'റെഡ് കാര്‍പ്പറ്റില്‍ പങ്കെടുക്കാന്‍ പോയിരുന്നത് ഓട്ടോറിക്ഷയില്‍'; തുടക്കകാലത്തെക്കുറിച്ച് കാര്‍ത്തിക് ആര്യന്‍

ബോളിവുഡിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനാണ് കാര്‍ത്തിക് ആര്യന്‍. സിനിമാപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത കാര്‍ത്തിക് തന്റെ അധ്വാനം കൊണ്ടു മാത്രമാണ് ബോളിവുഡില്‍ വ്യക്തമായൊരു സ്ഥാനം നേടിയത്. അടുത്തിടെ കാര്‍ത്തിക് പ്രധാന വേഷത്തിലെത്തിയ ഭൂല്‍ ഭൂലയ്യ 2 ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരജാടകളില്ലാതെയുള്ള പെരുമാറ്റമാണ് കാര്‍ത്തിക്കിനെ ആരാധകരുടെ പ്രിയപ്പെട്ട താരമാക്കി മാറ്റിയത്. വന്ന വഴി മറക്കാറില്ലെന്ന് പല അഭിമുഖങ്ങളിലും താരം വ്യക്തമാക്കിയിട്ടുള്ളതാണ്.

karthik

അടുത്തിടെ കാര്‍ത്തിക് വെളിപ്പെടുത്തിയ ഒരു കാര്യമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. ബോളിവുഡില്‍ അരങ്ങേറുന്ന പല റെഡ് കാര്‍പ്പറ്റ് ഷോകളിലും പങ്കെടുക്കുന്നതിനായി താന്‍ ഓട്ടോയില്‍ സഞ്ചരിച്ച് എത്താറുണ്ടെന്ന് പറയുകയാണ് താരം.

അതേപ്പറ്റി താരം പറയുന്നതിങ്ങനെ:' ഞാന്‍ സിനിമയിലേക്ക് വരുന്ന കാലത്ത് എനിക്ക് വാഹനങ്ങളൊന്നും ഇല്ലായിരുന്നു. രണ്ടുമൂന്നു സിനിമകള്‍ ചെയ്ത ശേഷമാണ് ഒരു തേര്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്നത്. അതും 60,000 രൂപയ്ക്ക്. വളരെ കഷ്ടപ്പെട്ടിട്ടാണ് എനിക്കത് കിട്ടിയത്. കാറിന്റെ ഡോറിന് തകരാറുണ്ടായിരുന്നു.

ഞാന്‍ പലപ്പോഴും ഓട്ടോറിക്ഷയിലും ബൈക്കിന് പിന്നിലിരുന്നും ലിഫ്റ്റ് ചോദിച്ചുമൊക്കെയാണ് റെഡ് കാര്‍പ്പറ്റ് ഷോകളില്‍ പോലും പങ്കെടുക്കാന്‍ പോയിരുന്നത്. കാരണം കാറിന്റെ ഡോറിന് പ്രശ്‌നമുള്ളതിനാല്‍ തുറക്കാന്‍ സാധിക്കുമായിരുന്നില്ല. എന്താണ് പ്രശ്‌നമെന്ന് പോലും എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല ആ കാര്‍ മഴ പെയ്യുമ്പോള്‍ ചോരുകയും ചെയ്യുമായിരുന്നു.' കാര്‍ത്തിക് പറയുന്നു.

karthik

പഠനകാലം തൊട്ട് സിനിമയില്‍ അഭിനയിക്കണമെന്നതായിരുന്നു കാര്‍ത്തിക്കിന്റെ ആഗ്രഹം. മധ്യപ്രദേശ് സ്വദേശിയായ കാര്‍ത്തിക് അതിന് വേണ്ടി മാത്രമാണ് മുംബൈയിലെ കോളെജില്‍ അഡ്മിഷന്‍ നേടിയത്. നവിമുംബൈയിലെ ഡി.വൈ പാട്ടീല്‍ എഞ്ചിനീയറിങ് കോളെജില്‍ പഠിക്കുന്നതിനിടെയായിരുന്നു സിനിമയില്‍ അവസരങ്ങള്‍ ലഭിച്ച് തുടങ്ങിയത്.

2011-ല്‍ പുറത്തിറങ്ങിയ പ്യാര്‍ കാ പഞ്ച്‌നാമയായിരുന്നു കാര്‍ത്തിക്കിന്റെ ആദ്യ ചിത്രം. പിന്നീട് ബോളിവുഡിലെ നിരവധി സിനിമയില്‍ അവസരം ലഭിച്ചു. കാഞ്ചി, ലുക്കാ ചുപ്പി, ലവ് ആജ് കല്‍, ധമാക്ക തുടങ്ങി നിരവധി ചിത്രങ്ങളില്‍ കാര്‍ത്തിക് നായകനായിരുന്നു. ഫ്രെഡി, ഷെഹ്‌സാദ എന്നിവരാണ് ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.

More from Filmibeat

Read more about: Kartik Aaryan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X