'വെളുത്ത വസ്ത്രം, കാറ്റിൽ പാറുന്ന മുടി, പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ കഴിഞ്ഞില്ല'; ദീപികയെ കുറിച്ച് രൺവീർ!
ആരാധകർ ഏറെ ആവേശത്തോടെയാണ് ദീപിക-രൺവീർ ജോഡിയെ കൊണ്ടാടുന്നത്. ബോളിവുഡിനെ ഇളക്കി മറിച്ച ദീപിക-രൺവീർ ജോഡി അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്.
ആദ്യമായി ദീപികയെ കണ്ടപ്പോൾ എന്താണ് ചിന്തിച്ചതെന്ന് രൺവീറിനോട് ഒരു അഭിമുഖത്തിൽ ചോദിച്ചിരുന്നു. ആദ്യമായി ദീപികയെ കണ്ടപ്പോൾ തന്നെ ഫ്ലാറ്റായി എന്നായിരുന്നു രൺവീറിന്റെ പ്രതികരണം. തങ്ങളുടെ പ്രണയചിത്രങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ നിറയ്ക്കാറുള്ള താരങ്ങൾ കൂടിയാണ് രൺവീറും ദീപികയും.

ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിൽ അങ്ങേയറ്റം സന്തോഷിക്കുന്ന വ്യക്തിയാണ് രൺവീർ. ദീപികയെ ആദ്യമായി കണ്ട കാഴ്ചയെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ് രൺവീറിന്. 2012ൽ സഞ്ജയ് ലീല ബൻസാലിയുടെ രാം ലീലയിൽ ഒപ്പിട്ട സമയത്താണ് ദീപിക പദുകോണിനെ ആദ്യമായി കണ്ടതെന്നാണ് രൺവീർ പറയുന്നത്.
ദീപികയ്ക്കൊപ്പം രൺവീർ അഭിനയിച്ച ആദ്യചിത്രവും രാം ലീലയായിരുന്നു. 'സിനിമയുടെ ചിത്രീകരണം ആരംഭിക്കും മുമ്പ് സ്ക്രിപ്റ്റ് റീഡിങിന് ബൻസാലിയുടെ വീട്ടിൽ ഇരിക്കുകയാണ്. കടൽത്തീരത്താണ് അദ്ദേഹം താമസിക്കുന്ന വീടുള്ളത്. അതിനാൽ കാറ്റ് വീശുന്നുണ്ടാകും എപ്പോഴും. ഞാൻ സ്ക്രിപ്റ്റ് റീഡിങിന് തയ്യറായി ഇരിക്കുന്നു.'
'ആദ്യത്തെ സ്ക്രിപ്റ്റ് റീഡിങ് സെഷനായിരുന്നു അത്. ദീപിക വരാൻ സമയമായി എന്നറിഞ്ഞ ആവേശത്തിലായിരുന്നു ഞാൻ. ഡോർബെൽ അടിച്ച്വ ലിയ തടി വാതിലുകൾ തുറക്കുന്ന് വരികയാണ് അവൾ.... വെളുത്ത വസ്ത്രം ധരിച്ചിരുന്നു.'
'ആ സമയത്ത് കാറ്റ് വീശി. സമയം ഏറെക്കുറെ മന്ദഗതിയിലായതുപോലെയായിരുന്നു.... സ്ലോ മോഷനിൽ... അവൾ വാതിൽ തുറന്ന് അകത്തേക്ക് നടന്ന് വന്നു. മുടിയെല്ലാം കാറ്റിനൊപ്പം പറക്കുന്നുണ്ടായിരുന്നു. ആ നിമിഷം എന്റേത് മാത്രമായി തോന്നി. അപ്പോഴാണ് സ്പാർക്ക് വീണത്.'

'ദീപിക എല്ലാവരോടും ക്ഷമയോടെ, സ്നേഹത്തോടെ പെരുമാറുന്ന വ്യക്തിയാണ്. അവൾ എനിക്ക് വേണ്ടിയുള്ളവളാണെന്ന് എനിക്കറിയാമായിരുന്നു' രൺവീർ പറഞ്ഞു.
ആദ്യ കാഴ്ചയിൽ തന്നെ രൺവീറിന് ദീപികയോട് പ്രണയം മൊട്ടിട്ടിരുന്നുവെങ്കിലും സഞ്ജയ് ലീല ബൻസാലിയുടെ രാംലീലയ്ക്കുശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2013ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്.
ഇതോടെ ദീപിക-രൺവീർ ജോടി ഗോസിപ്പ് കോളങ്ങളിൽ ഇടം നേടാൻ തുടങ്ങി. ഇതിന് പിന്നാലെ ഇറങ്ങിയ ബാജിറാവോ മസ്താനിയോടെ ഇരുവരും പ്രണയത്തിലാണെന്ന് ആരാധകർ ഉറപ്പിച്ചു.
ഈ ചിത്രത്തിലെ പ്രണയരംഗങ്ങൾ വളരെയധികം ആഘോഷിക്കപ്പെടുകയും ചെയ്തു. 2018ലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.


Click it and Unblock the Notifications