twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു! ഇര്‍ഫാന്‍ ഖാന് പിന്നാലെ നടനും

    By Prashant V R
    |

    ബോളിവുഡിലെ പഴയകാല സൂപ്പര്‍ താരം ഋഷി കപൂർ അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2018ലായിരുന്നു ഋഷി കപൂറിന് അര്‍ബുദ രോഗം സ്ഥിരീകരിച്ചത്. യുഎസിലെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹം നാട്ടിലേക്ക് തിരികെയെത്തിയത്. ഇര്‍ഫാന്‍ ഖാന്റെ മരണത്തിന് പിന്നാലെയാണ് ഇപ്പോള്‍ ഋഷി കപൂറും വിടവാങ്ങിയിരിക്കുന്നത്.

    Recommended Video

    Veteran Bollywood actor Rishi Kapoor passes away aged 67 | FilmiBeat Malayalam

    ഋഷി കപൂറിന്റെ സുഹൃത്തും സഹതാരവുമായ അമിതാഭ് ബച്ചനാണ് മരണ വാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്. മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരുന്നത്.

    ഭാര്യ നീതുവും മകന്‍ രണ്‍ബീര്‍ കപൂറും

    ഭാര്യ നീതുവും മകന്‍ രണ്‍ബീര്‍ കപൂറും ഋഷി കപൂറിനൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു. ബോളിവുഡിലെ പ്രമുഖ ചലച്ചിത്ര സംവിധായകനായിരുന്ന രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂര്‍. നടന്മാരായ രണ്‍ധീര്‍ കപൂര്‍, രാജീവ് കപൂര്‍ തുടങ്ങിയവര്‍ സഹോദരന്മാരാണ്. 1970ല്‍ പുറത്തിറങ്ങിയ മേരാ നാം ജോക്കര്‍ എന്ന സിനിമയിലൂടെയാണ് ഋഷി കപൂര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

    1973ല്‍ ബോബി എന്ന ചിത്രത്തിലൂടെ

    1973ല്‍ ബോബി എന്ന ചിത്രത്തിലൂടെ നായകനായും അഭിനയിച്ചു. ഡിംപിള്‍ കംപാഡിയ ആയിരുന്നു ചിത്രത്തിലെ ഋഷി കപൂറിന്റെ നായിക. തുടര്‍ന്ന് 100ലധികം സിനിമകളിലാണ് ഋഷി കപൂര്‍ ബോളിവുഡില്‍ അഭിനയിച്ചത്. 2004ന് ശേഷം സഹനടനായുളള വേഷങ്ങളിലൂടെയാണ് അദ്ദേഹം ബോളിവുഡില്‍ തിളങ്ങിയത്.

    ഇര്‍ഫാന്‍ ഖാന്റെ വിടവാങ്ങലില്‍ നടുങ്ങി ബോളിവുഡ്! ആദരാഞ്ജലികള്‍ നേര്‍ന്ന് താരങ്ങള്‍ഇര്‍ഫാന്‍ ഖാന്റെ വിടവാങ്ങലില്‍ നടുങ്ങി ബോളിവുഡ്! ആദരാഞ്ജലികള്‍ നേര്‍ന്ന് താരങ്ങള്‍

    അഭിനയത്തിന് പുറമെ

    അഭിനയത്തിന് പുറമെ സംവിധായകനായും നിര്‍മ്മാതാവായും ഋഷി കപൂര്‍ ബോളിവുഡില്‍ തിളങ്ങിയിരുന്നു. ഋഷി കപൂറിനൊപ്പം 12 സിനിമകളില്‍ നായികയായി അഭിനയിച്ച നീതു സിങ്ങിനെയാണ് നടന്‍ ജീവിത സഖിയാക്കിയത്. രണ്‍ബീര്‍ കപൂറിന് പുറമെ റിധിമ കപൂര്‍ എന്ന ഒരു മകളുമുണ്ട് ഇവര്‍ക്ക്. 1970ല്‍ മേരാം നാം ജോക്കര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്‌കാരവും ഋഷി കപൂറിന് ലഭിച്ചിരുന്നു. മലയാളി സംവിധായകന്‍ ജീത്തു ജോസഫിന്റെ ദ ബോഡി എന്ന ചിത്രമാണ് ഋഷി കപൂറിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്‌.

    പ്രഭാകരാ വിളി എല്‍ടിടിഇയെ അധിക്ഷേപിച്ചതായി വ്യാഖ്യാനിക്കുന്നത് വിഡ്ഡിത്തം,തുറന്നുപറഞ്ഞ് ശ്രീനിവാസന്‍പ്രഭാകരാ വിളി എല്‍ടിടിഇയെ അധിക്ഷേപിച്ചതായി വ്യാഖ്യാനിക്കുന്നത് വിഡ്ഡിത്തം,തുറന്നുപറഞ്ഞ് ശ്രീനിവാസന്‍

    ഇമ്രാന്‍ ഹാഷ്മിക്കൊപ്പമാണ്

    ഇമ്രാന്‍ ഹാഷ്മിക്കൊപ്പമാണ് ദ ബോഡിയില്‍ പ്രധാന വേഷത്തില്‍ ഋഷി കപൂറും അഭിനയിച്ചത്. ബോബി, ഹം കിസീ സെ കം നഹി, അമര്‍ അക്ബര്‍ ആന്റണി, സര്‍ഗം തുടങ്ങിയവ ഋഷി കപൂറിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളാണ്. മഹാരാഷ്ട്രയിലെ ചേമ്പൂര്‍ സ്വദേശിയാണ് റിഷി കപൂര്‍. 2017ല്‍ റിഷി കപൂറിന്റെ ആത്മകഥയായ ഖുലം ഖുല! റിഷി കപൂര്‍ അണ്‍ സെന്‍സേര്‍ഡും പുറത്തിറങ്ങിയിരുന്നു. മീന അയ്യര്‍ക്കൊപ്പം ചേര്‍ന്നാണ് റിഷി കപൂര്‍ തന്റെ ആത്മകഥ എഴുതിയത്

    ജൂറാസിക്ക് പാര്‍ക്കിന്റെ ടിക്കറ്റിന് പണമില്ല! പിന്നീട് അതിന്റെ നാലാം ഭാഗത്തില്‍ അഭിനയിച്ച ഇര്‍ഫാന്‍ജൂറാസിക്ക് പാര്‍ക്കിന്റെ ടിക്കറ്റിന് പണമില്ല! പിന്നീട് അതിന്റെ നാലാം ഭാഗത്തില്‍ അഭിനയിച്ച ഇര്‍ഫാന്‍

    Read more about: rishi kapoor
    English summary
    Bollywood Actor Rishi Kapoor Passes Away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X