'പുറത്ത് അത്ര നല്ല പേരായിരുന്നില്ല, ഞാനാണെങ്കിലും അങ്ങനെയെ പറയൂ...'; ഭാര്യ ആയിഷയെ കുറിച്ച് നടൻ ജാക്കി ഷ്രോഫ്!

ജയ് കിഷൻ കാകുഭായ് ഷ്രോഫെന്ന് കേട്ടാൽ ഒരുപക്ഷെ കടുത്ത ബോളിവുഡ് സിനിമ ആരാധകർ പോലും ഇതേത് നടനാണെന്ന് ചിന്തിച്ച് പോകും. ഈ നെടുനീളൻ പേരിനേക്കാൾ ആരാധകർക്ക് സുപരിചിതം ജാക്കി ഷ്രോഫെന്ന പേരാണ്. നാല് പതിറ്റാണ്ടിലേറെയായി ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരം ഫിറ്റ്നസിന്റെ കാര്യത്തിൽ യൂത്തന്മാരെപ്പോലും പിന്നിലാക്കും.

ഹിന്ദി, കന്നഡ, മറാത്തി, ഒറിയ, പഞ്ചാബി, ബംഗാളി, മലയാളം, തമിഴ്, തെലുങ്ക്, ഭോജ്പുരി, ഗുജറാത്തി എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സിനിമകൾ ചെയ്ത് കഴിഞ്ഞു താരം. ജാക്കി ഷ്രോഫെന്ന് കേട്ടാൽ‌ മലയാളിക്ക് ആദ്യം ഓർ‌മയിലേക്ക് എത്തുന്ന സിനിമ അതിശയനാണ്.

ചിത്രത്തിലെ ശാസ്ത്രജ്ഞന്റെ കഥാപാത്രം ജാക്കി ഷ്രോഫിനെക്കാൾ മികച്ചതാക്കി മറ്റൊരാൾക്കും ചെയ്യാൻ കഴിയില്ല. ഇം​ഗ്ലീഷ് കലർന്ന മലയാളം ഡയലോ​ഗുകൾ പോലും രസമുള്ളതായി ജാക്കി ഷ്രോഫ് അവതരിപ്പിച്ചു. കുഞ്ചാക്കോ ബോബന്റേയും അരവിന്ദ് സ്വാമിയുടേയും ഒറ്റ് എന്ന മലയാളം സിനിമയിലാണ് ​ജാക്കി ഷ്രോഫ് അവസാനം അഭിനയിച്ചത്.

ചിത്രത്തിൽ ഗസ്റ്റ് റോളിൽ വളരെ കുറച്ച് സീനുകളിൽ മാത്രമേ താരം ഉണ്ടായിരുന്നുള്ളു. അറുപത്തിയാറുകാരനായ ജാക്കി ഷ്രോഫ് ദീർഘകാലത്തെ പ്രണയത്തിന് ശേഷമാണ് ആയിഷ ഷ്രോഫിനെ വിവാ​ഹം ചെയ്തത്.

Jackie Shroff

ആയിഷയെ പ്രണയിക്കുമ്പോൾ‌ ജാക്കിക്ക് സമൂഹത്തിൽ അത്ര നല്ലപേരായിരുന്നില്ല. അതുകൊണ്ട് തന്നെ ആയിഷയുടെ അമ്മ ഇവരുടെ ബന്ധത്തെ വളരെയധികം എതിർത്തു. പരിചയക്കാർക്കിടയിൽ ജാക്കിയെ കുറിച്ച് ആയിഷയുടെ അമ്മ അന്വേഷിച്ചപ്പോഴും നല്ല പ്രതികരണങ്ങൾ‌ ലഭിച്ചിരുന്നില്ല. ആയിഷയുടെ അമ്മയുടെ സ്ഥാനത്ത് താൻ ആയിരുന്നെങ്കിലും അന്ന് അങ്ങനെയെ പെരുമാറുമായിരുന്നുള്ളുവെന്ന് ഇപ്പോൾ ചിന്തിക്കുമ്പോൾ മനസിലാകുന്നുവെന്നും ജാക്കി പറയുന്നു.

വിവാഹം കഴിക്കാൻ പ്രണയമുണ്ടായാൽ മാത്രം പോരെന്നും ജാക്കി പറയുന്നു. 'വിവാഹത്തോടെ സ്ത്രീയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പുരുഷന് കഴിയണം. ഞാനായിരുന്നു ആയിഷയുടെ അമ്മയുടെ സ്ഥാനത്തെങ്കിൽ അവളുമായുള്ള എന്റെ വിവാഹം നടക്കുമായിരുന്നില്ല'.

'ആദ്യം ജോലി ചെയ്യുക... നിങ്ങളുടെ ഭാര്യ, കുട്ടികൾ, ആശുപത്രി കേസുകൾ, വാടക എന്നിവയെല്ലാം കൈകാര്യം ചെയ്യാനുള്ള പ്രാപ്തിയായിയെന്ന് ഉറപ്പ് വരുത്തുക. വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് മതിയായ പണം കൈവശം ഉണ്ടായിരിക്കണം'. പ്രണയത്തേയും വിവാ​ഹത്തേയും കുറിച്ച് സൂം എന്റർടെയ്ൻമെന്റിനോട് സംസാരിച്ച് നടൻ പറഞ്ഞു.

'പ്രണയത്തിന്റെ പേരിൽ ആളുകൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. സ്നേഹമാണ് അടിസ്ഥാനം, ശരിയാണ്.... പക്ഷെ വിവാഹശേഷം എന്തൊക്കെ സംഭവിക്കുമെന്ന് ആദ്യം ചിന്തിക്കണം. എല്ലാം ചെയ്യാനുള്ള പക്വത വേണമെന്നും', ജാക്കി കൂട്ടിച്ചേർത്തു. 1987ലായിരുന്നു ജാക്കിയുടേയും ആയിഷയുടേയും വിവാഹം. മോഡലും നിർമാതാവുമാണ് ആയിഷ. ജാക്കി ഷ്രോഫ് എന്റർടെയ്ൻമെന്റ് ലിമിറ്റഡിന്റെ കപ്പിത്താന്മാരിൽ‌ ഒരാൾ ആയിഷയാണ്.

Jackie Shroff

ടൈ​ഗർ ഷ്രോഫ്, കൃഷ്ണ ഷ്രോഫ് എന്നിവരാണ് മക്കൾ. ടൈ​ഗർ ഷ്രോഫ് ഇതിനോടകം ബോളിവുഡിൽ തന്റേതായ സ്ഥാനം നേടി കഴിഞ്ഞു.1982ൽ സ്വാമി ദാദയിൽ അഭിനയിച്ച് കൊണ്ടാണ് ജാക്കി ഷ്രോഫ് സിനിമയുടെ ലോകത്തേക്ക് എത്തുന്നത്. യുദ്ധ്, രാം ലഖൻ, പരിന്ത, അം‌ഗാർ, ഗർധിഷ് തുടങ്ങിയ ചിത്രങ്ങൾ ജാക്കി ഷ്രോഫിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി മാറ്റി. ഷാരൂഖ് ഖാനോടൊപ്പം 2002ൽ ദേവ്‌ദാസ് എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രവും ജാക്കി ചെയ്തിരുന്നു.

അനിൽ കപൂറിനെ കുറിച്ച് ജാക്കി അടുത്തിടെ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടിയിരുന്നു. അനിലിന്റേയും തന്റേയും പ്രായത്തെ കുറിച്ചും സരസമായി ജാക്കി സംസാരിച്ചു. 'അനിൽ കപൂറിനേക്കാളും പ്രായം എനിക്ക് കുറവാണെങ്കിലും അദ്ദേഹത്തിന്റെ ജ്യേഷ്ഠനായി വേഷമിടുന്നതിൽ പ്രശ്നമൊന്നുമില്ല. മാത്രമല്ല സഹനടനായി അഭിനയിക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും ജീവിതത്തിൽ ഇത്രയും നാൾ അങ്ങനെയുള്ള വേഷങ്ങളാണ് ചെയ്തിരുന്നതെന്നും', ജാക്കി പറഞ്ഞു.

More from Filmibeat

Read more about: jackie shroff
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X