'ആളുകള്‍ അവരുടെ നേട്ടത്തിന് വേണ്ടി ഉപയോഗിച്ചു'; കരിയറിലെ തെറ്റുകളെക്കുറിച്ച് ഖേദിക്കുന്നില്ലെന്ന് ബോബി ഡിയോള്‍

ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര നായകന്‍മാരിലൊരാളായിരുന്നു ബോബി ഡിയോള്‍. പിതാവ് ധര്‍മ്മേന്ദ്രയുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ ബോബി ഡിയോള്‍ തൊണ്ണൂറുകളില്‍ പ്രേക്ഷകരുടെ പ്രിയ നടനായിരുന്നു. 1995-ല്‍ പുറത്തിറങ്ങിയ ബര്‍സാത്ത് എന്ന സിനിമയിലൂടെയായിരുന്നു ബോബിയുടെ അരങ്ങേറ്റം. സിനിമ വന്‍ വിജയമായതോടെ ബോബിയും വലിയ താരമായി മാറുകയായിരുന്നു.

തൊണ്ണൂറുകളിലും രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലും ബോബി ഒരു പ്രധാന താരമായിരുന്നു. എന്നാല്‍ പിന്നീട് സിനിമകളില്‍ നിന്നും പതിയെ അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് കണ്ടത്. സൂപ്പര്‍ താരം ധര്‍മ്മേന്ദ്രയുടെ മകനായിട്ടുകൂടി ബോളിവുഡില്‍ നിന്ന് തിരസ്‌കരിക്കപ്പെട്ടതിന്റെ വാര്‍ത്തകള്‍ അന്ന് ഗോസിപ്പ് കോളങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

സെക്കന്റ് ഇന്നിങ്ങ്‌സ്

ഇപ്പോഴിതാ തന്റെ കരിയറിന്റെ സെക്കന്റ് ഇന്നിങ്ങ്‌സിന് തുടക്കമിട്ട് ബോബി ഡിയോള്‍ വെബ് സീരീസുകളില്‍ സജീവമാവുകയാണ്. അടുത്തിടെ ഒടിടിയിലൂടെ പുറത്തിറങ്ങിയ ആശ്രം 3 എന്ന വെബ് സീരീസിലെ ബോബിയുടെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രം വലിയ പ്രശംസയാണ് നേടിക്കൊടുക്കുന്നത്.

ഈ കഥാപാത്രം ബോബി ഡിയോളിന്റെ അഭിനയജീവിതത്തില്‍ നാഴികക്കല്ലായി മാറുകയാണ്. ഒരു താരമായല്ല നല്ലൊരു നടനായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് ബോബി ഡിയോള്‍ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബോബി ഡിയോള്‍ മനസ്സ് തുറന്നത്.

ഒരുഘട്ടത്തില്‍ തന്നെ അണ്‍പ്രൊഫഷണല്‍ എന്നും സ്റ്റീരിയോടൈപ്പ് എന്നും വിളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഓര്‍ക്കുകയാണ് ബോബി. 'ഒരുപക്ഷെ എനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചേക്കാം, പക്ഷെ അന്ന് എന്റെ കംഫര്‍ട്ട് ലെവലില്‍ നിന്ന് പുറത്തുകടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പക്ഷെ, ഇപ്പോള്‍ എനിക്കത് സാധിച്ചുവെന്നാണ് വിശ്വാസം.

ടൈപ്പ് കാസ്റ്റ്

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതില്‍ എനിക്ക് അതിയായ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷെ, ഇപ്പോള്‍ ലഭിക്കുന്ന പുതിയ അവസരങ്ങള്‍ എന്നെ മാറ്റിമറിച്ചു. നല്ല തിരക്കഥകള്‍ ലഭിക്കുക അത്ര എളുപ്പമുള്ള സംഗതിയല്ല. പക്ഷെ, ഭാഗ്യവശാല്‍ എനിക്ക് ക്ലാസ് ഓഫ് 83, ആശ്രം, ലവ് ഹോസ്റ്റല്‍ എന്നീ മൂന്ന് ചിത്രങ്ങള്‍ ലഭിച്ചു.

നിങ്ങളുടെ കുടുംബം നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ചില കാര്യങ്ങള്‍ കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ഭയപ്പെടുത്തുന്ന ഒരു അനുഭവം തന്നെയായിരിക്കും. പ്രത്യേകിച്ചും ഒരു ഇതിഹാസ താരത്തിന്റെ മകനെന്ന ലേബലുള്ള എന്നെ പോലെയുള്ളവര്‍ക്ക്.

എത്ര വിജയിച്ചാലും ഓരോ നടന്റെയും യാത്ര ദുഷ്‌കരമാണ്. ഞാന്‍ ഒരു ഇതിഹാസത്തിന്റെ മകനാണ്, ഒരു സൂപ്പര്‍സ്റ്റാറിന്റെ സഹോദരനാണ്, സമ്മര്‍ദ്ദം നന്നായി ഉണ്ടായിരുന്നു. പക്ഷേ എനിക്ക് എന്റേതായ വ്യക്തിത്വവും ശൈലിയും ഉണ്ടെന്ന് ഞാന്‍ വിശ്വസിച്ചു.

എന്റെ ശൈലിയാണ് എന്നെ ഇത്രയും വര്‍ഷങ്ങളായി മുന്നോട്ട് നയിച്ചതെന്ന് ഞാന്‍ കരുതുന്നു. കാര്യങ്ങള്‍ എനിക്ക് അനുകൂലമായില്ലെങ്കില്‍, ആ സമയത്ത് ഞാന്‍ തിരഞ്ഞെടുത്ത സിനിമകളും എന്റെ ശ്രദ്ധയും നഷ്ടപ്പെട്ടതാകാം കാരണം.'

പിതാവിന്റെ മേല്‍വിലാസം

'പക്ഷേ, ഞാന്‍ ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ എനിക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. കാരണം എന്റെ പിതാവിന്റെ മേല്‍വിലാസം തന്നെ. ഓരോ പിതാവും തന്റെ മകന്‍ ലോകത്തിലെ ഏറ്റവും മികച്ചവനാണെന്നാണ് സ്വപ്‌നം കാണുന്നത്.എന്റെ പിതാവ് എന്നെക്കുറിച്ച് അഭിമാനിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞാന്‍ എവിടെ നിന്നാണ് ആരംഭിച്ചതെന്നും ഞാന്‍ എവിടെ എത്തിയെന്നും മനസ്സിലാക്കുന്നുണ്ട്.

ഞാന്‍ വളരെ വ്യത്യസ്തമായ, അവര്‍ ഒരിക്കലും ചെയ്യാത്ത തരത്തിലുള്ള വേഷങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ അദ്ദേഹം ഒരുപാട് സന്തോഷിക്കുന്നുണ്ട്. നെഗറ്റീവ് റോളുകള്‍ ചെയ്യാന്‍ പല താരങ്ങള്‍ക്കും പേടിയാണ്. ഞാന്‍ അത്തരമൊരു ധീരമായ തീരുമാനം എടുത്തതിലും ആളുകള്‍ ഇപ്പോഴെന്നെ അഭിനന്ദിക്കുന്നതിലും അദ്ദേഹത്തിന് സന്തോഷമുണ്ട്.

നിങ്ങള്‍ വിജയിക്കുമ്പോള്‍, എല്ലാവരും നിങ്ങളെ പുകഴ്ത്തും. നിങ്ങള്‍ പരാജയപ്പെട്ടാല്‍, ആരും നിങ്ങളെ തിരിഞ്ഞുനോക്കുക കൂടിയില്ല. ഒരു നടനെ സംബന്ധിച്ചിടത്തോളം ഇത് അങ്ങനെയാണ്, പക്ഷേ അത് നിങ്ങളെ കൂടുതല്‍ ശക്തനാക്കുന്നു. നിങ്ങള്‍ക്ക് അതേക്കുറിച്ച് പറഞ്ഞ് കരയാന്‍ കഴിയില്ല.'

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
വിരോധമില്ല

'എനിക്ക് ആരോടും വിരോധമില്ല, കാരണം എല്ലാവരും അവരവരുടെ ജോലി ചെയ്യുന്നു. ആളുകള്‍ അവരുടെ നേട്ടത്തിനായി മറ്റുള്ളവരെ ഉപയോഗിക്കുന്ന ഒരു തൊഴിലിടമാണിത്. പ്രയോജനകരമല്ലാത്തപ്പോള്‍ തള്ളിക്കളയുന്നു. ഇവിടെ അങ്ങനെയാണ്. ഈ ജോലിയുടെ സ്വഭാവം നമ്മെ കൂടുതല്‍ ശക്തനാക്കുകയേ ഉള്ളൂ.

അസാധ്യമായി ഒന്നുമില്ലെന്ന് ഇത് എന്നെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചു. നിങ്ങള്‍ ശരിക്കും ഒരു കാര്യത്തില്‍ മനസ്സ് വെച്ചാല്‍ അത് നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, അതിന് സമയമെടുത്തേക്കാം, പക്ഷേ അത് സംഭവിക്കും.'

തന്റെ കരിയറില്‍ ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് ബോബി തുറന്നു സമ്മതിക്കുന്നു. 'തുടക്കത്തില്‍ നിങ്ങള്‍ വളരെ ചെറുപ്പവും പക്വതയില്ലാത്ത ഒരാളുമായിരുന്നു. അന്നത്തെ ചിന്താരീതി പോലും വളരെ വ്യത്യസ്തമാണ്. യാതൊരു ഉത്തരവാദിത്തങ്ങളുമില്ലാതെ വളരെ നിഷ്‌കളങ്കമായി പലതിനെ സമീപിക്കുന്നു.

കാലക്രമേണ, നിങ്ങള്‍ പക്വത പ്രാപിക്കാന്‍ തുടങ്ങുകയും കൂടുതല്‍ ഉത്തരവാദിത്തമുള്ളവരായിത്തീരുകയും ചെയ്യും. അതുകൊണ്ടു തന്നെ എനിക്കിപ്പോള്‍ ഭൂതകാലത്തെയോര്‍ത്ത് ഖേദമില്ല.

സ്റ്റാര്‍ഡം എന്നെന്നേക്കുമായി നിലനില്‍ക്കാത്തതിനാല്‍ ഇന്ന് ഞാന്‍ ഒരു താരമെന്നതിലുപരി ഒരു നടന്‍ എന്ന നിലയില്‍ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്. ഒരു നടന്‍ എന്ന നിലയില്‍ നിങ്ങളുടെ വര്‍ക്കുകളായിരിക്കും നിങ്ങള്‍ക്കായി പിന്നീട് സംസാരിക്കുക.' ബോബി ഡിയോള്‍ വ്യക്തമാക്കുന്നു.

More from Filmibeat

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X