എന്റെ ഉള്ളം തകർന്നു, ആഴ്ചയിൽ നാല് സെഷനുകൾ വരെ എടുത്തു; ഡിപ്രഷൻ അനുഭവം തുറന്നുപറഞ്ഞ് ഇമ്രാൻ ഖാൻ

ഒരു കാലത്ത് ഏറെ ആരാധകരുണ്ടായിരുന്ന താരമായിരുന്നു ഇമ്രാൻ ഖാൻ. ബോളിവുഡിലെ മുൻനിര താരങ്ങളുടെ പട്ടികയിൽ തന്നെയായിരുന്നു ഇമ്രാൻ ഖാനും. ബോളിവുഡ് താരം ആമീർ ഖാന്റെ സഹോദരിയുടെ പുത്രൻ കൂടിയായ ഇമ്രാൻ ഖാൻ ജാനേ തൂ യാ ജാനേ നാ എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

ഐ ഹേറ്റ് ലവ് സ്റ്റോറീസ്, ഡെൽഹി ബെല്ലി, മേരെ ബ്രദർ കി ദുൽഹൻ തുടങ്ങിയ റൊമാന്റിക് കോമഡി ചിത്രങ്ങളിലും വേഷമിട്ടിരുന്നു. എന്നാൽ 2015ൽ കട്ടി ബട്ടി എന്ന ചിത്രത്തിന് ശേഷം ഇമ്രാൻ ബോളിവുഡിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.

imran khan

അദ്ദേഹത്തിന്റെ ബോളിവുഡിൽ നിന്നും പെട്ടെന്നുള്ള പിന്മാറ്റത്തിൽ ആരാധകർ ഏറെ നിരാശരായിരുന്നു. റൊമാന്റിക് കോമഡി ചിത്രങ്ങൾ ചെയ്യുന്നതിനിടയിൽ സിനിമയിൽ നിന്നുള്ള പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കി ആദ്യമായാണ് താരം രം​ഗത്തെത്തുന്നത്.

തുടർച്ചയായി കരിയറിൽ വന്ന തകർച്ചയുടെ ഭാ​​ഗമായാണ് ഇമ്രാൻ ബോളിവുഡിൽ നിന്ന് പിൻമാറിയതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് ഇമ്രാൻ മാനസികാരോ​ഗ്യത്തെക്കുറിച്ചും താൻ അനുഭവിച്ച ഡിപ്രഷനെക്കുറിച്ചും തുറന്നു പറയുന്നത്.

താൻ തന്റെ മാനസികാരോ​ഗ്യത്തിന് സമയം നീക്കിവെച്ചിരിക്കുകയായിരുന്നുവെന്നും തെറാപ്പിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നുവെന്നും പറയുകയാണ് ഇമ്രാൻ ഖാൻ. വോ​ഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാൻ 2015ന് ശേഷം എന്തുകൊണ്ട് സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെന്നത് സംബന്ധിച്ച് വിശദീകരിക്കുന്നത്.

ഈ പ്രൊഫഷനിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് സമയവും ഊർജവും ചെലവഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ലെന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. തനിക്ക് സാമൂഹ്യപരമായി ആരോടും ഇടപെടാൻ സാധിക്കുന്നുണ്ടായിരുന്നില്ലെന്നും ആ സമയത്ത് ഒറ്റയ്ക്ക് ഇരിക്കാനാണ് താൻ ആ​ഗ്രഹിച്ചിരുന്നതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

എന്റെ ഉള്ളം തകർന്നുപോയിരുന്നു. എനിക്ക് അത് ആദ്യം ശരിയാക്കി എടുക്കണമായിരുന്നു. നിങ്ങൾക്ക് കാലിന് അപകടം പറ്റിയാൽ നിങ്ങൾ രു ഫിസിയോ തെറാപ്പിസ്റ്റിന്റെ അടുത്ത് പോകും. മാനസികമായി സുഖം ലഭിച്ചില്ലെങ്കിലോ? തെറാപ്പി എടുക്കണം എന്നാണ് ഇമ്രാൻ ഖാൻ പറഞ്ഞത്.

മാനസികാരോ​ഗ്യം കൈവരിക്കുന്നതിനായി തനിക്ക് ആഴ്ചയിൽ നാല് സെഷനുകൾ വരെ എടുക്കേണ്ടി വന്നിട്ടുണ്ടെന്നും ഇമ്രാൻ ഖാൻ അഭിമുഖത്തിൽ പറഞ്ഞു. 2017 മാർച്ച് 13 മുതൽ താൻ മാനസികാരോ​ഗ്യം വീണ്ടെടുക്കുന്നതിനായി തെറാപ്പി സെഷനുകളും മറ്റും ചെയ്തുകൊണ്ടിരിക്കുകയാണെന്നും അത് ഏകദേശം 2500 ദിവസത്തോളമായി ഇപ്പോൾ എന്നും ഇമ്രാൻ ഖാൻ പറയുന്നു.

imran khan

കുറച്ച് കാലമായി സിനിമയിൽ നിന്ന് വിട്ട് നിന്ന താരം വീണ്ടും ചർച്ചയിലായത് നടി ലേഖ വാഷിം​ഗ്ടണുമായുള്ള പ്രണയത്തെ തുടർന്നാണ്. ലേഖയുമായി താൻ പ്രണയത്തിലാണെന്നും അവന്തിക മാലിക്കുമായുള്ള വിവാഹ ബന്ധം താൻ വേർപെടുത്തിയെന്ന കാര്യവും ഇമ്രാൻ ഖാൻ തുറന്നു പറഞ്ഞിരുന്നു.

ലേഖയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങൾ സത്യമാണെന്നും 2019 തിൽ തന്നെ ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നുവെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.

2011ലാണ് ഇമ്രാനും അവന്തികയുമായുള്ള വിവാഹം നടന്നത്. ഈ ബന്ധത്തിൽ ഇവർക്ക് ഇമാര എന്ന് പേരുള്ള ഒരുമകളുമുണ്ട്. 2019ൽ വിവാഹ മോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ ഇരുവരും ഇതുവരെ ഒന്നും പരസ്യമായി പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇമ്രാൻ ഖാൻ നൽകിയ അഭിമുഖം വീണ്ടും ചർച്ചയാകുന്നത്.

More from Filmibeat

Read more about: imran khan bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X