'ലക്ഷ്യത്തിൽ ഞാൻ‌ എത്തിച്ചേരുമെന്ന് ഉറപ്പ് നൽകിയിട്ടും അവൾ ഉപേക്ഷിച്ച് പോയി'; സിദ്ധാന്ത് ചതുർവേദി!

നല്ല ബന്ധങ്ങൾ ജീവിതത്തിൽ സംഭവിക്കുക എന്നത് ചിലരുടെ ജീവിതത്തിൽ മാത്രം സംഭവിക്കുന്ന കാര്യമാണ്. ചിലർ ജീവിത പങ്കാളിയായി കൂടെ കൂട്ടാൻ ആ​ഗ്രഹിക്കുന്നവരെ നേരത്തെ കണ്ടെത്തി പ്രണയിക്കാൻ തുടങ്ങുമെങ്കിലും പലതും വിവാഹത്തിൽ എത്തും മുമ്പ് തകരും. അത്തരത്തിൽ ഒരു അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് യുവതാരം സിദ്ധാന്ത് ചതുർവേദി. ഹിന്ദി സിനിമ‌യിലെ കഴിവുറ്റ യുവ താരങ്ങളിൽ മുൻ പന്തിയിലാണ് സിദ്ധാന്ത് ചതുർവേദി. ​ഗെഹ്രായിൻ ആണ് സിദ്ധാന്തിന്റേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ.

2019ൽ ​​ഗല്ലിബോയ് എന്ന ആലിയ ഭട്ട്-രൺവീർ സിങ് ചിത്രത്തിലൂടെയാണ് സിദ്ധാന്ത് ബോളിവുഡ് സിനിമകളുടെ ഭാ​ഗമായി തുടങ്ങുന്നത്. എം.സി ഷേർ എന്ന കഥാപാത്രത്തെയാണ് സിദ്ധാന്ത് അവതരിപ്പിച്ചത്. ഉത്തർപ്രേദശുകാരനായ സി​​ദ്ധാന്തിന് സിനിമാ പാരമ്പര്യം ഉണ്ടായിരുന്നില്ല. കഠിനപ്രയത്നം ഒന്ന് മാത്രമാണ് ഇന്ന് കാണുന്ന നിലയിലേക്ക് സിദ്ധാന്തിനെ എത്തിച്ചത്. താരത്തിന്റെ അച്ഛൻ അക്കൗണ്ടന്റും അമ്മ വീട്ടമ്മയുമായിരുന്നു. നാല് വർഷത്തോളം നീണ്ടുനിന്ന പ്രണയം പോലും സിനിമാ മോഹം കൊണ്ട് തനിക്ക് നഷ്ടമായി എന്ന് വെളിപ്പെടുത്തിയിരിക്കുകയണ് ഇപ്പോൾ‌ സിദ്ധാന്ത്.

പഠിക്കുമ്പോൾ മുതൽ അഭിനയത്തോട് ആ​ഗ്രഹം

സിഎക്ക് പഠിക്കുമ്പോൾ മുതൽ ചെറിയ സ്റ്റേജുകളിൽ സിദ്ധാന്ത് കലാപരിപാടികൾ അവതരിപ്പിക്കുമായിരുന്നു. പഠനത്തിനിടെ 2013ൽ ടൈംസ് ഓഫ് ഇന്ത്യയുടെ ഫ്രെഷ് ഫെയ്സ് കോൺടസ്റ്റിലും സിദ്ധാന്ത് പങ്കെടുത്തു. ശേഷം ഇൻസൈഡ് എഡ്ജ് എന്ന ആമസോൺ പ്രൈം വെബ് സീരിസിലും സിദ്ധാന്ത് അഭിനയിച്ചു. ​ഗല്ലി ബോയ്ക്ക് ശേഷം 2021ൽ ആണ് സിദ്ധാന്തിന്റെ രണ്ടാമത്തെ ചിത്രമായ ബണ്ടി ഓർ ബബ്ലി 2റിലീസിനെത്തിയത്. ചിത്രത്തിലെ സിദ്ധാന്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ​ഗെഹ്രായിൻ എന്ന സിദ്ധാന്തിന്റെ ഏറ്റവും പുതിയ സിനിമ ഒടിടി റിലീസായിരുന്നു. ​ദീപിക പദുകോൺ, അനന്യ പാണ്ഡെ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആമസോൺ പ്രൈം വീഡിയോയിൽ ഫെബ്രുവരി 11ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

കരിയറിന് വേണ്ടി പ്രണയം വേണ്ടെന്നുവെച്ചു

ആത്മാർഥമായിരുന്ന പ്രണയം തകർന്നതിനെ കുറിച്ച് ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് സിദ്ധാന്ത് വെളിപ്പെടുത്തിയത്. ജീവിതത്തിൽ സംഭവിച്ച ഏത് കാര്യമാണ് താങ്കളുടെ മാറ്റത്തിന് കാരണമായത് എന്ന് ചോദിച്ചപ്പോഴാണ് തകർന്ന പ്രണയത്തെ കുറിച്ച് സിദ്ധാന്ത് വെളിപ്പെടുത്തിയത്. '20 ആം വയസിൽ സംഭവിച്ച പ്രണയതകർച്ചയാണ് എനിക്ക് ജീവിതത്തിൽ വ്യക്തതയുണ്ടാക്കാൻ സഹായിച്ചത്. ആ സമയത്ത് ഞാൻ നാല് വർഷമായി ഒരു പെൺകുട്ടിയെ പ്രണയിക്കുകയായിരുന്നു. അവളെ ജീവിതകാലം മുഴു‌വൻ ഒപ്പം കൂട്ടാൻ ‍ഞാൻ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ അവളുടെ സ്വപ്നങ്ങളും എന്റേതും വ്യത്യസ്തമായിരുന്നു. അവൾ ലളിത ജീവിതം ആഗ്രഹിച്ചു. ആ സമയത്ത് ഞാൻ സിഎ ചെയ്യുകയായിരുന്നു.'

Recommended Video

മമ്മൂക്കയുടെ കൂടെ ഒരു ഫോട്ടോ എടുക്കാൻ കഷ്ടപ്പെട്ട കഥ | Druvan Talks About Valimai | FilmiBeat
വിജയിച്ച് നിൽക്കുമ്പോൾ

'അതിനിടയിൽ ഞാൻ എന്റെ കരിയർ മാറ്റാൻ തീരുമാനിച്ചു. അതവൾക്ക്‌ ഇഷ്ടപ്പെടുന്ന ഒന്നായിരുന്നില്ല. ഞങ്ങൾ ജീവിതത്തിൽ രണ്ട് വ്യത്യസ്ത വഴിയിലൂടെ സഞ്ചരിക്കുന്നവരായി. അത് ശരിക്കും ഹൃദയഭേദകമായിരുന്നു. അങ്ങനെ അവസാനം പ്രണയമോ കരിയറോ എന്നതിൽ കാര്യങ്ങളെത്തുകയും ഒന്നിനെ തഴഞ്ഞ് മറ്റൊന്നിനെ സ്വീകരിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. അങ്ങനെയാണ് ഞാൻ‌ പ്രണയത്തിൽ നിന്നും പിന്മാറി സിനിമ തെരഞ്ഞെടുത്തത്. എനിക്ക് സ്റ്റേജിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും അവിടെ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ഞാൻ അവളോട് പലവട്ടം പറയുകയും വിജയം നേടുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നുവെങ്കിലും രണ്ട് ഒരുമിച്ച് കൊണ്ടുപോകാൻ എനിക്ക് സാധിച്ചില്ല. അങ്ങനെയാണ് ഞാൻ ഇന്ന് കാണുന്ന സ്ഥിതിയിലേക്ക് എത്തിയത്' സിദ്ധാന്ത് പറയുന്നു.

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X