'ഞങ്ങള്‍ വലിയ അന്തരം ഉള്ളവര്‍, അഭിപ്രായവ്യത്യാസം പതിവാണ്'; ഭാര്യ ട്വിങ്കില്‍ ഖന്നയെക്കുറിച്ച് അക്ഷയ് കുമാര്‍
ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ പ്രമുഖനാണ് അക്ഷയ് കുമാര്‍. ബിടൗണില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ കൂടിയാണ് അക്ഷയ് കുമാര്‍. അക്ഷയ് കുമാറിന്റെ തിളങ്ങുന്ന സിനിമ കരിയറിന് പിന്നാല്‍ നെടുംതൂണായി ഭാര്യ ട്വിങ്കില്‍ ഖന്നയുമുണ്ട്. കരിയറിലെ തന്റെ വിജയങ്ങള്‍ക്കുള്ള ക്രെഡിറ്റ് ട്വിങ്കിളിനാണെന്ന് പല അഭിമുഖങ്ങളിലും അക്ഷയ് തുറന്നുപറഞ്ഞിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടായി തുടരുന്ന ഇവരുടെ ദാമ്പത്യജീവിതം ബോളിവുഡിലെ പല സെലിബ്രിറ്റികള്‍ക്കും ഒരു മാതൃകയാണ്. അഭിനയത്തില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും സോഷ്യല്‍ മീഡിയയിലും പൊതുവേദികളിലും സജീവസാന്നിദ്ധ്യമാണ് ട്വിങ്കില്‍ ഖന്ന. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും തന്റെ ആരാധകരുമായി പങ്കിടാന്‍ ട്വിങ്കില്‍ ഖന്ന മറക്കാറില്ല.

അക്ഷയ് കുമാറും ട്വിങ്കില്‍ ഖന്നയും വളരെ വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളില്‍ നിന്ന് വന്നവരാണ്. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ വിജയകരമായ ദാമ്പത്യ ജീവിതത്തെക്കുറിച്ച് അക്ഷയ് ഖന്ന മനസ്സു തുറന്നിരുന്നു.
ചാന്ദ്‌നി ചൗക്കില്‍ ജനിച്ചുവളര്‍ന്ന അക്ഷയ് കുമാര്‍ സിനിമയിലെത്തിയത് വളരെ ബുദ്ധിമുട്ടിയാണ്. സാധാരണ ചുറ്റുപാടില്‍ ജനിച്ച് പടിപടിയായി ഉയരങ്ങളിലെത്തിയ കഥയാണ് അക്ഷയ് കുമാറിന്റേത്. അതേസമയം ട്വിങ്കില്‍ ഖന്ന ബോളിവുഡ് സൂപ്പര്‍ താരം രാജേഷ് ഖന്നയുടെയും നടി ഡിംപിള്‍ കപാഡിയയുടെയും മകളാണ്.
മുംബൈയില്‍ ജനിച്ചു വളര്‍ന്ന ട്വിങ്കില്‍ ഖന്ന തന്റെ ജീവിതവുമായി പൊരുത്തപ്പെട്ടതിനെക്കുറിച്ച് അക്ഷയ് പറയുന്നതിങ്ങനെയാണ്:' അത് വളരെ വിചിത്രമാണ്. എനിക്ക് അതേക്കുറിച്ച് ധാരണയേ ഇല്ല, അവള്‍ അങ്ങനെ ചിന്തിക്കുമ്പോള്‍ ഞാന്‍ ഇങ്ങനെ ചിന്തിക്കുന്നു, രണ്ട് പേരും വിപരീത ദിശയില്‍ ചിന്തിക്കുന്നവരാണെന്ന് പറയാം.'

കരിയറിന്റെ വളര്‍ച്ചയില്‍ പങ്കാളിയുടെ പങ്ക് എത്രത്തോളമുണ്ട് എന്ന ചോദ്യത്തിന് അക്ഷയ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. 'ചോദിച്ചാല്‍ അവള്‍ എനിക്കൊരു നിര്‍ദ്ദേശം തരും. അവളുടെ കോളം വായിക്കാന്‍ എന്നോട് പറഞ്ഞാല്‍ ഞാന്‍ അത് വായിക്കും. അതേക്കുറിച്ച് അഭിപ്രായം ചോദിച്ചാല്‍ നല്ലതാണെന്ന് പറയും. ചോദിച്ചില്ലെങ്കില്‍, ഞാന്‍ പറയാറുമില്ല. ഞാന്‍ അവളുടെ ജീവിതത്തിലോ അവള്‍ എന്റെ ജീവിതത്തിലോ ഇടപെടാറില്ല. അതാണ് സത്യം.'അക്ഷയ് കുമാര്‍ വ്യക്തമാക്കുന്നു.
സമ്രാട്ട് പൃഥ്വിരാജാണ് അക്ഷയ് കുമാര്‍ നായകനാകുന്ന പുതിയ ചിത്രം. മുന്‍ ലോകസുന്ദരി മാനുഷി ഛില്ലാറാണ് നായിക.


Click it and Unblock the Notifications