ആലിയയുമായുളള വിവാഹം ഉടനെന്ന് രണ്‍ബീര്‍, കോവിഡ് കാരണമാണ് വൈകിയതെന്നും താരം

By Midhun Raj

രണ്‍ബീര്‍ കപൂറിന്‌റെയും ആലിയ ഭട്ടിന്‌റെയും വിവാഹത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബോളിവുഡില്‍ നിരവധി ആരാധകരുളള താരജോഡികളാണ് ഇരുവരും. രണ്‍ബീറിന്റെയും ആലിയയുടെയതുമായി പുറത്തിറങ്ങാറുളള ചിത്രങ്ങളെല്ലാം എല്ലാവരും ഏറ്റെടുക്കാറുണ്ട്. പ്രണയത്തിലായതുമുതല്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുളള താരങ്ങളാണ് രണ്‍ബീറും ആലിയയും. മുന്‍പ് ഒരുമിച്ച് നടത്തിയ വിദേശ യാത്രാ ചിത്രങ്ങളെല്ലാം ഇരുവരും പങ്കുവെച്ചിരുന്നു. അതേസമയം ആലിയയുമായുളള വിവാഹത്തെ കുറിച്ച് ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ബീര്‍ കപൂര്‍ മനസുതുറന്നിരുന്നു.

ranbir-alia

വിവാഹം ഉടന്‍ തന്നെയുണ്ടാകുമെന്ന് നടന്‍ പറയുന്നു. ഈ കോവിഡ് പ്രശ്‌നം ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഇപ്പോള്‍ വിവാഹിതരാവുമായിരുന്നു. ജീവിതത്തിലെ ഓരോ ലക്ഷ്യങ്ങളിലും പതിയെ എത്തണമെന്നാണ് തന്റെ ആഗ്രഹമമെന്നും അഭിമുഖത്തില്‍ രണ്‍ബീര്‍ പറഞ്ഞു. ലോക്ഡൗണ്‍ കാലം താന്‍ കാര്യമായി ഒന്നും ചെയ്തില്ലെന്നും നടന്‍ പറയുന്നു. വ്യക്തിപരമായ ചില പ്രശ്‌നങ്ങളിലൂടെ കടന്നുപോയതിനാല്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിച്ചിരുന്നു.

അതേസമയം ലോക്ഡൗണ്‍ ആലിയ നന്നായി വിനിയോഗിച്ചുവെന്നും നടന്‍ പറഞ്ഞു. ഗിത്താര്‍ മുതല്‍ തിരക്കഥ വരെയുളള മേഖലയിലെല്ലാം അവള്‍ കൈവെച്ചു. ബ്രഹ്മാസ്ത്രയാണ് രണ്‍ബീറും ആലിയയും ഒന്നിക്കുന്ന പുതിയ ചിത്രം. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം കൂടിയാണ് ബ്രഹ്മാസ്ത്ര. അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ യേ ജവാനി ഹേ ദിവാനി സംവിധായകന്‍ അയാന്‍ മുഖര്‍ജിയാണ് ഒരുക്കുന്നത്.

പുതിയ ലുക്കിലൂടെ ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം

ബ്രഹ്മാസ്ത്രയ്ക്ക് പുറമെ കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ഷംഷേരയും രണ്‍ബീര്‍ കപൂറിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ്. സഞ്ജയ് ദത്ത്, വാണി കപൂര്‍, റോണിത് റോയ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. യഷ് രാജ് ഫിലിംസിന്‌റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more about: ranbir kapoor alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X