നിസ് കളിയ്ക്കാന്‍ പോകുമായിരുന്നു. എന്റെയൊപ്പം അതേ ക്ലബ്ബിലായിരുന്നു അവളും കളിച്ചിരുന്നത്. പെട്ടെന്നൊരു ദിവസം അവള്‍ വരാതെയായി. അന്വേഷിച്ചപ്പോള്‍ അവള്‍ മാതാപിതാക്കള്‍ക്കൊപ്പം ഇന്ത്യ വിട്ടു പോയതായാണ് അറിഞ്ഞത്.

aamir

അവള്‍ എന്റെ ജീവിതത്തിലെ ആദ്യ പ്രണയിനിയായിരുന്നു. അന്ന് എന്റെ ഹൃദയം തകര്‍ന്നുപോയതിനു തുല്യമായിരുന്നു. എന്നാല്‍ അതിലെ രസകരമായ മറ്റൊരു സംഗതി ഞാന്‍ അവളെ പ്രണയിക്കുന്നുവെന്ന് അവള്‍ക്ക് അറിയുകയേ ഇല്ലായിരുന്നു. ഒരു തരത്തില്‍ വണ്‍വേ തന്നെയായിരുന്നു. ടെന്നിസ് കളി പിന്നീടും ഞാന്‍ തുടര്‍ന്നു. അങ്ങനെ ഞാന്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് സംസ്ഥാന തല ചാമ്പ്യന്‍ വരെയായി.' ആമിര്‍ ഖാന്‍ പറയുന്നു.

ഒരിടവേളയ്ക്ക് ശേഷം ലാല്‍ സിങ് ഛദ്ദയിലൂടെ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ആമിര്‍ ഖാന്‍. അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓഗസ്റ്റ് 11-നാണ് റിലീസ് ചെയ്യുന്നത്. കരീന കപൂര്‍, നാഗചൈതന്യ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X