'ചരിത്ര സ്മാരകങ്ങൾ റിസോർട്ടാക്കാൻ താൽപര്യമില്ലാത്ത വ്യക്തി അവിടെ കല്യാണം നടത്തി'; വിക്കിയെ ട്രോളി ആരാധകർ!

ബോളിവുഡ് സിനിമകളിലെ ശ്രദ്ധേയനായ നടനാണ് വിക്കി കൗശൽ. വളരെ കുറച്ച് സിനിമകളിലൂടെ തന്നെ തന്റെ അഭിനയ മികവ് വിക്കി തെളിയിക്കുകയും ചെയ്തിരുന്നു. എഞ്ചിനീയറിങ് ബിരുദധാരിയായ വിക്കിയുടെ സിനിമയിലെ തുടക്കം സംവിധായകനും നടനുമായ അനുരാ​ഗ് കശ്യപിനൊപ്പമായിരുന്നു. ​ഗാങ്സ് ഓഫ് വാസിപൂർ എന്ന സിനിമയിലായിരുന്നു വിക്കി അനുരാ​ഗ് കശ്യപിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചത്. 2012 കാലഘട്ടത്തിലായിരുന്നു അത്. പിന്നീട് കശ്യപ് പ്രൊഡക്ഷൻസിലൂടെ തയ്യാറാക്കുന്ന സിനിമകളിൽ ചെറിയ വേഷങ്ങളിലും വിക്കി പ്രത്യക്ഷപ്പെട്ട് തുടങ്ങി.

ലവ് ഷുവ് തേ ചിക്കൻ ഖുരാന എന്ന ചിത്രത്തിൽ അഭിനയിച്ചു. ശേഷം 2015ൽ പുറത്തിറങ്ങിയ ബോംബെ വെൽവെറ്റ് എന്ന ചിത്രത്തിൽ ഇൻസ്പെക്ടർ ബേസിൽ എന്ന കഥാപാത്രത്തെ വിക്കി അവതരിപ്പിച്ചു. വിക്കി ആദ്യമായി നായകനായി അഭിനയിച്ചത് 2015ൽ പുറത്തിറങ്ങിയ മാസാൻ എന്ന ചിത്രത്തിലാണ്. നായക വേഷമായിരുന്നു വിക്കിക്ക്. സിനിമ വലിയ ചർച്ചയാകുകയും വിക്കി കൗശൽ എന്നൊരു നടനെ കുറിച്ച് ആളുകൾ അന്വേഷിക്കാൻ തുടങ്ങിയതും മാസാന്റെ റിലീസിന് ശേഷമാണ്. പിന്നീട് സുബാൻ, റാം രാഘവ് 2.0 തുടങ്ങിയ സിനിമകളിലും വിക്കി അഭിനയിച്ചു.

ബോളിവുഡിലെ യുവതാരം

ശേഷമാണ് ആലിയ ഭട്ട് ചിത്രം റാസിയിലും നായകനായി വിക്കി എത്തിയത്. ചിത്രത്തിൽ പാക്കിസ്ഥാൻ പട്ടാള ഉദ്യോ​ഗസ്ഥനായിരുന്നു വിക്കി. പിന്നീട് ലസ്റ്റ് സ്റ്റോറീസ്, സഞ്ജു, മൻമർസിയാൻ തുടങ്ങിയ സിനിമകളിലും വിക്കി അഭിനയിച്ചു. എല്ലാ നടന്മാർക്കും തങ്ങളുടെ കരിയറിൽ ബ്രേക്ക് നൽകുന്ന സിനിമകളോ കഥാപാത്രങ്ങളോ സംഭവിക്കാറുണ്ട്. അത്തരത്തിൽ ഒരു നിമിഷം വിക്കിക്കുണ്ടായത് ഉറി ദി സർജിക്കൽ സ്ട്രൈക്ക് എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ്. ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും വിക്കിക്ക് ലഭിച്ചു. ഇപ്പോൾ ബോളിവുഡിൽ താരമൂല്യമുള്ള യുവ നടന്മാരിൽ ഒരാളാണ് വിക്കി കൗശൽ. സർദ്ദാർ ഉദ്ദം ആണ് വിക്കിയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു വിക്കി കൗശലിന്റെ വിവാഹം.

വിക്കി-കത്രീന വിവാഹം

ബോളിവുഡ് താരസുന്ദരി കത്രീന കൈഫിനെയാണ് വിക്കി വിവാഹം ചെയ്തത്. രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടൽ സിക്സ് സെൻസസ് ഫോർട്ട് ബർവാന എന്ന ആഡംബര റിസോർട്ട് ആയിരുന്നു വിവാഹവേദി. മൂന്ന് ദിവസങ്ങളിലായിട്ടായിരുന്നു വിവാഹാഘോഷങ്ങൾ. ഹൽദി, സംഗീത് ചടങ്ങുകളിലും വിവാഹത്തിനുമായി 120 അതിഥികളെ മാത്രമാണ് ക്ഷണിച്ചിരുന്നത്. വിവാഹസ്ഥലത്തേക്ക് മൊബൈൽ ഫോൺ കൊണ്ടുവരരുത് തുടങ്ങി അതിഥികൾക്ക് ചില നിബന്ധനകളും ഏർപ്പെടുത്തിയിരുന്നു. കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നതിനാൽ വിക്കി കൗശൽ പങ്കുവെക്കുന്നതുവരെ വിവാഹത്തിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിലൊന്നും എത്തിയിരുന്നില്ല. സമീപകാലത്ത് മറ്റൊരു താരവിവാഹത്തിനും ലഭിക്കാത്ത തരത്തിലുള്ള പ്രേക്ഷകശ്രദ്ധയാണ് കത്രീന-വിക്കി വിവാഹത്തിന് ലഭിച്ചത്.

Recommended Video

Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?
വാക്ക് പാലിക്കാത്ത വിക്കി

സിനിമാ താരങ്ങളെല്ലാം ഇപ്പോൾ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങാണ് നടത്താറുള്ളത്. അങ്ങനെയാണ് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യലായ ദിവസത്തിന് വേണ്ടി ഹോട്ടൽ സിക്സ് സെൻസസ് ഫോർട്ട് ബർവാന വിക്കിയും കത്രീനയും തെരഞ്ഞെടുത്തത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിലധികം പിന്നിടുമ്പോൾ വിക്കി കൗശൽ വർഷങ്ങൾക്ക് മുമ്പ് നടത്തിയ ഒരു പ്രസ്താവനയുടെ വീഡിയോയാണ് വൈറലാകുന്നത്. നമ്മുടെ രാജ്യത്തെ സംരക്ഷിക്കപ്പെടേണ്ട ചരിത്ര സ്മാരകങ്ങൾ‌ ആഡംബര ഹോട്ടലുകളും റിസോർട്ടുകളും ആക്കിമാറ്റുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നുവെന്നാണ് വിക്കി അന്ന് വീഡിയോയിൽ പറഞ്ഞത്. വീഡിയോ വീണ്ടും സോഷ്യൽമീഡിയ കുത്തിപ്പൊക്കിയതോടെ വാക്കിന് വിലയില്ലാത്ത വ്യക്തിയായി വിക്കിയെ മുദ്രകുത്തിയാണ് സിനിമാപ്രേമികൾ താരത്തെ ട്രോളുന്നത്. വിക്കിയുടെ പറച്ചിലും പ്രവൃത്തിയും തമ്മിൽ ബന്ധമില്ലെന്ന തരത്തിലാണ് കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്.

Read more about: vicky kaushal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X