'ഭാര്യയോട് ഇത്രത്തോളം സ്നേഹമുണ്ടായിട്ടും എങ്ങനെ കൺഫ്യൂഷൻ വന്നു?'; ​ഗൗരിയുടെ പ്രായം തെറ്റിച്ച് പറ‍ഞ്ഞ് ഷാരൂഖ്!

ബോളിവുഡിലെ ഏറ്റവും ജനപ്രിയരായ ദമ്പതികളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. ഷാരൂഖും ഗൗരിയും തമ്മിലുള്ള പ്രണയവും ആദ്യകാല ജീവിതവുമെല്ലാം ആരാധകർക്ക് മനപാഠമാണ്. 1991ലായിരുന്നു ഷാരൂഖും ഗൗരിയും തമ്മിലുള്ള പ്രണയ വിവാഹം. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ ഷാരൂഖ് ഖാൻ കടുത്ത പൊസസീവ് ആയിരുന്നുവെന്ന് ഗൗരി ഖാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സഹിക്കാൻ കഴിയാത്ത വിധം ഷാരൂഖ് പൊസസ്സീവ് ആയിരുന്നുവെന്നാണ് ഗൗരി ഖാൻ പറഞ്ഞിട്ടുള്ളത്.

സുതാര്യമായതിനാൽ വെള്ള ഷർട്ട് ധരിക്കാൻ പോലും സമ്മതിച്ചിരുന്നില്ലെന്നും ഗൗരി പറഞ്ഞിട്ടുണ്ട്. ഇതെല്ലാം താൻ ചെയ്തിരുന്നുവെന്ന് ഷാരൂഖും സമ്മതിച്ചിട്ടുണ്ട്. ഷാരൂഖിന്റെ ഭാര്യ എന്നതിലുപരിയായി ഇന്റീയർ ഡിസൈനിങിൽ സ്വന്തമായി ഒരു സാമ്രാജ്യം ഉണ്ടാക്കിയെടുത്ത സംരംഭക കൂടിയാണ് ​ഗൗരി.

ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളുടേയും സ്വപ്ന ഭവനങ്ങൾക്ക് അഴകേകിയത് ​ഗൗരിയുടെ കരവിരുതാണ്. മാത്രമല്ല ബിടൗണിലെ പ്രശസ്ത നിർമാണ, വിതരണ, വിഷ്വൽ എഫക്ട്സ് കമ്പനിയായ റെഡ് ചില്ലീസ് എൻ്റ‌ർടെയ്ൻമെൻസിൻ്റെ സാരഥികളിലൊരാളുമാണ് ഗൗരി ഖാൻ.

 Shah Rukh Khan

ഗൗരി ഖാൻ്റെ മൈ ലൈഫ് ഇൻ ഡിസൈൻ എന്ന പുസ്തകവും കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. അതിന്റെ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ​ഗൗരിയെ കുറിച്ച് സംസാരിക്കവെ ഷാരൂഖിന് വന്ന ചില കൺഫ്യൂഷൻസാണ് ആരാധകരെ അമ്പരപ്പിച്ചത്. ഭാര്യയുടെ എല്ലാ കാര്യങ്ങളും മനസിലാക്കി വെച്ചിട്ടുള്ള വ്യക്തിയാണ് ഷാരൂഖ്.

ഒരു പക്ക ഹസ്ബെന്റെ മെറ്റീരിയൽ. അതുകൊണ്ട് തന്നെ ഭാര്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഷാരൂഖിന് സംശയങ്ങൾ‌ വരുമ്പോൾ ആരാധകർക്കും അമ്പരപ്പുണ്ടാകും. ​ഗൗരിയുടെ ബുക്ക് ലോഞ്ച് പരിപാടിക്കിടെ ഷാരൂഖ് ഇരുവരുടേയും ജീവിതത്തിന്റെ പല വശങ്ങളും തുറന്നു പറഞ്ഞു.

 Shah Rukh Khan

എന്ന് മുതലാണ് ഭാര്യ അവരുടെ പാഷനിൽ കൂടുതൽ ശ്രദ്ധ ചെലുത്തി തുങ്ങിയത് എന്നതിന് കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ ഭാര്യയുടെ പ്രായം സംബന്ധിച്ച് ഷാരൂഖിന് കൺഫ്യൂഷൻ വന്നു. ഷാരൂഖ് പ്രായം പറയാൻ തപ്പി കളിക്കുന്നത് കണ്ട് ​ഗൗരി ഇടപെട്ട് തിരുത്തി കൊടുക്കുകയും ചെയ്തു.

പ്രായം തെറ്റി പറഞ്ഞപ്പോഴും ശേഷം ​ഗൗരി തിരുത്തിയപ്പോഴുള്ള ഷാരൂഖിന്റെ ചമ്മിയ മുഖഭാവം സദസിൽ പൊട്ടിച്ചിരിക്ക് വഴിയൊരുക്കി. ഭാര്യയോട് ഇത്ര അധികം സ്നേഹമുണ്ടായിട്ടും പ്രായത്തിന്റെ കാര്യത്തിൽ എങ്ങനെ കൺഫ്യൂഷൻ വന്നുവെന്നെല്ലാം വീഡിയോയ്ക്ക് കമന്റുകൾ വരുന്നുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും തിരക്കുള്ള താരം ഗൗരിയാണെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു.

ഇത്രയധികം കാര്യങ്ങളിൽ ഇടപഴകുന്നതെന്തുകൊണ്ടാണെന്ന് ഞങ്ങൾ ചോദിക്കുമ്പോൾ തൻ്റെ സ്വപ്നത്തെ തൃപ്തിപ്പെടുത്തുന്നതിവേണ്ടിയെന്നായിരുന്നു ഗൗരിയുടെ മറുപടി.

നമ്മൾ ചെയ്യുന്ന കാര്യത്തിൽ സംതൃപ്തി നേടിയെടുക്കുകയാണ് പ്രധാന്യം. ഞങ്ങളുടെ കുടുംബത്തിന് ആ വിജയമന്ത്രം നൽകിയത് ഗൗരിയാണ് ഷാരൂഖ് ഖാൻ തുറന്നു പറഞ്ഞു. ഒപ്പം ഭാര്യയിൽ നിന്ന് താൻ പഠിച്ച ജീവിതപാഠങ്ങളെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു. ഞാനും ഗൗരിയും ഞങ്ങളുടെ ആദ്യത്തെ വീട് വാങ്ങുമ്പോൾ ഗൗരി ആദ്യത്തെ കുഞ്ഞിനെ ഗർഭിണിയായിരുന്നു.

ആ സമയത്ത് ഞങ്ങൾക്ക് താമസിക്കാൻ ഒരു സ്ഥലം ആവശ്യമായതിനാൽ കയ്യിലുള്ള കാശിന് അനുസരിച്ച് സാധനങ്ങൾ വാങ്ങാമെന്ന് തീരുമാനിച്ചു. അക്കാലത്ത് ഒരു ഡിസൈനറെ പോലും കൊണ്ടുവരാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അങ്ങനെയാണ് ഗൗരി സ്വയം ഉത്തരവാദിത്തം ഏറ്റെടുത്തതെന്ന് ഷാരൂഖ് പറയുന്നു. ഞാൻ ഒരു അത്യാവശ്യത്തിന് തുടങ്ങിയത് ഇപ്പോൾ എൻ്റെ കരിയറായി മാറിയിരിക്കുന്നത് ഗൗരി ഖാനും അതിനെക്കുറിച്ച് പറയുന്നു.

ഗൗരിയുടെ പുസ്കതത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഷാരൂഖാണ്. ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരീസിൻ്റെ പണിപ്പുരയിലായതിനാൽ മകൻ ആര്യൻ്റെ ഡേറ്റ് കിട്ടാൻ ബുദ്ധിമുട്ടായിരുന്നെന്നും ഗൗരി ഖാൻ ചടങ്ങിനിടെ വെളിപ്പെടുത്തി.

Read more about: shah rukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X