'മമ്മ എന്ന് പറയും മുമ്പ് റാഹയുടെ വായിൽ നിന്ന് ആദ്യം വരേണ്ടത് പപ്പയെന്നായിരിക്കണമെന്നാണ് ആഗ്രഹം'; രൺബീർ കപൂർ
മകൾ റാഹയെ കുറിച്ച് പറയുമ്പോൾ തന്നെ രൺബീറിന് നൂറ് നാവാണ്. 2022 നവംബർ ആറിനാണ് ആലിയ ഭട്ടിനും രൺബീർ കപൂറിനും മകൾ ജനിച്ചത്
മലയാളത്തിൽ അടക്കം ഒട്ടനവധി ആരാധകരുള്ള ബോളിവുഡിലെ സ്റ്റൈലിഷ് ആക്ടറാണ് രൺബീർ കപൂർ. ക്രഷ് ആരാണെന്ന് ചോദിച്ചാൽ ഏത് പെൺകുട്ടിയും ആദ്യം പറയുന്ന പേര് രൺബീറിന്റേതാണ്. നാൽപ്പതുകാരനായ രൺബീർ വാരി വലിച്ച് സിനിമകൾ ചെയ്യുന്ന കൂട്ടത്തിലല്ല. രൺബീർ കപൂറിന്റെ ഏറ്റവും പുതിയ റിലീസ് തു ജൂത്തി മേ മക്കർ എന്ന സിനിമയാണ്.
സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ശ്രദ്ധ കപൂറാണ് പ്രണയവും ഒരു ഘടകമായ സിനിമയിലെ നായിക. തന്റെ സിനിമയെ പ്രമോട്ട് ചെയ്യാനെത്തിയപ്പോൾ തന്റെ വീട്ടുവിശേഷങ്ങളും മകളെ കുറിച്ചുമെല്ലാം രൺബീർ വാചാലനായിരുന്നു.

മകൾ റാഹയെ കുറിച്ച് പറയുമ്പോൾ തന്നെ രൺബീറിന് നൂറ് നാവാണ്. 2022 നവംബർ ആറിനാണ് ആലിയ ഭട്ടിനും രൺബീർ കപൂറിനും മകൾ ജനിച്ചത്. ജനനം മുതലെ കുഞ്ഞ് റാഹ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. റാഹയെ കാണാൻ ആലിയയെ പോലെയാകണമെന്നും എന്നാൽ ആ സ്വഭാവം കിട്ടരുതെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ രൺബീർ പറഞ്ഞിരുന്നു.
'റാഹയെ കാണാൻ ആലിയയെ പോലെയാകണമെന്നാണ് ആഗ്രഹം. കാരണം സുന്ദരിയായിരിക്കും. എന്നാൽ മകൾക്ക് ആലിയയുടെ സ്വഭാവം കിട്ടരുത്. എന്നെ പോലെയായിരിക്കണം. കാരണം ആലിയ ഒരുപാട് സംസാരിക്കുന്ന ആളാണ്.'
'വീട്ടിൽ ഒരുപോലെ സംസാരിക്കുന്ന രണ്ട് സ്ത്രീകളുണ്ടെങ്കിൽ എനിക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. റാഹ എന്നെപ്പോലെ അൽപം ശാന്തമായ ആളായിരിക്കണം. അപ്പോൾ നമുക്ക് രണ്ടുപേർക്കും ആലിയയെ നിയന്ത്രിക്കാൻ കഴിയും എന്നാണ് രൺബീർ പറഞ്ഞത്. മകൾ മമ്മ എന്ന് വിളിക്കുന്നതിന് മുമ്പ് പപ്പ എന്ന് വിളിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും' രൺബീർ പറഞ്ഞു.
ആരാണ് റാഹയെ കൂടുതൽ സ്നേഹിക്കുന്നതെന്ന ചോദ്യം അവതാരകനിൽ നിന്നും വന്നപ്പോൾ വളരെ രസകരമായ മറുപടിയാണ് രൺബീർ പറഞ്ഞത്. 'ഇത് വീട്ടിൽ യുദ്ധത്തിന് കാരണമായേക്കാം പക്ഷേ ഇപ്പോൾ ഞങ്ങൾ ഭ്രാന്തമായി മകളെ സ്നേഹിക്കുന്ന മാതാപിതാക്കളാണ്.'
'2 വർഷത്തിന് ശേഷം കൂടുതൽ മനസിലാകും. രഹസ്യമായി ഞങ്ങൾക്ക് രണ്ടുപേർക്കും റാഹയുടെ കാര്യത്തിൽ ഞങ്ങളുടേതായ പൊളിറ്റിക്സാണ്. അവൾ ആദ്യം പപ്പയെന്നോ മമ്മയെന്നോ പറയും. മമ്മയ്ക്ക് മുമ്പ് അവൾ പപ്പയെന്ന് പറഞ്ഞാൽ അത് അതിശയകരമായിരിക്കും' രൺബീർ പറഞ്ഞു.
നേരത്തെ മറ്റൊരു അഭിമുഖത്തിൽ രൺബീർ ഡയപ്പർ മാറ്റുന്നതിന്റെ അനുഭവവും റാഹയ്ക്കുള്ള തന്റെ ആദ്യ സമ്മാനം എന്തായിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു ഡയപ്പറുകൾ മാറ്റാൻ ഒരു പ്രത്യേക മാർഗമുണ്ടെന്നും റോക്കറ്റ് സയൻസ് ആണെന്നും താരം വ്യക്തമാക്കിയിരുന്നു. ഡയപ്പർ മാറ്റുന്നതിനേക്കാൾ ബർപ്പിംഗ് ചെയ്യുന്നതാണ് താൻ ഇഷ്ടപ്പെടുന്നതെന്നും രൺബീർ പറഞ്ഞിരുന്നു.

'ഒരു സ്‌നീക്കറാണ് റാഹയ്ക്ക് ഞാൻ ആദ്യമായി നൽകിയ സമ്മാനം. ശരിക്കും ഒരു ചെറിയ സ്‌നീക്കർ. ഒരു നൈക്ക് സ്‌നീക്കറും അവളുടെ പേരും 8 എന്ന നമ്പറും ഉള്ള അവളുടെ വലിപ്പത്തിലുള്ള ഒരു ബാഴ്‌സലോണ ജേഴ്‌സിയും ഞാൻ നൽകിയിരുന്നു' രൺബീർ പറഞ്ഞു.
സിനിമകളുടെ റീമേക്കിംഗിനോട് തനിക്ക് പണ്ട് മുതലെ എതിര്‍പ്പാണെന്ന് രണ്‍ബീര്‍ കപൂര്‍ പറഞ്ഞത് വൈറലായിരുന്നു. തുടക്കകാലം മുതല്‍ താന്‍ ഒരു സിനിമയോ ഗാനമോ റീമേക്ക് ചെയ്യുന്നതിന് എതിരായിരുന്നു.
റീമേക്കുകള്‍ക്ക് അതിന്റെ യഥാര്‍ത്ഥ സിനിമയോട് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 'ഞാന്‍ ചെയ്ത ബച്ച്ന ഏ ഹസീനോ എന്ന ഒരു ഗാനം ഓര്‍ക്കുന്നു. അതില്‍ എനിക്ക് എതിര്‍പ്പുണ്ടായിരുന്നു.'
'പക്ഷെ ആ സമയത്ത് ഞാനും വളരെ പുതിയ ആളായിരുന്നു. അതിനാല്‍ ഒന്നും പറയാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. ഇപ്പോള്‍ യഥാര്‍ത്ഥമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റുന്ന അവസ്ഥയിലായി എന്ന് ഞാന്‍ വിശ്വസിക്കുന്നു' രണ്‍ബീര്‍ കപൂര്‍ പറഞ്ഞു.


Click it and Unblock the Notifications