'ഞാൻ‍ എ സർട്ടിഫിക്കറ്റുള്ള സിനിമകൾ തേടിപോയി, ഒരു പുരുഷനായി എന്ന് തോന്നിയതും അപ്പോഴാണ്'; രൺബീർ കപൂർ

കപൂർ കുടുംബത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് രൺബീർ കപൂർ. ബോളിവുഡിലെ റോക്ക്സ്റ്റാറാണ് ഈ മുപ്പത്തൊമ്പതുകാരൻ. ബോളിവുഡ് സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടൻ കൂടിയാണ് രൺബീർ. ഫിലിം ഫെയർ പുരസ്കാരങ്ങളടക്കം നിരവധി അം​ഗീകാരങ്ങൾ ഇതിനോടകം രൺബീറിനെ തേടി എത്തിയിട്ടുണ്ട്. സിനിമയെ കുറിച്ച് നന്നായി മനസിലാക്കിയ ശേഷവും പഠിച്ച ശേഷവുമാണ് രൺബീർ സിനിമയിലേക്ക് എത്തിയത്.

ഒരിക്കലും പൂർവികരുടെ മറപറ്റി സിനിമയിൽ‍ വന്ന് കാട്ടികൂട്ടി സിനിമകൾ ചെയ്ത് പോകുന്ന പ്രകൃതക്കാരനുമല്ല രൺബീറെന്നത് അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നവർക്ക് അറിയാവുന്ന കാര്യമാണ്. സഞ്ജയ് ലീല ബൻസാലി അടക്കമുള്ള ബോളിവുഡിലെ കഴിവുറ്റ സംവിധായകരുടെ അസോസിയേറ്റായും രൺബീർ തുടക്കകാലത്ത് പ്രവർത്തിച്ചിട്ടുണ്ട്. പ്രായത്തിൽ കവിഞ്ഞ പക്വതയോടെ കഥാപാത്രങ്ങൾ ചെയ്യുന്നുവെന്നതാണ് രൺബീർ സിനിമകൾ കാണാൻ‍ ആളുകളെ പ്രേരിപ്പിക്കുന്നത്. സവാരിയയായിലൂടെ 2007ൽ ആയിരുന്നു രൺബീറിന്റെ സിനിമാപ്രവേശനം. ​

കപൂർ കുടുംബത്തിലെ ഇളംതലമുറക്കാരൻ

ഗുരുവായ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രത്തിൽ സോനം കപൂർ, റാണി മുഖർജി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി. കപൂർ കുടുംബത്തിലെ നാലാം തലമുറക്കാരനായ രൺബീറിന്റെ ആരാധകരിൽ ഏറെയും സ്ത്രീകളാണ്. എല്ലാം തുറന്ന് പറയുന്ന പ്രകൃതക്കാരനാണ് രൺബീർ. സ്വകാര്യജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളെല്ലാം പലപ്പോഴും രൺബീർ വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ അദ്ദേഹത്തിന് സംഭവിച്ച പ്രണയങ്ങളും പ്രണയ തകർച്ചകളും എല്ലാം ഉൾപ്പെടുന്നുണ്ട്. തമാശ, സഞ്ജു, റോക്ക്സ്റ്റാർ, യേ ജവാനി ഹേ ദീവാനി, റോക്കറ്റ് സിംഗ്: സെയിൽസ് മാൻ ഓഫ് ദ ഇയർ തുടങ്ങി നിരവധി സിനിമകളിലൂടെ രൺബീറിന്റെ അഭിനയതികവ് സിനിമാപ്രേമികൾ കണ്ടതാണ്.

പോൺ സിനിമകൾ കാണാൻ തുടങ്ങി

എല്ലാം വെട്ടി തുറന്ന് പറയാറുള്ള രൺബീർ താൻ‍ ഒരു കാലത്ത് പോൺ സിനിമകൾ കാണാറുണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. അത്തരം സിനിമകൾ കാണാനുള്ള താൽപര്യം കൂടിയപ്പോഴാണ് താൻ ഒരു പുരുഷനായി എന്ന് തോന്നി തുടങ്ങിയതെന്നും രൺബീർ പറഞ്ഞിരുന്നു. പലരും ഇമേജിന് കോട്ടം തട്ടുമോയെന്ന് ഭയന്ന് തന്റെ ജീവിതത്തിലെ നല്ല കാര്യങ്ങൾ മാത്രം പറഞ്ഞ് ശ്രദ്ധ നേടാൻ ശ്രമിക്കുന്ന ഇക്കാലത്താണ് തനികക് സംഭവിച്ചിട്ടുള്ള തെറ്റുകളെ കുറിച്ചും തുറന്ന് പറയാൻ രൺബീർ തയ്യാറായത്. 'ഒരു കാലത്ത് ഞാൻ പോൺ സിനിമകൾ തേടി പോയിരുന്നു. വാസ്തവത്തിൽ ഞാൻ ജംഗ്ലീ ജവാനി പോലുള്ള സിനിമകൾക്കൊപ്പമാണ് വളർന്നത്. അത്തരം സിനിമകളിലേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് ഞാൻ ഒരു പുരുഷനായി എന്ന് എനിക്ക് മനസിലായി തുടങ്ങിയത്' രൺബീർ കപൂർ പറയുന്നു. അടുത്തിടെയാണ് അന്തരിച്ച അച്ഛൻ ഋഷി കപൂറിന്റെ ശർമ്മാജി നാംകീൻ പൂർത്തിയാക്കിയെന്നും ഉടൻ ട്രെയിലർ പ്രേക്ഷകരിലേക്ക് എത്തുമെന്നും രൺബീർ വെളിപ്പെടുത്തിയത്.

വരാനിരിക്കുന്ന സിനിമകൾ

ഋഷി കപൂറിന്റെ മരണശേഷം പരേഷ് റാവലാണ് ചിത്രത്തിന്റെ ബാക്കി ഭാ​ഗങ്ങൾ പൂർത്തീകരിച്ചത്. ബ്രഹ്മാസ്ത്രയാണ് ഇനി റിലീസിനെത്താനുള്ള രൺബീർ കപൂർ സിനിമ. കാമുകി ആലിയ ഭട്ടിനൊപ്പം രൺബീർ ആദ്യമായി ചെയ്യുന്ന സിനിമ കൂടിയാണ് ബ്രഹ്മാസ്ത്ര. വെയ്ക്ക് അപ് സിദ്ദ്, യെ ജവാനി ഹെ ദിവാനി എന്നീ ചിത്രങ്ങൾക്കു ശേഷം അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, നാഗാർജുന, മൗനി റോയ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2022 സെപ്തംബർ 9ന് ചിത്രം റിലീസ് ചെയ്യും. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി റിലീസ് ചെയ്യും. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, നമിത് മൽഹോത്ര എന്നിവർ ചേർന്നാണ് അയാൻ മുഖർജിയുടെ ഡ്രീം പ്രൊജക്റ്റായ ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read more about: ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X