'ആദ്യ ഭാര്യ'യെ ഇതുവരെ കണ്ടിട്ടില്ലെന്ന് രണ്‍ബീര്‍ കപൂര്‍; പക്ഷ, അത് ആലിയ ഭട്ട് അല്ല! ആരാധകരെ ഞെട്ടിച്ച് താരം

ബോളിവുഡിന്റെ ക്യൂട്ട് കപ്പിളാണ് അടുത്തിടെ വിവാഹിതരായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. വിവാഹം വളരെ പെട്ടെന്ന് നടത്തിയതിനാല്‍ ഹണിമൂണിന് പോലും സമയം ലഭിക്കാതെ ഇരുവരും ഷൂട്ടിങ്ങ് ലൊക്കേഷനുകളിലേക്ക് മടങ്ങിയിരുന്നു.

ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടിന് മുമ്പില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് താരം പറയുന്നത്.

ranbir

തന്റെ കടുത്ത ആരാധികയെന്ന് വെളിപ്പെടുത്തി എത്തിയ ഒരു പെണ്‍കുട്ടി വീടിനു മുന്നിലെ ഗേറ്റിനെ വിവാഹം കഴിച്ച കഥ പറയുകയാണ് രണ്‍ബീര്‍. പക്ഷെ, തന്നെ അകലെ നിന്നു കല്യാണം കഴിച്ച ആ ആരാധികയെ ഇതുവരെ കണ്ടിട്ടില്ലെന്നും അവരെ ആദ്യ ഭാര്യ എന്നു വിശേഷിപ്പിച്ചായിരുന്നു രണ്‍ബീര്‍ ശരിക്കും നടന്ന സംഭവത്തെക്കുറിച്ച് വിവരിച്ചത്.

'എന്നോട് എന്റെ വീടിന്റെ സെക്യൂരിറ്റിയാണ് ഇക്കാര്യം പറഞ്ഞത്. ഒരിക്കല്‍ ആരാധികയെന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടി പൂജാരിയുമായി വീടിന്റെ ഗേറ്റിന് മുന്നിലെത്തി. എന്നിട്ട് ആ ഗേറ്റിനെ മാലയിട്ട് വിവാഹം കഴിയ്ക്കുകയായിരുന്നു. ഇതുവരെ എന്റെ ആദ്യഭാര്യയെ ഞാന്‍ കണ്ടിട്ടില്ല. പക്ഷെ, എപ്പോഴെങ്കിലും അവളെ കാണണമെന്നുണ്ട്.' രണ്‍ബീര്‍ പറയുന്നു.

രണ്‍ബീറിനും ആലിയയ്ക്കും ഇനിയുള്ളത് തിരക്കേറിയ ദിനങ്ങളാണ്. ജൂലൈ 22-നാണ് രണ്‍ബീറിന്റെ പുതിയ ചിത്രം ഷംഷേരയുടെ റിലീസ്. സെപ്റ്റംബര്‍ 9-ന് ബ്രഹ്മാസ്ത്രയും പുറത്തിറങ്ങും. രണ്‍ബീറും ആലിയയും ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രം എന്ന സവിശേഷതയും ബ്രഹ്മാസ്ത്രയ്ക്കുണ്ട്.

ranbir

അതേസമയം ആലിയ ഇപ്പോള്‍ കരിയറിലെ പ്രധാന ചുവടുവെയ്പ്പിന് ഒരുങ്ങുകയാണ്. ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുകയാണ് ആലിയ ഭട്ട്. ഹാര്‍ട്ട് ഓഫ് സ്‌റ്റോണ്‍ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ 14ന് മുംബൈയില്‍ വെച്ചായിരുന്നു രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് വിവാഹം. വിവാഹത്തിന് പിന്നാലെ കമിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇരുവരും ഷൂട്ടിങ്ങ് ലൊക്കേഷനുകളിലേക്ക് മടങ്ങിയിരുന്നു.

Read more about: ranbir kapoor alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X