സിനിമ പൊളിഞ്ഞു; രണ്‍ബീറും ദീപികയും 15 കോടി രൂപ തിരികെ നല്‍കും
മുംബൈ: അടുത്തിടെ പുറത്തിറങ്ങിയ 'തമാശ' എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തിയതനെ തുടര്‍ന്ന് സിനിമയിലെ അഭിനേതാക്കളായ രണ്‍ബീര്‍ കപൂറും, ദീപിക പദുക്കോണും 15 കോടി രൂപ തിരികെ നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഒരു ബോളിവുഡ് ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
വന്‍ തുക ചെലവഴിച്ചു നിര്‍മിച്ച ചിത്രത്തിന് 50 കോടി രൂപയ്ക്കടുത്ത് കലക്ഷന്‍ മാത്രമേ ലഭിച്ചിരുന്നുള്ളു. മുന്‍ കാമുകീ കാമുകന്‍മാരായ ദീപികയും രണ്‍ബീറും ഒരിക്കല്‍ക്കൂടി ഒത്തുചേരുമ്പോള്‍ മികച്ച കലക്ഷന്‍ ലഭിക്കുമെന്നായിരുന്നു പ്രൊഡ്യൂസര്‍മാരായ യുടിവിയുടെയും സാജിദ് സദിയാവാലയുടെയും പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷ തകര്‍ത്ത് സിനിമ പ്രേക്ഷകര്‍ കൈവിട്ടു.

അടുത്തകാലത്ത് പുറത്തിറങ്ങിയ ദീപികയുടെ മിക്ക സിനിമകളും നൂറും ഇരുനൂറും കോടിരൂപ കലക്ഷന്‍ നേടിയപ്പോഴായിരുന്നു തമാശ കലക്ഷനില്‍ പിന്നോട്ടുപോയത്. ഇതേ തുടര്‍ന്ന് തങ്ങള്‍ക്ക് ലഭിച്ച പ്രതിഫലത്തില്‍ നിന്നും 15 കോടി രൂപ മടക്കിനല്‍കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. രണ്‍ബീര്‍ 10 കോടിയും ദീപിക 5 കോടി രൂപയുമാണ് തിരികെ നല്‍കുക.
സിനിമയുടെ പ്രചരണത്തിനു തന്നെ പ്രൊഡ്യൂസര്‍മാര്‍ വലിയൊരു തുകയാണ് ചെലവഴിച്ചത്. അതുകൊണ്ടുതന്നെ സിനിമ പുറത്തിറങ്ങും മുന്‍പുതന്നെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇംതിയാസ് അലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് പ്രേക്ഷകരെ തീയേറ്ററുകളിലെത്തിക്കാന്‍ കഴിഞ്ഞില്ല. നേരത്തെ, രണ്‍ബീര്‍ കപൂറിന്റെ ബോംബെ വെല്‍വറ്റ് പരാജയമായപ്പോള്‍ സംവിധായകന്‍ അനുരാഗ് കശ്യപ് പ്രതിഫലം മടക്കി നല്‍കിയിരുന്നു.


Click it and Unblock the Notifications











