ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന് കോവിഡ്, ഹോം ക്വാറന്റൈനീല്‍ പ്രവേശിച്ച് നടന്‍
ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന് കോവിഡ് സ്ഥിരീകരിച്ചു. നടന് കോവിഡ് പോസിറ്റീവായ ആയ വിവരം എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ഹോം ക്വാറന്റൈനീല്‍ പ്രവേശിച്ചിരിക്കുകയാണ് താരം. അദ്ദേഹത്തിന് കുഴപ്പങ്ങളൊന്നുമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആമിര്‍ ഖാനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ ലാല്‍സിംഗ് ഛദ്ദ എന്ന ചിത്രത്തിലാണ് ആമിര്‍ ഖാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഹോളിവുഡ് സൂപ്പര്‍താരം ടോം ഹാങ്ക്‌സിന്‌റെ ഫോറസ്റ്റ് ഗംപ് ഔദ്യോഗിക റീമേക്ക് കൂടിയാണ് ലാല്‍സിംഗ് ഛദ്ദ. കേരളത്തിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ആമിര്‍ ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. താടി നീട്ടിയുളള ഗെറ്റപ്പിലാണ് ചിത്രത്തില്‍ നടന്‍ എത്തുന്നത്.
സ്വിം സ്യൂട്ടില്‍ തിളങ്ങി നടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
സിനിമ ചിത്രീകരണത്തിന്‌റെ ഭാഗമായി സമൂഹ മാധ്യമങ്ങളില്‍ നിന്നും കുറെക്കാലമായി വിട്ടുനില്‍ക്കുകയാണ് ആമിര്‍ ഖാന്‍. ആമിറിന് പുറമെ അടുത്തിടെ ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍, കാര്‍ത്തിക്ക് ആര്യന്‍, സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി തുടങ്ങിയവര്‍ക്കും കോവിഡ് സ്ഥീരികരിച്ചിരുന്നു. അതേസമയം തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനാണ് ആമിര്‍ ഖാന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമ തിയ്യേറ്ററുകളില്‍ വലിയ പരാജയമായി മാറിയിരുന്നു.
Recommended Video
തുടര്‍ന്ന് കോയി ജാനെ നാ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും എത്തിയിരുന്നു താരം. അഭിനേതാവ് എന്നതിലുപരി സംവിധായകനായും നിര്‍മ്മാതാവായും ബോളിവുഡില്‍ ശ്രദ്ധേയനായ താരമാണ് ആമിര്‍ ഖാന്‍. കൂടാതെ ടെലിവിഷന്‍ അവതാരകനായും നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു.


Click it and Unblock the Notifications