'ഇതെന്റെ സുന്ദരിയായ ഭാര്യയ്ക്കു വേണ്ടി!!' പൊതുവേദിയില്‍ കത്രീന കൈഫിന് നന്ദി പറഞ്ഞ് വിക്കി കൗശാല്‍

ബോളിവുഡിന്റെ പ്രിയ താരദമ്പതികളായി മാറിക്കഴിഞ്ഞു വിക്കി കൗശാലും കത്രീന കൈഫും. സ്വപ്‌നം പോലെയുള്ള ജീവിതം ആസ്വദിക്കുകയാണ് ഇപ്പോള്‍ ഇരുവരും. വിവാഹശേഷം ഷൂട്ടിങ്ങ് തിരക്കുകളിലാണെങ്കിലും പൊതുപരിപാടികളില്‍ ഇരുവരും സജീവമായി പങ്കെടുക്കാറുണ്ട്.

ബോളിവുഡ് ഏറെ ആഘോഷമാക്കിയ വിവാഹമാമാങ്കമായിരുന്നു ഇരുവരുടെയും. കഴിഞ്ഞ ഡിസംബര്‍ 9-ാം തീയതി രാജസ്ഥാനിലെ മധോപൂരിലുള്ള റിസോര്‍ട്ടില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിക്കി കൗശാല്‍-കത്രീന കൈഫ് വിവാഹം.

katrina

കഴിഞ്ഞ ദിവസം ഐഫ അവാര്‍ഡ് വേദിയില്‍ വിക്കി കൗശാല്‍ എത്തിയിരുന്നു. ഷൂട്ടിങ്ങ് തിരക്കുകളില്‍ ആയതിനാല്‍ കത്രീനയ്ക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതേക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ വിക്കി കൗശാലിനോട് ചോദിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു മറുപടി: 'ഞങ്ങളുടെ കുടുംബജീവിതം വളരെ നന്നായി മുന്നോട്ടുപോകുന്നു, നിങ്ങള്‍ക്ക് അവളെ ഈ വേദിയില്‍ മിസ് ചെയ്യുന്നതുപോലെ എനിക്കും ഇവിടെ അവളെ മിസ് ചെയ്യുന്നുണ്ട്.'

ബെസ്റ്റ് ലീഡിങ് ആക്ടര്‍ക്കുള്ള ഈ വര്‍ഷത്തെ ഐഫ അവാര്‍ഡ് വിക്കി കൗശാലിനായിരുന്നു. അവാര്‍ഡ് സ്വീകരിച്ച ശേഷം വിക്കി കൗശാല്‍ നടത്തിയ പ്രസംഗം ഏറെ വികാരഭരിതമായിരുന്നു. താന്‍ നേടിയ പുരസ്‌കാരത്തിന് തന്നെ വിശ്വസിച്ച അമ്മയെയും അച്ഛനെയും സഹോദരന്‍ സണ്ണിയെയും ഓര്‍മ്മിച്ചുകൊണ്ടായിരുന്നു വിക്കി സംസാരം ആരംഭിച്ചത്. ഒടുവില്‍ തന്റെ സുന്ദരിയായ ഭാര്യ കത്രീനയ്ക്കും താരം നന്ദിയര്‍പ്പിക്കുന്നു. എന്നെ ഞാനാക്കിയവര്‍ക്കു വേണ്ടിയുള്ള പുരസ്‌കാരമാണ് ഇതെന്നായിരുന്നു വിക്കിയുടെ നന്ദിപ്രകടനം.

katrina

സര്‍ദാര്‍ ഉദ്ദം ആയിരുന്നു വിക്കിയുടേതായി ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ചിത്രം. മേഘ്‌ന ഗുല്‍സാറിന്റെ സാം ബഹാദൂര്‍ ആണ് വിക്കിയുടെ പുതിയ ചിത്രം.

കത്രീന കൈഫിനും കൈനിറയെ ചിത്രങ്ങളാണ്. സല്‍മാന്‍ ഖാന്‍ നായകനാവുന്ന ടൈഗര്‍ 3 യാണ് കത്രീനയുടെ അടുത്ത സിനിമ. ഫോണ്‍ ഭൂത്, ജീ ലേ സാറ എന്നീ ചിത്രങ്ങളിലും കത്രീന അഭിനയിക്കുന്നുണ്ട്. സൂര്യവന്‍ഷിയാണ് കത്രീനയുടേതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം.

ഒരു പുരസ്‌കാരദാന ചടങ്ങില്‍ വിക്കി കത്രീനയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതോടുകൂടിയാണ് താരങ്ങളുടെ പ്രണയകഥ പുറംലോകം എത്തിയത്. തന്നെ വിവാഹം കഴിക്കാമോ എന്നായിരുന്നു വിക്കി തമാശരൂപേണേ ചോദിച്ചത്. എന്നാല്‍ അന്ന് കത്രീന ഇതിന് കൃത്യമായ മറുപടി നല്‍കിയില്ല.

പിന്നീട് സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനാവുന്ന കോഫി വിത്ത് കരണ്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ വിക്കി കൗശാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പങ്കുവെച്ചിരുന്നു. ഇതോടെയാണ് ഇരുവര്‍ക്കുമിടയിലെ അടുപ്പം കൂടുതല്‍ ചര്‍ച്ചയായത്.

Read more about: vicky kaushal katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X