ചിത്രീകരണത്തിനിടെ നടൻ ജോൺ എബ്രഹാമിന് അപകടം!! ഇടത് കൈയിലെ പേശികൾ പരുക്ക്..

ബോളിവുഡിലും മലാളത്തിലും ഒരുപോലെ ആരാധകരുളള താരമാണ് ജോൺ എബ്രാം. താരത്തിന്റെ മിക്ക ബോളിവുഡ് ചിത്രങ്ങൾക്ക് മലയാളത്തിൽ നിന്നും മികച്ച അഭിപ്രായം ലഭിക്കാറുണ്ട്. നടൻ,ഡാൻസർ, പ്രൊഡ്യൂസർ എന്നിങ്ങന സിനിമയിലെ എല്ലാ മേഖലയിലും തന്റേതായ സാന്നിധ്യം താരം തെളിയിച്ചിട്ടുണ്ട്. സിനിമ ചിത്രീകരണത്തിനിടെ നടൻ ജോൺ എബ്രാഹമിന് പരിക്കേറ്റു.

john abrham

ജോൺ നായികനായെത്തുന്ന പുതിയ ചിത്രമായ പഗൽ പാന്തിയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിക്കുന്നത്. പേശിക്ക് പരിക്കേറ്റിട്ടുണ്ട്. അതിനാൽ താരത്തിന് കുറച്ച് ദിവസം വിശ്രമം ആവശ്യമാണ്.

ഇടത് കൈയുടെ പേശികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. അതിനാൽ കുറച്ചു ദിവസത്തേയ്ക്ക് പൂർണ്ണമായ വിശ്രമമാണ് തരത്തിനോട് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. അതിനാൽ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് അൽപ ദിവസത്തേയ്ക്ക് നിർത്തി വയ്ക്കേണ്ടി വരുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ചിത്രമായ പഗൽ പാന്തിയിൽ അനില്‍ കപൂര്‍, ഇല്യാന ഡി ക്രൂസ്,അര്‍ഷാദ് വാര്‍സി, പുല്‍കിത് സാമ്രാട്ട്, കൃതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം നവംബറില്‍ പ്രദര്‍ശനത്തിന് എത്തും.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X