ഷോലെയിലെ കൊള്ളക്കാരന്‍ കാലിയ, ബോളിവുഡ് നടന്‍ വിജു ഖോട്ടെ അന്തരിച്ചു!
ബോളിവുഡിലെ മുതിര്‍ന്ന നടന്‍ വിജു ഖോട്ടെ അന്തരിച്ചു. 77 വയസുകാരനായ താരം കുറച്ച് നാളുകളായി അസുഖ ബാധിതനായിരുന്നു. തിങ്കളാഴ്ച വെളുപ്പിന് ഹൃദയാഘതത്തെ തുടര്‍ന്നാണ് താരം മരിക്കുന്നത്. ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം വിജു ഖോട്ടെയ്ക്ക് ആദരാഞ്ജലികളുമായി എത്തിയിരിക്കുകയാണ്.
സൈലന്റ് മൂവി നടനായിരുന്ന നന്ദു ഖോട്ടെയുടെ മകനാണ് വിജു ഖോട്ടെ. നടി ശുഭ ഖോട്ടെയുടെ ഇളയ സഹോദരന്‍ കൂടിയാണ് വിജു. 1960 കളില്‍ സിനിമയിലേക്ക് എത്തിയ വിജു ഹിന്ദിയിലും മറാത്തിയിലുമായി മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറെ കാലം മറാത്തി നാടക വേദിയില്‍ സജീവമായി നിന്നതിന് ശേഷമായിരുന്നു ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്.

ബോളിവുഡിലെ ഏക്കാലത്തെയും ഹിറ്റ് സിനിമകളിലൊന്നായ ഷോലെ യിലെ വില്ലന്‍ വേഷം അവതരിപ്പിച്ചത് വിജു ഖോട്ടെ ആയിരുന്നു. ഷോലെ യിലെ കാലിയ എന്ന കൊള്ളക്കാരന്റെ വേഷമായിരുന്നു വിജു ഖോട്ടെയെ ഇന്ത്യയില്‍ ശ്രദ്ധേയനാക്കിയത്. അന്ദാസ് അപ്‌ന അപ്‌ന എന്ന ചിത്രത്തിലെ റോബര്‍ട്ട് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഖയാത്ത് സെ ഖയാമത്ത് തക്ക്, വെന്റിലേറ്റര്‍ എന്നിവയും ഹിറ്റായിരുന്നു.


Click it and Unblock the Notifications