Just In
- 12 min ago
ബിഗ് ബോസിലേക്ക് റായി ലക്ഷ്മിയും പൂനം ബജ്വയും? ആകാംക്ഷകളോടെ ആരാധകര്‍
- 42 min ago
സായ് ദേഹത്ത് അടിച്ചെന്ന് സജ്ന, ഹൗസിൽ കയ്യാങ്കളി, അന്ത്യമ തീരുമാനം അറിയിച്ച് ബിഗ് ബോസ്
- 43 min ago
ചിത്രീകരണത്തിനിടെ ഫഹദ് ഫാസിലിന് പരിക്ക്; സെറ്റിട്ട വീടിന് മുകളില്‍ നിന്നും നടന് താഴേക്ക് വീഴുകയായിരുന്നു
- 54 min ago
കാവ്യ മാധവനും ദിലീപും മകള്‍ മഹാലക്ഷ്മിയ്ക്കൊപ്പം യാത്രയിലാണ്; എയര്‍പോര്‍ട്ടിൽ നിന്നുള്ള ചിത്രങ്ങള്‍ വൈറൽ
Don't Miss!
- Finance
നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി സെന്‍സെക്സും നിഫ്റ്റിയും; 2 ശതമാനത്തിന് മുകളില്‍ കുതിപ്പ്
- News
ബംഗാളിൽ ബിജെപി 100ലധികം സീറ്റ് നേടിയാൽ ജോലി ഉപേക്ഷിക്കും: പ്രശാന്ത് കിഷോർ
- Automobiles
സിഗ്ന 3118.T ട്രക്ക് പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്
- Sports
IND vs ENG: ഒരു കാര്യം ഏറ്റവും പ്രധാനം! ഇന്ത്യയെ വീഴ്ത്താന്‍ ഇംഗ്ലണ്ടിന് ഹുസൈന്റെ ഉപദേശം
- Travel
നോക്കി വയ്ക്കാം വളന്തകാട്!! അടുത്തറിയാം ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍
- Lifestyle
മാര്‍ച്ചില്‍ നേട്ടങ്ങള്‍ ഇപ്രകാരം; സമ്പൂര്‍ണ ന്യൂമറോളജി ഫലം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബോളിവുഡ് താരം വരുണ്‍ ധവാന് വിവാഹിതനായി, നടാഷയെ ജീവിതസഖിയാക്കി നടന്
ബോളിവുഡ് യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടന് വരുണ്‍ ധവാന് വിവാഹിതനായി. സ്കൂള്‍ കാലം തൊട്ടുളള സുഹൃത്തായ നടാഷ ദലാലിനെ ആണ് വരുണ്‍ ജീവിത സഖിയാക്കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് നടന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. മുംബൈയിലെ അലിബാഗില്‍ വെച്ചാണ് വിവാഹം നടന്നത്. കഴിഞ്ഞ വര്‍ഷം മേയില്‍ നിശ്ചയിച്ചിരുന്ന വരുണിന്റെയും നടാഷയുടെയും വിവാഹം കോവിഡിനെ തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു. മുംബൈയിലെ പ്രമുഖ ഫാഷന്‍ ലേബലായ നടാഷ ദലാല്‍ ലേബല്‍ ഉടമയാണ് നടാഷ.
പ്രശസ്ത ബോളിവുഡ് സംവിധായകന് ഡേവിഡ് ധവാന്റെ മകനാണ് വരുണ്‍. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ ആണ് നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രം. വരുണ്‍ ധവാന്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ആലിയാ ഭട്ട് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ഷാരൂഖ് ഖാന്റെ മൈ നെയിം ഈസ് ഖാന് എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് വരുണ്‍ ധവാന് സിനിമയില്‍ എത്തിയത്. മേന്‍ തേരാ ഹീറോ ബദരീനാഥ് കി ദുല്‍ഹനിയ, എബിസിഡി 2, സൂയി ധാഗ, ബദ്ലാപൂര് തുടങ്ങിയവയെല്ലാം നടന്റെതായി ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.
മുന്‍പ് കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണ്‍ ഷോയില്‍ നടാഷയുമായുളള പ്രണയത്തെ കുറിച്ച് വരുണ്‍ മനസുതുറന്നിരുന്നു. ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് നടാഷയെ ആദ്യമായി കണ്ടതെന്നും നടന് പറഞ്ഞു. എന്നാല്‍ പ്ലസ്ടു വരെ ഇവര്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു. പിന്നീടാണ് പ്രണയത്തിലായത്. തന്റെ പ്രണയാഭ്യര്‍ത്ഥന നടാഷ പലതവണ നിരസിച്ചിരുന്നുവെന്നും നടന് തുറന്നുപറഞ്ഞിരുന്നു. അതേസമയം വരുണിന്റെയും നടാഷയുടെയും വിവാഹത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവരും ഇപ്പോള്‍ ജീവിതത്തിലും ഒന്നിച്ചത്.
ഗ്ലാമറസായി നടി മാളവിക മോഹനന്, പുതിയ ചിത്രങ്ങള്‍ കാണാം