കുനാല്‍ കപൂര്‍ ബച്ചന്റെ മരുമകളെ സ്വന്തമാക്കി

By Gokul

സീഷെല്‍സ്: മോഡലും ബോളിവുഡ് താരവുമായ കുനാല്‍ കപൂര്‍ അമിതാഭ് ബച്ചന്റെ മരുമകളെ വിവാഹം ചെയ്തു. ഫബ്രവരി ഒന്‍പതിന് ആഫ്രിക്കയിലെ സീഷെല്‍സ് ദ്വീപിലുള്ള ബീച്ചില്‍ വെച്ചാണ് അമിതാഭിന്റെ ഇളയ സഹോദരന്‍ അജിതാബിന്റേയും രമോണ ബച്ചന്റേയും മകളായ നൈനയെ കുനാല്‍ ജീവിത സഖിയാക്കിയത്.

ഏറെക്കാലം പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞവര്‍ഷം നടന്നിരുന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അമിതാഭ് ബച്ചന്റെ മകള്‍ ശ്വത വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ബോളിവുഡില്‍ ഒട്ടേറെ സുഹൃത്തുക്കള്‍ ഉള്ളതിനാല്‍ ഡല്‍ഹിയില്‍വെച്ച് അവര്‍ക്കായി പ്രത്യേക പാര്‍ട്ടി നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

kunal-kapoor-marriage

സിനിമാ മേഖലയുമായി അധികം ബന്ധമൊന്നുമില്ലാത്ത നൈന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായി ജോലി ചെയ്യുകയാണ്. ചില പാര്‍ട്ടികളില്‍ വെച്ചുകണ്ട പരിചയമാണ് കുനാലുമായി പ്രണയത്തിലാകാന്‍ കാരണമായത്. രണ്ടുവര്‍ഷം പ്രണയിച്ച നടന്ന ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചതോടെ വീട്ടുകാര്‍ സമ്മതം അറിയിക്കുകയായിരുന്നു.

രംഗ് ദേ ബസന്തി എന്ന ചിത്രമാണ് അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ അരങ്ങേറിയ കുനാലിന്റെ ശ്രദ്ധേയമായ ചിത്രം. ആജാ നച്‌ലെ, ഡോണ്‍ 2 എന്നീ ചിത്രങ്ങളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. 'ലവ് ഷുവ് തേ ചിക്കന്‍ ഖുറാന' ആയിരുന്നു അവസാനത്തെ ചിത്രം. ദോഗ എന്ന ചിത്രം 2016ല്‍ റിലീസ് ചെയ്യും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X