ബോംബെ വെല്‍വെറ്റ് മൂക്കുകുത്തി; ഭയമുണ്ടെന്ന് രണ്‍ബീര്‍

By Anwar Sadath

മുംബൈ: ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ബോംബെ വെല്‍വെറ്റ് എന്ന സിനിമ ബോക്‌സ് ഓഫീസില്‍ തകര്‍ന്നതോടെ കരിയറിനെക്കുറിച്ച് ഭയമുണ്ടെന്ന് നടന്‍ രണ്‍ബീര്‍ കപൂര്‍. 100 കോടി രൂപ മുതല്‍മുടക്കിലാണ് സിനിമ നിര്‍മിച്ചതെങ്കിലും 20 കോടി രൂപമാത്രമേ കലക്ട് ചെയ്യാന്‍ സാധിച്ചിട്ടുള്ളു എന്നത് നടനെന്ന നിലയില്‍ തന്നെ ബാധിച്ചേക്കുമെന്നാണ് രണ്‍ബീറിന്റെ വിലയിരുത്തല്‍.

തന്റെ കരിയറിന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയില്ലെന്ന് രണ്‍ബീര്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ജോലിയിലുള്ള കാര്യത്തില്‍ തനിക്ക് പറയാന്‍ പറ്റുമെങ്കിലും കരിയറിനെക്കുറിച്ച് ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ranbir-kapoor

ജാക്‌പോട്ട് പ്രതീക്ഷിച്ചാണ് രണ്‍ബീറിന്റെ ബോംബെ വെല്‍വെറ്റ് പുറത്തിറങ്ങിയതെങ്കിലും രണ്‍ബീറിന്റെ തുടര്‍ച്ചയായ മൂന്നാം പരാജയമാണ് സിനിമയെന്ന് ബോക്‌സ് ഓഫീസ് പറയുന്നു. കഷ്ടിച്ച് 50 കോടി സിനിമയ്ക്ക് ലഭിക്കുമോ എന്നുപോലും പറയാറായിട്ടില്ലെന്ന് ബോക്‌സ് ഓഫീസ് വിദഗ്ധരും വ്യക്തമാക്കുന്നു. അനുരാഗ് കശ്യപിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമിയില്‍ ഒരേസമയം ഗ്യാങ്‌സറ്ററായും നൈറ്റ്ക്ലബ് മാനേജരുമായാണ് രണ്‍ബീര്‍ അഭിനയിക്കുന്നത്.

ദീപിക പദുക്കോണിനൊപ്പമുള്ള തമാശയാണ് രണ്‍ബീറിന്റെ അടുത്ത പ്രതീക്ഷ. നൂറുകോടി ക്ലബ്ബിലെ സ്ഥിരം നായികയായ ദീപിക തനിക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് രണ്‍ബീര്‍ കണക്കു കൂട്ടുന്നു. കാമുകി കത്രീന കൈഫ് നായികയാകുന്ന ജഗ്ഗാ ജാസൂസ് എന്ന ചിത്രത്തിലും സഞ്ജയ് ദത്തിന്റെ ജീവിതകഥയെ പ്രമേയമാക്കുന്ന രാജ്കുമാര്‍ ഹിറാനിയുടെ ചിത്രത്തിലും മുഖ്യവേഷം രണ്‍ബീറിനാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X