അക്ഷയ് കുമാര്‍ ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങാനൊരുങ്ങുന്നത് 135 കോടി; ലോക്ഡൗണിലും പ്രതിഫലം കൂട്ടി താരം

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ അക്ഷയ് കുമാറാണ്. മുന്‍കാലങ്ങളിലെല്ലാം താരത്തിന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേട്ട് അമ്പരക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയതായി പുറത്ത് വന്ന റിപ്പോര്‍ട്ടുകളിലും അക്ഷയ് കുമാര്‍ റെക്കോര്‍ഡ് തുക സ്വന്തമാക്കുന്നുണ്ടെന്നാണ് പറയുന്നത്.

ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

ബോളിവുഡ് ഹംഗാമ പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടില്‍ അക്ഷയ് ഒരു സിനിമയ്ക്ക് വേണ്ടി 100 മുതല്‍ 135 കോടി വരെ സ്വീകരിക്കുന്നു എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. അക്ഷയ് കുമാറിന്റെ പ്രശസ്തിയും ബോക്‌സോഫീസില്‍ വലിയ വിജയം നേടുന്ന നടനായത് കൊണ്ടും നിര്‍മാതാക്കള്‍ ഇതിന് തയ്യാറാവുന്നതായിട്ടാണ് പറയുന്നത്.

bollywood-actor-akshay-kumar

ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷമുള്ള മാസങ്ങളില്‍ 99 കോടിയില്‍ നിന്നും 108 കോടിയിലേക്ക് അക്ഷയ് തന്റെ വരുമാനം വര്‍ദ്ധിപ്പിച്ചിരുന്നു. പിന്നീട് അത് 117 കോടിയിലാക്കി. അക്ഷയ് ഏറ്റെടുക്കുന്ന റിസ്‌കും മറ്റ് താരങ്ങളെക്കാള്‍ മാര്‍ക്കറ്റിലുള്ള ഡിമാന്റുമെല്ലാം കണക്കിലെടുത്ത് സൂപ്പര്‍താരത്തിന്റെ ആവശ്യങ്ങള്‍ നിര്‍വേറ്റാതെ നിര്‍മാതാക്കള്‍ക്ക് മറ്റ് വഴിയില്ല.

Recommended Video

Mammootty, Mohanlal and Pranav Mohanlal's mass entry in Antony Perumbavoor's daughter's reception

2022 ല്‍ റിലീസിനൊരുങ്ങുന്ന പുതിയ സിനിമയ്ക്ക് വേണ്ടി അക്ഷയ് വാങ്ങുന്നത് 135 കോടിയാണെന്നാണ് ഏറ്റവും പുതിയ വിവരം. അക്ഷയുടെ ഒരു സിനിമ സാറ്റലൈറ്റ്, ഡിജിറ്റര്‍ അവകാശങ്ങളിലൂടെ തന്നെ 80 മുതല്‍ തൊണ്ണൂറ് കോടി വരെ നേടിയെടുക്കാറുണ്ട്. താരത്തിന്റെ പല സിനിമകളുടെയും പ്രൊഡക്ഷന്‍ ബഡറ്റ് 35 മുതല്‍ 45 കോടി രൂപയുടെ പരിധിയിലായിരിക്കും. പ്രിന്റ് ആന്‍ഡ് പബ്ലിസിറ്റിക്ക് വേണ്ടി 15 കോടി, അതെല്ലാം 50 നും 60 കോടിയ്ക്കും ഉള്ളിലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X