കൈകോര്‍ത്തു പിടിച്ച് യുവമിഥുനങ്ങളെപ്പോലെ; ബന്ധം പരസ്യമാക്കി ഹൃത്വിക് റോഷനും സബ ആസാദും

ബോളിവുഡ് താരങ്ങളുടെ പ്രിയ സംവിധായകന്‍ കരണ്‍ ജോഹറിന്റെ 50-ാമത് പിറന്നാള്‍ ദിനമായിരുന്നു കഴിഞ്ഞ ദിവസം. കരണിന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ ബോളിവുഡിലെ എല്ലാ സെലിബ്രിറ്റികളും എത്തിയിരുന്നു.

അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, മാധുരി ദീക്ഷിത്, വിക്കി കൗശാല്‍, കത്രീന കൈഫ്, ആമിര്‍ ഖാന്‍-കിരണ്‍ റാവു, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍, രണ്‍ബീര്‍ കപൂര്‍, സല്‍മാന്‍ ഖാന്‍, കജോള്‍, മലൈക അറോറ, പ്രീതി സിന്റ, ജാന്‍വി കപൂര്‍, ഹൃത്വിക് റോഷന്‍, രവീണ ഠണ്ടണ്‍, ഷാഹിദ് കപൂര്‍, മിറ രാജ്പുത്, രാകുല്‍ പ്രീത് സിങ്, റിതേഷ് ദേശ്മുഖ്, ജെനീലിയ ഡിസൂസ, സൂസെയ്ന്‍ ഖാന്‍ എന്നു തുടങ്ങി സെലിബ്രിറ്റികളുടെ ഒരു വലിയ നിര തന്നെ പാര്‍ട്ടിയിലെ വിശിഷ്ടാതിഥികളായിരുന്നു. ബോളിവുഡിലെ ഒരു സെലിബ്രിറ്റി കപ്പിളിന്റെ വിവാഹത്തേക്കാള്‍ വാര്‍ത്താപ്രാധാന്യത്തോടെയായിരുന്നു കരണ്‍ ജോഹറിന്റെ പിറന്നാള്‍ ബിടൗണ്‍ മാധ്യമങ്ങള്‍ ആഘോഷിച്ചത്.

സെലിബ്രിറ്റികളുടെ ആഘോഷരാവ്

കരണ്‍ ജോഹറിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ സെലിബ്രിറ്റികളെല്ലാം കുടുംബത്തെക്കൂടി ഉള്‍പ്പെടുത്തിയാണ് എത്തിയത്. അവരില്‍ പലരുടെയും അടുത്ത സുഹൃത്താണ് കരണ്‍. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ചില മുഖങ്ങളും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. വിവാഹമോചിതരായ ആമിര്‍ ഖാനും കിരണ്‍ റാവുവും ഒരുമിച്ചാണ് പാര്‍ട്ടിയില്‍ പങ്കെടുത്തതും ഫോട്ടോയ്ക്ക് പോസ് ചെയ്തതുമെല്ലാം. നടി രാകുല്‍ പ്രീത് സിങ്ങും കാമുകന്‍ ജാക്കി ഭഗ്നാനിയുമായിരുന്നു മറ്റൊരു ജോടി.

ഹൃത്വിക്കും സബയും വന്നെത്തി

എന്നാല്‍ ഏവരേയും അമ്പരിപ്പിച്ചു കൊണ്ട് നടന്‍ ഹൃത്വിക് റോഷനും കാമുകി സബ ആസാദും പാര്‍ട്ടിയിലേക്ക് എത്തിയതാണ് ആരാധകരെ ആകര്‍ഷിച്ചത്. കൈകോര്‍ത്ത് പിടിച്ച് യുവമിഥുനങ്ങളെപ്പോലെയായിരുന്നു ഇരുവരും പാര്‍ട്ടിയിലേക്ക് എത്തിയത്. ഹൃത്വിക് എല്ലാവര്‍ക്കും സബയെ പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ടായിരുന്നു. ഒരു മികച്ച പങ്കാളിയെപ്പോലെ കൂടെ നിന്ന സബയെ തന്റെ ഭാവിവധുവായി തന്നെയാണ് ഹൃത്വിക് പരിഗണിക്കുന്നതും.

നടിയും ഗായികയുമായ സബ ഏറെനാളുകളായി ഹൃത്വിക്കിനൊപ്പമുണ്ട്. ഇരുവരും ഡേറ്റിങ്ങിലാണെന്നാണ് ബിടൗണ്‍ സംസാരം. ഹൃത്വിക്കിന്റെ കുടുംബാംഗങ്ങളുമായും ഏറെ അടുപ്പത്തിലാണ് സബ.

മാത്രമല്ല, ഹൃത്വിക്കിന്റെ മുന്‍ ഭാര്യ സൂസെയ്‌നും സബയെ ഇഷ്ടമാണ്. സബയുടെ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകള്‍ക്കും വീഡിയോകള്‍ക്കുമൊക്കെ സൂസെയ്ന്‍ മറുപടി നല്‍കാറുണ്ട്. ഹൃത്വിക്കും സബയും ഉടന്‍ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
സൂസെയ്‌നും കാമുകനും

ഇരുവരും ഒന്നിച്ചുള്ള ഡിന്നര്‍ ഡേറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഹൃത്വിക്-സബ ബന്ധം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിയ്ക്കുന്നത്.

അതേസമയം ഹൃത്വിക്കിന്റെ ആദ്യ ഭാര്യ സൂസെയ്ന്‍ ഖാനും പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കാമുകന്‍ അര്‍സ്‌ലാന്‍ ഗോണിക്കൊപ്പമാണ് സൂസെയ്ന്‍ എത്തിയത്. സൂസെയ്‌നും അര്‍സ്‌ലാന്‍ ഗോണിയുമായുള്ള ബന്ധം പരസ്യമായതിനു ശേഷമാണ് ഹൃത്വിക്കും തന്റെ കാമുകിയെ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്.

2014-ലായിരുന്നു ഹൃത്വിക് റോഷനും സൂസെയ്ന്‍ ഖാനും വിവാഹമോചിതരായത്. വിവാഹ ബന്ധം അവസാനിപ്പിച്ചുവെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് ഇരുവരും. മക്കളുടെ ഉത്തരവാദിത്തം പങ്കിടുകയും ചെയ്യുന്നുണ്ട്. മക്കളോടൊപ്പം ഇരുവരും പിറന്നാള്‍ ആഘോഷിക്കുകയും യാത്രകള്‍ക്കായി സമയം ചിലവഴിക്കാറുമുണ്ട്.

Read more about: hrithik roshan karan johar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X