അച്ഛനൊപ്പമുള്ള ചിത്രം തിരഞ്ഞിട്ട് കിട്ടിയില്ലെന്ന് അർജുൻ കപൂർ, ഗൂഗിളിൽ തിരിയാൻ ആരാധകർ!
ഫാദേഴ്സ് ഡെ ആഘോഷിക്കുകയാണ് എല്ലാവരും. താരങ്ങളടക്കം എല്ലാവരും അച്ഛനൊപ്പമുള്ള ചിത്രങ്ങളും ഓർമകളും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അതിനിടയിൽ അർജുൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച രസകരമായ പോസ്റ്റാണ് വൈറലാകുന്നത്.
അച്ഛനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ തിരഞ്ഞിട്ട് ലഭിക്കാത്തിനാൽ അച്ഛനൊപ്പം സഹോദരി നിൽക്കുന്ന ചിത്രം പങ്കുവെക്കുന്നുവെന്നാണ് അർജുൻ കപൂർ ഫാദേഴ്സ് ഡെയിൽ സോഷ്യൽമീഡിയയിൽ കുറിച്ചത്. അർജുന്റെ പിതാവ് ബോണി കപൂറും മകൾ ഖുശിയുമാണ് ചിത്രത്തിലുള്ളത്.

ബോണി കപൂറിന് രണ്ടാം ഭാര്യ ശ്രീദേവിയിൽ ജനിച്ച മകളാണ് ഖുശി. ശ്രീദേവിയുടെ മരണശേഷമാണ് അർജുനും സഹോദരി അൻഷുലയും ബോണി കപൂറിനോടും മക്കളായ ജാൻവിയോടും ഖുശിയോടും അടുത്തത്. ബോണി കപൂറിനെ അടക്കം ടാഗ് ചെയ്തുകൊണ്ടായിരുന്നു അർജുൻ കപൂറിന്റെ പോസ്റ്റ്.
അതേസമയം അർജുന്റെ പോസ്റ്റ് സോഷ്യൽമീഡിയ ഏറ്റെടുത്തു. 'അച്ഛനൊപ്പമുള്ള ഫോട്ടോ ഗാലറിയിൽ തിരഞ്ഞിട്ട് കിട്ടിയില്ലെങ്കിൽ ഗൂഗിളിൽ തിരയൂ അവിടെ നിരവധിയുണ്ട്. ഞങ്ങൾ തിരിഞ്ഞതാണ്' എന്നാണ് ഒരാൾ സോഷ്യൽമീഡിയയിൽ കുറിച്ചത്.
അതിനിടെ തന്റെ നെറ്റിയിൽ ചുംബിക്കുന്ന അച്ഛൻ ബോണിയുടെ ചിത്രം ഖുഷി ഫാദേഴ്സ് ഡെയിൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. എന്റെ പ്രിയപ്പെട്ട വ്യക്തിക്ക് പിതൃദിനാശംസകൾ എന്ന അടിക്കുറിപ്പോടെയായിരുന്നു ഖുശിയുടെ പോസ്റ്റ്.
ബോണി, അർജുൻ, അൻഷുല, ഖുഷി എന്നിവർക്കൊപ്പമുള്ള നിരവധി ചിത്രങ്ങളുടെ ഒരു കൊളാഷോടെയായിരുന്നു ഫാദേഴ്സ് ഡെയിൽ ജാൻവിയുടെ പോസ്റ്റ്. എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യന് പിതൃദിനാശംസകൾ... നിങ്ങളെയാണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്നാണ് ജാൻവി എഴുതിയത്.

ബോണി കപൂറിൻറെ ആദ്യ ഭാര്യയായിരുന്നു അർജുന്റെ അമ്മ മോണ. 2012 മാർച്ച് 25നാണ് അർജുൻറെ അമ്മ ക്യാൻസർ ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. മോനയുമായി പിരിഞ്ഞ് പിതാവ് ബോണി കപൂർ താരറാണി ശ്രീദേവിയെ വിവാഹം ചെയ്യുമ്പോൾ അർജുന് വെറും 11 വയസ് മാത്രമാണ് ഉണ്ടായിരുന്നത്.
ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കാണാൻ അർജുന് ഇഷ്ടമല്ലായിരുന്നു. ക്യാൻസർ ബാധിച്ച് 2012 ൽ അമ്മ അന്തരിച്ചിട്ടും അച്ഛനെ ആശ്രയിക്കാൻ അർജുനും സഹോദരി അൻഷുലയും തയ്യാറായിരുന്നില്ല. ഇഷ്ഖ്‌സദയാണ് അർജുൻറെ അരങ്ങേറ്റ ബോളിവുഡ് ചിത്രം. ഈ ചിത്രത്തിൽ അഭിനയിക്കാൻ ഏതാനും ആഴ്ചകൾ ബാക്കി നിൽക്കെയായിരുന്നു അർജുന്റെ അമ്മ മരിച്ചത്.


Click it and Unblock the Notifications











