മീശ വടിച്ചിട്ട് അഭിനയിച്ച രണ്ട് സിനിമകളും പൊട്ടി; മീശ വടിക്കില്ലെന്ന തീരുമാനം എടുത്തതിനെ കുറിച്ച് അനില്‍ കപൂർ

കോടതി മുറിയില്‍ നിന്നുള്ള കോമഡിയുമായി ആമസോണ്‍ മിനി ടിവി അവതരിപ്പിക്കുന്ന പരിപാടിയാണ് 'കേസ് തോ ബന്താ ഹേ'. ഈ പരിപാടിയുടെ രണ്ടാം സീസണ്‍ പുറത്തിറക്കിയിരിക്കുകയാണ്. ഏറ്റവും പുതിയ എപ്പിസോഡില്‍ നടന്‍ അനില്‍ കപൂറിനെയാണ് കാണിക്കുന്നത്. പല രഹസ്യങ്ങളും വെളിപ്പെടുത്തി കൊണ്ടാണ് അനില്‍ എത്തുന്നത്.

തനിക്ക് ഒരു തലമുടി പോലും നരച്ചിട്ടില്ലെന്നത് മുതല്‍ തന്റെ സുഹൃത്തുക്കളെ ആക്രോശിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും പരിപാടിയിലൂടെ തുറന്ന് പറഞ്ഞിരുന്നു. അനില്‍ കപൂറിനൊപ്പം നടന്‍ റിതേഷ് ദേശ്മുഖും പരിപാടിയിലുണ്ട്. ഇരുവരും ഒന്നിച്ചുള്ള സംഭാഷണങ്ങളും മറ്റുമാണ് പ്രൊമോ വീഡിയോയായി പുറത്ത് വിട്ടിരിക്കുന്നതില്‍ കാണിച്ചത്.

 anilkapoor

അനില്‍ കപൂറിന്റെ പ്രശസ്തമായ മീശയെ കുറിച്ച് അവതാരകനായ റിതേഷ് ചോദിച്ചിരുന്നു. ലംഹെ എന്ന ചിത്രത്തില്‍ ഒഴികെ ബാക്കിയുള്ള എല്ലാ സിനിമകളിലും നിങ്ങള്‍ക്ക് മീശ ഉണ്ടായിരുന്നു. എന്ത് കൊണ്ടാണ് ലംഹെ യില്‍ മീശ ഇല്ലാതായി പോയെന്നൊണ് റിതേഷിന്റെ ചോദ്യം. രസകരമായ രീതിയില്‍ തന്നെ അനില്‍ കപൂര്‍ അതിന് വിശദീകരണം നല്‍കുകയും ചെയ്തു.

ഞാന്‍ രണ്ട് സിനിമകളില്‍ മീശ ക്ലീന്‍ ഷേവ് ചെയ്തു. നിര്‍ഭാഗ്യവശാല്‍ ആ രണ്ട് സിനിമകളും പരാജയപ്പെട്ടു. ഇതോടെ ഇനിയൊരിക്കലും താന്‍ മീശ വടിക്കില്ലെന്ന് തീരുമാനിച്ചതായി അനില്‍ കപൂര്‍ പറയുന്നു. ഈ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായി മാറിയത്. ഇതോടെ താരത്തിന്റെ മീശയുടെ പിന്നിലുള്ള കഥയും ചര്‍ച്ചയായി.

 anilkapoor

നടന്മാരായ റിതേഷ് ദേശ്മുഖും വരുണ്‍ ശര്‍മ്മയും പ്രോസിക്യൂട്ടറും പ്രതിഭാഗം വക്കീലുമായിട്ടെത്തുന്ന കോമഡി ഷോ യാണ് 'കേസ് തോ ബന്താ ഹേ'. വലിയ ബോളിവുഡ് താരങ്ങളാണെങ്കിലും അവരുടെ കാര്യത്തില്‍ വിധി നിര്‍ണയിക്കുന്ന ജഡ്ജിയായിട്ടെത്തുന്നത് കുശ കപിലയാണ്.

അനില്‍ കപൂറിന് ശേഷം ബോളിവുഡിലെ പ്രമുഖ താരങ്ങളായിരിക്കും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. അടുത്തതായി നടന്‍ വിക്കി കൗശലായിരിക്കും ഈ പരിപാടിയുടെ ഭാഗമാവുന്നത്.

കുറഞ്ഞ സമയത്തിനുള്ളില്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ഈ പരിപാടിയ്ക്ക് സാധിച്ചിരിക്കുകയാണ്. മാത്രമല്ല അനില്‍ കപൂര്‍ വളരെ മനോഹരമായി സംസാരിക്കുന്നത് കാണുന്നതിന്റെ സന്തോഷവും ആരാധകര്‍ പങ്കുവെച്ചു. ഇനി വിക്കി കൗശല്‍ വരുമ്പോഴും അതിനെക്കാളും രസകരമായി മാറിയേക്കും എന്നാണ് ആരാധകര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X