6 മാസത്തോളം സംവിധായകൻ ലൈംഗികമായി പീഡിപ്പിച്ചു! എന്നിട്ടും സംവിധായകനെ പിന്തുണച്ച് ബോളിവുഡ് താരങ്ങള്‍!

ഹോളിവുഡില്‍ നിന്നുമായിരുന്നു മീ ടൂ എന്ന പേരില്‍ ഒരു ക്യാംപെയിന്‍ രൂപം പ്രാപിച്ചത്. പ്രമുഖരായ ഒട്ടനവധി നടിമാരായിരുന്നു സിനിമാമേഖലയില്‍ തങ്ങള്‍ അനുഭവിക്കേണ്ടി വന്ന ദുരനുഭവമാണ് പലരും തുറന്ന് പറഞ്ഞത്. സിനിമാ താരങ്ങള്‍, സംവിധായകന്മാര്‍, നിര്‍മാതാക്കള്‍ തുടങ്ങി ആരോപണം ഉന്നയിക്കപ്പെട്ടവരെല്ലാം പ്രശ്‌സതിയുടെ കൊടുമുടിയില്‍ നില്‍ക്കുന്നവരായിരുന്നു.

ഹോളിവുഡില്‍ നിന്നും ഇന്ത്യന്‍ സിനിമയിലേക്ക് കൂടി വ്യാപിച്ച മീ ടൂ ഇന്ത്യയിലും കൊടുങ്കാറ്റായിരുന്നു സൃഷ്ടിച്ചത്. അടുത്തിടെ ബോളിവുഡിലെ പ്രമുഖനായ സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയ്ക്ക് എതിരെയായിരുന്നു മീ ടൂ ആരോപണം. എന്നാല്‍ അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് വ്യക്തമാക്കി ഒരുപാട് ബോളിവുഡ് താരങ്ങളാണ് സംവിധായകന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

മീ ടൂ വില്‍ കുടുങ്ങിയ സംവിധായകന്‍

മീ ടൂ വില്‍ കുടുങ്ങിയ സംവിധായകന്‍

ബോളിവുഡില്‍ നിന്നും അവസാനമായി ഉണ്ടായ മീ ടൂ വെളിപ്പെടുത്തല്‍ സംവിധാകന്‍ രാജ്കുമാര്‍ ഹിറാനിയ്ക്ക് വേണ്ടിയായിരുന്നു. സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത സഞ്ജുവിന്റെ പോസ്റ്റ് പ്രൊഢക്ഷന്‍സ് വര്‍ക്കുകള്‍ നടക്കുന്നതിനിടെ സംവിധായകനില്‍ നിന്നും താന്‍ പീഡിപ്പിക്കപ്പെട്ടു എന്നായിരുന്നു ഹിറാനിയുടെ സഹപ്രവര്‍ത്തക വെളിപ്പെടുത്തിയത്.

 യുവതിയുടെ വെളിപ്പെടുത്തല്‍

യുവതിയുടെ വെളിപ്പെടുത്തല്‍

2018 മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയുള്ള ആറുമാസം തന്നെ രാജ്കുമാര്‍ ഹിറാനി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. 2018 ഏപ്രില്‍ 9 ന് തന്നെ വീട്ടില്‍ വെച്ചാണ് ഹിറാനി ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവതി ആരോപിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം തനിക്ക് ആ ജോലിയില്‍ തുടരേണ്ടതുണ്ടായിരുന്നു. അച്ഛന്റെ അസുഖം അവിടെ പിടിച്ച് നില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്നും ജോലി പാതി വഴിയില്‍ ഉപേക്ഷിച്ചാല്‍ മറ്റൊരു ജോലി ലഭിക്കില്ലെന്നുമായിരുന്നു എന്റെ പേടി. രാജ്കുമാര്‍ ഹിറാനി തന്നെ കുറിച്ച് മോശമായി പറായന്‍ ഇടയായാല്‍ ഭാവിയില്‍ തനിക്ക് സിനിമാ മേഖലയില്‍ പിടിച്ച് നില്‍ക്കാനാകില്ലെന്ന് ഭയന്നിരുന്നെന്നും യുവതി പറയുന്നു.

 നിഷേധിച്ച് രാജ്കുമാര്‍ ഹിറാനി

നിഷേധിച്ച് രാജ്കുമാര്‍ ഹിറാനി

എന്നാല്‍ ഇക്കാര്യങ്ങളെല്ലാം രാജ്കുമാര്‍ ഹിറാനി നിഷേധിച്ചിരിക്കുകയാണ്. അഭിഭാഷകന്‍ വഴിയാണ് ഇക്കാര്യങ്ങള്‍ നിഷേധിച്ചത്. ഇരുവരും തമ്മില്‍ ജോലി സംബന്ധമായ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് തെളിയിക്കുന്ന രേഖകള്‍, ഇരുവരും തമ്മിലുള്ള ഇ-മെയില്‍ സംഭാഷണങ്ങള്‍, മെസേജുകല്‍ എന്നിവ ഹിറാനി പുറത്ത് വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രമുഖ സംവിധായകനെതിരെ വന്ന രൂക്ഷ വിമര്‍ശനം വലിയ ചര്‍ച്ചയായി മാറിയെങ്കിലും ബോളിവുഡില്‍ നിന്നുമുള്ള മറ്റ് താരങ്ങളുടെ പിന്തുണയാണ് ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

 പിന്തുണയുമായി താരങ്ങള്‍

പിന്തുണയുമായി താരങ്ങള്‍

രാജ്കുമാര്‍ ഹിരാനിയ്ക്ക് പിന്തുണയുമായിട്ടാണ് ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം എത്തിയിരിക്കുന്നത്. നടന്മാരായ ശര്‍മാന്‍ ജോഷി, ഇമ്രാന്‍ ഹാഷ്മി, നടി ദിയ മിര്‍സ, നിര്‍മാതാവ് ബോണി കപൂര്‍ തുടങ്ങിയവരെല്ലാം രാജ്കുമാര്‍ ഹിറാനിയ്ക്കുള്ള തങ്ങളുടെ പിന്തുണ ഇതിനകം അറിയിച്ചിരിക്കുകയാണ്. ഞാന്‍ ഈ ആരോപണം വിശ്വസിക്കില്ല. അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ല. എന്നാണ് ബോണി കപൂര്‍ പറഞ്ഞത്. രാജു സാര്‍ സത്യസന്ധനും ബഹുമാന്യനുമാണ്. ഇന്ന് ഇത്തരത്തിലുള്ള ഒരാളെ കണ്ടെത്തുക തന്നെ പ്രയാസമാണ്. എന്നെ സ്വാധീനിച്ചതും ഞാന്‍ പാഠങ്ങള്‍ ഉള്‍കൊണ്ടതുമായ വ്യക്തിയാണ് അദ്ദേഹം എന്നാണ് ത്രീ ഇഡിയറ്റ്‌സ് താരമായ ശര്‍മാന്‍ ജോഷി പറയുന്നത്.

 ആരോപണം മാത്രമാണ്

ആരോപണം മാത്രമാണ്

ഇത് ആരോപണം മാത്രമാണ്. സംവിധായകന്‍ ഈ ആരോപണം നിഷേധിച്ച് കഴിഞ്ഞു. ആരോപണം തെളിയിക്കുന്നത് വരെ അഭിപ്രായം പറയാന്‍ താനില്ലെന്നാണ് ഇമ്രാന്‍ ഹാഷ്മി വ്യക്തമാക്കിയത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി അദ്ദേഹത്തെ അടുത്ത് അറിയാവുന്ന ആളെന്ന നിലയില്‍ ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെടാനുള്ളത്. ഒപ്പം ജോലി ചെയ്തിട്ടുള്ള സംവിധായകരില്‍ ഏറ്റവും മാന്യനായ മനുഷ്യനാണ് രാജ്കുമാര്‍ ഹിറാനി എന്ന് ദിയ മിര്‍സ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X