'ആ സംഭവത്തെ തുടര്‍ന്ന് സിനിമാജീവിതം അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ചിരുന്നു'; വെളിപ്പെടുത്തി ഹൃത്വിക് റോഷന്‍

ബോളിവുഡിലെ മുന്‍നിര നായകന്‍മാരില്‍ പ്രമുഖനാണ് ഹൃത്വിക് റോഷന്‍. തന്റെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയും നൃത്തച്ചുവടുകളിലൂടെയും ആരാധകലക്ഷങ്ങളെയാണ് ഹൃത്വിക് സ്വന്തമാക്കിയത്. ബോളിവുഡിന്റെ ഗ്രീക്ക് ദേവന്‍ എന്നാണ് ആരാധകര്‍ പലപ്പോഴും ഹൃത്വിക്കിനെ വിശേഷിപ്പിക്കാറുള്ളത്. ഏഷ്യയിലെ ഏറ്റവും സെക്‌സിയായ പുരുഷന്‍ എന്ന പട്ടം വരെ ഹൃത്വിക്കിനെ തേടിയെത്തിയിട്ടുണ്ട്.

ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷന്‍ ബോളിവുഡിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തും നടനുമൊക്കെയാണ്. 2000-ല്‍ രാകേഷ് റോഷന്റെ കഹോ നാ പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയായിരുന്നു മകന്‍ ഹൃത്വിക്കിന്റെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ പ്രിയതാരമായി മാറാന്‍ ഹൃത്വിക്കിന് സാധിച്ചിരുന്നു. അമീഷ പട്ടേലിനൊപ്പം തകര്‍ത്തഭിനയിച്ച ഹൃത്വിക് റോഷന്റെ അഭിനയം മാത്രമല്ല പാട്ടും നൃത്തച്ചുവടുകളുമെല്ലാം അന്നത്തെ യുവജനങ്ങള്‍ നെഞ്ചിലേറ്റിയിരുന്നു.

പിതാവുമായി വളരെ അടുത്ത ബന്ധം

അച്ഛനുമായി വളരെ ഊഷ്മളമായ ഒരു ബന്ധം കാത്തുസൂക്ഷിക്കുന്ന മകനാണ് ഹൃത്വിക്. കുടുംബത്തിനും കുട്ടികള്‍ക്കും പ്രാധാന്യം നല്‍കുന്ന ഹൃത്വിക് ഇക്കാര്യങ്ങളില്‍ വളരെ ശ്രദ്ധാലുവാണ്. കഹോ നാ പ്യാര്‍ ഹേയുടെ അപ്രതീക്ഷിതമായ വന്‍ വിജയത്തിന് ശേഷമാണ് രാകേഷിന്റെ സാമ്പത്തിക ഭദ്രത പോലും മെച്ചപ്പെട്ടത്. എന്നാല്‍ വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഒരു രാത്രിയില്‍ രാകേഷ് റോഷനെ അജ്ഞാതര്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചതോടെ കഥയാകെ മാറുകയായിരുന്നു.

അച്ഛന് സംഭവിച്ച അപകടത്തെ തുടര്‍ന്ന് താന്‍ ആകെ തകര്‍ന്നുപോയതായും ഒരുസമയത്ത് അഭിനയം പോലും വേണ്ടെന്നു വെയ്ക്കാന്‍ തീരുമാനിച്ചെന്നുമാണ് ഹൃത്വിക് മുന്‍പൊരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കവേ അതേക്കുറിച്ച് സംസാരിച്ചത്. സിനിമാമേഖലയോട് തന്നെ ബൈ പറഞ്ഞാലോ എന്ന അവസ്ഥയിലായിരുന്നു അക്കാലമെല്ലാം. 2001-ല്‍ ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയിലായിരുന്നു ഹൃത്വിക്കിന്റെ ഈ തുറന്നുപറച്ചില്‍.

നടുക്കുന്ന സംഭവത്തെക്കുറിച്ച്

ആ നടുക്കുന്ന സംഭവത്തെ ഹൃത്വിക് റോഷന്‍ പറയുന്നത് ഇങ്ങനെയാണ്. 'നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ കുടുംബം വലിയൊരു സങ്കടം അനുഭവിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങള്‍ സന്തോഷം, സന്തോഷം, വിജയം, ഭയം, സങ്കടം എന്നിവയെല്ലാം അറിഞ്ഞു. കഠിനാധ്വാനം ചെയ്ത ജീവിക്കുന്നതില്‍ വിശ്വസിച്ചിരുന്ന എന്റെ പിതാവ് അടുത്തിടെ അജ്ഞാതരുടെ ആക്രമണത്തിന് ഇരയായി.'


'പക്ഷെ, ആ സംഭവം കണ്‍മുന്നില്‍ കണ്ടതോടെ എനിക്ക് കഠിനാധ്വാനത്തിലും നന്മയിലും ഉള്ള വിശ്വാസം നഷ്ടപ്പെടുകയായിരുന്നു. ഞാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ, എങ്കിലും എല്ലാം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പക്ഷെ, അല്പം കഴിഞ്ഞപ്പോള്‍ എന്റെ വിചാരങ്ങള്‍ മാറിമറിഞ്ഞു. അന്ന് ആശുപത്രിയില്‍ വെച്ച് അച്ഛന്റെ മുഖം കണ്ടപ്പോള്‍ ഞാന്‍ ഒരിക്കലും തനിച്ചല്ല, ഇനി ഒരിക്കലും തനിച്ചായിരിക്കില്ല എന്നൊരു ബോധ്യം എനിക്ക് ഉണ്ടാക്കിത്തന്നത് വലിയൊരു കാര്യമായി ഞാന്‍ കരുതുന്നു.' ഏറെ വികാരനിര്‍ഭരമായി ഹൃത്വിക് പറയുന്നു.

അപകടത്തെക്കുറിച്ച് താരം

പിന്നീട് മറ്റൊരഭിമുഖത്തില്‍ പിതാവിന് സംഭവിച്ച അപകടത്തെക്കുറിച്ച് ഹൃത്വിക് വിശദമായി തന്നെ പറയുന്നുണ്ട്. സാന്താ ക്രൂസിലുള്ള ഓഫീസിന് മുന്നില്‍ വെച്ച് നടന്ന ആ സംഭവത്തെ ഹൃത്വിക് ഇന്ന് ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്. അജ്ഞാതസംഘം ഓഫീസിലേക്ക് ഇരച്ചുകയറി അദ്ദേഹത്തെ വെടിവെക്കുകയായിരുന്നു. രണ്ട് ബുള്ളറ്റുകളായിരുന്നു രാകേഷ് റോഷന്റെ ശരീരത്തിലുണ്ടായിരുന്നത്.

'കോയി മില്‍ ഗയയുടെ ചിത്രീകരണത്തിനായി അദ്ദേഹം പണം കടം വാങ്ങിയിരുന്നു. പക്ഷെ, അത് പെട്ടെന്ന് തിരികെ കൊടുക്കാന്‍ സാധിച്ചിരുന്നില്ല. സാവകാശം ചോദിച്ചിരുന്നുവെങ്കിലും അതിന് സമ്മതിക്കാതെ അവര്‍ ഞങ്ങളെ ആക്രമിക്കുകയായിരുന്നു. സിനിമ സൂപ്പര്‍ ഹിറ്റായിരുന്നുവെങ്കിലും പണം ഞങ്ങളുടെ അടുത്തേക്ക് ആ സമയം എത്തിയിരുന്നില്ല. 'ഹൃത്വിക് ഓര്‍ത്തെടുക്കുന്നു.

അപകടത്തെത്തുടര്‍ന്ന് ഏറെ നാള്‍ വിശ്രമത്തിലായിരുന്ന രാകേഷ് റോഷന്‍ വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയിരുന്നു. തുടര്‍ന്നാണ് ഹൃത്വിക്കിനെ നായകനാക്കി കോയി മില്‍ ഗയ, ക്രിഷ് തുടങ്ങിയ വലിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്. ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ആ സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങള്‍ക്ക് ഇന്നും ആരാധകരേറെയാണ്.

More from Filmibeat

Read more about: hrithik roshan rakesh roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X