twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ബോളിവുഡിലെ ആദ്യത്തെ അവിവാഹിതനായ അച്ഛൻ, അതൊരു ത്രില്ലായിരുന്നു'; നടൻ തുഷാർ കപൂർ പറയുന്നു!

    |

    വാടക ഗർഭധാരണം അഥവാ സറോഗസി ഇന്ന് ലോകത്താകമാനം ഏറെ പ്രചാരത്തിലുള്ള ഒന്നാണ്. പ്രമുഖ താരങ്ങൾ മുതൽ സാധാരണക്കാർ വരെ കുഞ്ഞ് എന്ന തങ്ങളുടെ സ്വപ്‌നം വാടക ഗർഭധാരണത്തിലൂടെ പൂർത്തീകരിക്കാൻ തയ്യാറാവുന്നുണ്ടെങ്കിലും അഭിമാന പ്രശ്‌നം കാരണം ഇതാരും തുറന്നു പറയാറുണ്ടായിരുന്നില്ല. സിനിമാ താരങ്ങൾ ഇത് തുറന്ന് പറഞ്ഞതോടെയാണ് കുട്ടികളില്ലാത്ത നൂറുകണക്കിന് ദമ്പതികളുടെ ആഗ്രഹ പൂർത്തീകരണത്തിന് ഇതൊരു സാധ്യതായി മാറിയത്. ഷാരൂഖാൻ അടക്കമുള്ളവർ വാടക ​ഗർഭണ ധാരണത്തിലൂടെ കു‍ഞ്ഞിന് ജന്മം നൽകിയിട്ടുണ്ട്.

    കീർത്തിക്ക് പരാജയങ്ങളുടെ ഘോഷയാത്ര, നായികയാക്കിയത് അബദ്ധമായോയെന്ന ആശങ്കയിൽ 'സർക്കാരുവാരി പേട്ട' ടീം!കീർത്തിക്ക് പരാജയങ്ങളുടെ ഘോഷയാത്ര, നായികയാക്കിയത് അബദ്ധമായോയെന്ന ആശങ്കയിൽ 'സർക്കാരുവാരി പേട്ട' ടീം!

    ഏറ്റവും അവസാനമായി വാടക ​ഗർഭധാരണത്തിലൂടെ കുഞ്ഞിന് ജന്മം നൽകിയ നടി പ്രിയങ്ക ചോപ്രയായിരുന്നു. താരദമ്പതികളും നടിമാരും ആണ് ഇതുവരെ ബോളിവുഡിൽ വാടക ​ഗർഭധാരണത്തിലൂടെ കുഞ്ഞിന് ജന്മം നൽകിയത്. അക്കൂട്ടത്തിൽ അവിവാഹിതനായിരിക്കെ കുഞ്ഞിന് ജന്മം നൽകിയ ഏക നടൻ ബോളിവുഡ് താരം തുഷാർ കപൂറാണ്. ശ്രദ്ധേയനായ നടനാണ് തുഷാർ കപൂർ.നടൻ ജിതേന്ദ്ര കപൂറിന്റെയും സിനിമാനിർമാതാവ് ശോഭ കപൂറിന്റെയും മകനായ തുഷാർബാലാജി ടെലിഫിലിംസിന്റെ മേധാവിയായ ഏക്ത കപൂറിന്റെ സഹോദരനുമാണ്. 2016ൽ ആണ് തുഷാറിന് സറോ​ഗസി വഴി ആൺകുഞ്ഞ് പിറന്നത്.

    'വിസ്മയിപ്പിച്ചിട്ടുള്ളത് മോഹൻലാലാണ്, സ്വബോധമില്ലാതെയെടുത്ത സിനിമയാണ് ചുരുളി'; നടൻ എം.ആർ ​ഗോപകുമാർ!'വിസ്മയിപ്പിച്ചിട്ടുള്ളത് മോഹൻലാലാണ്, സ്വബോധമില്ലാതെയെടുത്ത സിനിമയാണ് ചുരുളി'; നടൻ എം.ആർ ​ഗോപകുമാർ!

    ബോളിവുഡിലെ ആദ്യത്തെ അവിവാഹിതനായ അച്ഛൻ

    മുജ്ജെ കുച്ച് കെഹ്‌ന ഹെ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തുഷാർ കപൂർ ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നത്. ഈ ചിത്രത്തിൽ തുഷാറിൻറെ നായികയായി അഭിനയിച്ചത് കരീന കപൂർ ആയിരുന്നു. ഈ സിനിമയിൽ മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ് തുഷാറിന് ലഭിക്കുകയുണ്ടായി. ഗയാബ്, കാക്കി എന്നീ സിനിമകൾ കൂടി പിറന്നതോടെ തുഷാർ കപൂറിനെ ജനങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി തുടർന്നും ഇദ്ദേഹം ധാരാളം സിനിമകളിൽ അഭിനയിച്ചു. ഡേർട്ടി പിക്ച്ചർ, ​ഗോൽമാൽ അടക്കം നിരവധി സിനിമകളിൽ തുഷാർ കപൂർ അഭിനയിച്ചിട്ടുണ്ട്. നസറുദ്ദീൻ ഷായോടൊപ്പമുള്ള ത്രില്ലർ മാരീചാണ് തുഷാർ കപൂറിന്റെ പുതിയ ചിത്രം. പോലീസ് ഓഫീസറുടെ വേഷത്തിലാണ് തുഷാർ കപൂറെത്തുന്നത്. സറോ​ഗസി എന്ന തീരുമാനത്തിലേക്ക് എത്തിയതിനെ കുറിച്ചും അതിന് കുടുംബത്തിൽ നിന്നും ലഭിച്ച പിന്തുണയെ കുറിച്ചും തുഷാർ വെളിപ്പെടുത്തിയിരിക്കുകയാണ്. മുംബൈയിലെ ജസ്‌ലോക് ആശുപത്രിയിൽവെച്ചായിരുന്നു കുഞ്ഞിന്റെ ജനനം. ബോളിവുഡിലെ ആദ്യത്തെ അവിവാഹിതനായ അച്ഛൻ തുഷാർ കപൂറാണ്.

    കുടുംബത്തിന്റെ പിന്തുണ

    ശരീരത്തിന് പുറത്ത് കൃത്രിമാവസ്ഥയിൽ അണ്ഡകോശത്തെ പുരുഷബീജംകൊണ്ട് ബീജസങ്കലനം ചെയ്യിക്കുന്ന ഇൻ വിട്രോ ഫെർട്ടിലൈസേഷൻ അഥവാ കൃത്രിമ ബീജസങ്കലനം വഴിയാണ് കുട്ടിക്ക് തുഷാർ ജന്മം നൽകിയത്. 2016 ജൂണിലായിരുന്നു ഇത്. ലക്ഷ്യ കപൂർ എന്നാണ് മകന് തുഷാർ പേര് നൽകിയിരിക്കുന്നത്. തന്റെ പിതൃത്വത്തെ മുൻനിർത്തി ബാച്ചിലർ ഡാഡ് എന്ന പുസ്തകവും തുഷാർ രചിച്ചിട്ടുണ്ട്. 'ഒരു ജീവിതപങ്കാളി വേണമെന്ന തോന്നൽ എനിക്കുണ്ടായിട്ടില്ല. സിനിമയിലെ അഭിനയവും നിർമാണവും ഉൾപ്പെടെ ഞാൻ എപ്പോഴും തിരക്കിലായിരുന്നു. അതിനിടയിൽ പ്രായമാകുന്നത് ഞാൻ തിരിച്ചറിഞ്ഞില്ല. 39ആം വയസിലാണ് എനിക്കൊരു കുഞ്ഞ് വേണമെന്ന് തോന്നിയത്. പ്രായപൂർത്തിയായ ഒട്ടേറെ അവിവാഹിതരായ സ്ത്രീകൾ കുട്ടികളെ വളർത്തുന്നുണ്ട്. മാതൃത്വം ആ അർഥത്തിൽ ആഘോഷിക്കപ്പെടുന്നുമുണ്ട്. എന്തുകൊണ്ട് അവിവാഹിതനായ എനിക്ക് പിതൃത്വം ആഘോഷിച്ചുകൂടാ എന്ന ചിന്തയിൽ നിന്നാണ് കുട്ടി വേണമെന്ന ആലോചനയുണ്ടാവുന്നത്. അമ്മയുടേയും അച്ഛന്റേയും അവസ്ഥയിലൂടെ എനിക്ക് കടന്നുപോകണമെന്ന് തോന്നി. ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കുകയായിരുന്നു. ജീവിതത്തിൽ അത്തരമൊരു ത്രില്ലിലേക്ക് ഞാൻ മാറുകയായിരുന്നു.'

    മകൻ വന്നതോടെ ഉണ്ടായ മാറ്റങ്ങൾ

    'കുഞ്ഞ് വേണമെന്ന ആ​ഗ്രഹം ഉണ്ടെന്ന് ആദ്യം പറയുന്നത് അമ്മയോടാണ്. അമ്മ ആദ്യം ഒന്നും പറയാതെ എന്നെ നോക്കി നിന്നു. അമ്മ വഴിയാണ് അച്ഛനെ ഇക്കാര്യം അറിയിക്കുന്നത്. അച്ഛൻ എതിർപ്പൊന്നും പറഞ്ഞില്ല. അതോടെ എനിക്ക് സന്തോഷമായി. പിന്നീട് സഹോദരി എനിക്ക് പിന്തുണയുമായെത്തി. അത് വലിയ ധൈര്യമാണ് നൽകിയത്. എന്റെ മകൻ കാഴ്ചയിൽ എന്നെപ്പോലെത്തന്നെയുണ്ട്. സന്തോഷിക്കാൻ ഇതിലധികം എന്തുവേണം... ലക്ഷ്യ ജനിച്ച് ആശുപത്രിയിൽ നിന്ന് ആദ്യമായി എന്റെ കൈയിലേക്ക് അവനെ തന്നപ്പോൾ പിതൃത്വം എന്താണെന്ന് ഞാൻ മനസിലാക്കി. തൊട്ടടുത്ത് സന്തോഷത്തോടെ അവൻ ഉറങ്ങിക്കിടക്കുന്നത് നോക്കിനിൽക്കുമ്പോൾ എന്നിൽ അതിയായ സന്തോഷമാണ് ഉണ്ടാകുന്നത്. കുട്ടി പിറന്നുവീണ ദിവസം മുതൽ ഞാനനുഭവിക്കുന്ന സന്തോഷം എന്നെ പുതിയ മനുഷ്യനാക്കി മാറ്റി. എല്ലാ രാത്രിയിലും ഒരു കഥയെങ്കിലും ഞാൻ അവന് പറഞ്ഞുകൊടുക്കും. പുസ്തകം വായിക്കാൻ വലിയ താത്പര്യമാണ്. ചില കഥകൾ വീണ്ടും വായിക്കാൻ അവൻ നിർബന്ധിക്കും. ഞാനത് ചെയ്യാറുണ്ട്. അമ്മയെപറ്റി ലക്ഷ്യ ഇതുവരെ ചോദിച്ചിട്ടില്ല. വലുതാകുമ്പോൾ അവന് ഞാൻ ഇവയെല്ലാം വിശദമായി പറഞ്ഞ് കൊടുക്കും' തുഷാർ കപൂർ പറയുന്നു.

    Read more about: tusshar kapoor
    English summary
    Bollywood actor Tusshar Kapoor has open up about giving birth to a baby boy through surrogacy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X