ഷൂട്ടിങ്ങിനിടെ പരുക്കേറ്റ ബോളിവുഡ് താരങ്ങള്‍

By Lakshmi

ആക്ഷനും സാഹസികതയുമെല്ലാം സിനിമയുടെ ഭാഗമാണ്. ആക്ഷന്‍ ചിത്രമെന്ന ടാഗില്ലാതെയെത്തുന്ന ചില ചിത്രങ്ങളിലും നെഞ്ചിടിപ്പേറ്റുന്ന സാഹസിക രംഗങ്ങള്‍ നമ്മള്‍ കാണാറുണ്ട്. പലപ്പോഴും പല താരങ്ങളും ഇത്തരം വിഷമമേറിയ സീനുകള്‍ ഷൂട്ട് ചെയ്യാന്‍ ഡ്യൂപ്പുകളെയാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ചില താരങ്ങള്‍ക്ക് ചിത്രത്തിലെ ഓരോ സീനും സ്വന്തമായി ചെയ്യണമെന്ന് നിര്‍ബ്ബന്ധമുണ്ട്. തങ്ങളുടെ കഥാപാത്രത്തെ പെര്‍ഫെക്ട് ആക്കുകയെന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യം.

സ്റ്റണ്ട് രംഗങ്ങളിലും റേസിങ് രംഗങ്ങളിലുമെല്ലാം ഡ്യൂപ്പില്ലാതെ അഭിനയിച്ച് പരുക്കേറ്റ ഒട്ടേറെ താരങ്ങള്‍ ചലച്ചിത്രലോകത്തുണ്ട്. അടുത്തകാലത്തായി ബോളിവുഡിലെ പല താരങ്ങളുടെ പരുക്ക് വാര്‍ത്തകള്‍ അടിയ്ക്കടി വന്നുകൊണ്ടിരിക്കുന്നുണ്ട്. വെറുമൊരു മുറിവോ ചതവോ എന്നതരത്തിലല്ല ഇപ്പോള്‍ താരങ്ങള്‍ക്ക് പറ്റാറുള്ള പരുക്കുകള്‍, ശസ്ത്രക്രിയയും ചികിത്സയും വേണ്ട തരത്തിലുള്ള മാരകമായ പരുക്കുകള്‍ പറ്റുന്ന താരങ്ങളും ഏറെയാണ്. ഇതാ ബോളിവുഡില്‍ ഷൂട്ടിങ്ങിനിടെ പരുക്കേറ്റ താരങ്ങളില്‍ ചിലര്‍.

അമിതാഭ് ബച്ചന്‍

ഷൂട്ടിങ്ങിനിടെ പരുക്കേറ്റ ബോളിവുഡ് താരങ്ങള്‍

ബോളിവുഡിന്റെ സൂപ്പര്‍താരമായിരുന്ന അമിതാഭ് ബച്ചന് തന്റെ ഹിറ്റ് ചിത്രമായ കൂലിയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റിരുന്നു. ചിത്രത്തിന്റെ സംഘട്ടനരംഗത്തിനിടെയാണ് ബച്ചന് പരുക്കേറ്റത്. അന്നത്തെ പരുക്ക് മാരകമായിരുന്നു. കുടുംബവും ആരാധകരും ബച്ചന് വേണ്ടി ഏറെ പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. ബച്ചനൊരു തിരിച്ചുവരവുണ്ടാകില്ലെന്നായിരുന്നു ചികിത്സാക്കാലത്ത് പറഞ്ഞുകേട്ടിരുന്നത്. പക്ഷേ ചികിത്സ കഴിഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെ അദ്ദേഹം തിരിച്ചെത്തി.

അക്ഷയ് കുമാര്‍

ഷൂട്ടിങ്ങിനിടെ പരുക്കേറ്റ ബോളിവുഡ് താരങ്ങള്‍

റൗഡി റാത്തോഡ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഒരു സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴാണ് അക്ഷയ് കുമാറിന് പരുക്കേറ്റത്. ഡബ്ല്യൂഡബ്ല്യൂഇ റസലര്‍ അണ്ടര്‍ടേക്കറുമായിട്ടായിരുന്നു സംഘട്ടനം. അപകടത്തില്‍ ചുമലിലായിരുന്നു അക്ഷയ് യ്ക്ക് പരുക്കേറ്റത്.

ഷാഹിദ് കപൂര്‍

ഷൂട്ടിങ്ങിനിടെ പരുക്കേറ്റ ബോളിവുഡ് താരങ്ങള്‍

ആര്‍ രാജ്കുമാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഫയര്‍ ആക്ഷന്‍ രംഗത്തായിരുന്നു ഷാഹിദിന് പരുക്കേറ്റത്. തീയുണ്ടാക്കാന്‍ ഉപയോഗിച്ച രാസവസ്തു പുറത്തുവന്നാണ് അപകടം സംഭവിച്ചത്. ആഴത്തിലുള്ള പൊള്ളലുകളായിരുന്നു ഷാഹിദിനേറ്റത്. പുറത്തും കൈകള്‍ക്കുമായിരുന്നു പൊള്ളലേറ്റത്

അഭിഷേക് ബച്ചന്‍

ഷൂട്ടിങ്ങിനിടെ പരുക്കേറ്റ ബോളിവുഡ് താരങ്ങള്‍

അഭിഷേക് പല ചിത്രങ്ങളിലും ദുര്‍ഘടമായ സ്റ്റണ്ട് സീനുകള്‍ ചെയ്തിട്ടുണ്ട്. ഭോല്‍ ബച്ചന്‍ ഭോലിന്റെ ചിത്രീകരണത്തിനിടെ അഭിഷേകിനും കാര്യമായി പരുക്കേറ്റു.

സല്‍മാന്‍ ഖാന്‍

ഷൂട്ടിങ്ങിനിടെ പരുക്കേറ്റ ബോളിവുഡ് താരങ്ങള്‍

മുഖത്തെ പേശികളുടെപ്രശ്‌നം കാരണം അടുത്തിടെയാണ് സല്‍മാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. വര്‍ഷങ്ങളായി ഈ അസുഖത്തിന് ചികിത്സയിലാണ് താരം. വാണ്ടഡ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് സല്‍മാന് പരുക്കേല്‍റ്റിരുന്നു. പിന്നീട് ദബാങിന്റെ ചിത്രീകരണത്തിനിടയിലും സല്‍മാന് പരുക്കേറ്റു.

സോനു സൂദ്

ഷൂട്ടിങ്ങിനിടെ പരുക്കേറ്റ ബോളിവുഡ് താരങ്ങള്‍

ദബാങ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സോനു സൂദിന് കാര്യമായി പരുക്കേറ്റത്.

   ഷാരൂഖ് ഖാന്‍

ഷൂട്ടിങ്ങിനിടെ പരുക്കേറ്റ ബോളിവുഡ് താരങ്ങള്‍

ഷാരൂഖ് ഖാന് ഇതുവരെ ചിത്രീകരണത്തിനിടെയുള്ള പരുക്കുകളെത്തുടര്‍ന്ന് 8 ശസത്രക്രിയകളാണ് ചെയ്തിട്ടുള്ളത്. വലതു തോളെല്ലിനേറ്റ പരിക്കിനെത്തുടര്‍ന്ന് നടത്തിയ ശസ്ത്രക്കിയയാണ് ഇതില്‍ ഏറ്റവും അവസാനത്തേത്. ചെന്നൈ എക്‌സ്പ്രസിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഈ അപകടം നടന്നത്.

ഹൃത്തിക് റോഷന്‍

ഷൂട്ടിങ്ങിനിടെ പരുക്കേറ്റ ബോളിവുഡ് താരങ്ങള്‍

അടുത്തിടെ ബാങ് ബാങ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹൃത്തിക്കിന് പരുക്കേല്‍ക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ഹൃത്തിക്കിന്റെ തലച്ചോറിനായിരുന്നു പ്രശ്‌നം സംഭവിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഹൃത്തിക്കിന് പരിപൂര്‍ണ വിശ്രമമായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.

ജോണ്‍ എബ്രഹാം

ഷൂട്ടിങ്ങിനിടെ പരുക്കേറ്റ ബോളിവുഡ് താരങ്ങള്‍

ഷൂട്ട് ഔട്ട് അറ്റ് വാദ്‌ല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ജോണ്‍ എബ്രഹാമിന് അവസാനമായി പരുക്കേറ്റത്. മരണം സംഭവിക്കേണ്ടിയിരുന്ന അവസ്ഥയില്‍ നിന്നാണ് ജോണ്‍ രക്ഷപ്പെട്ടതെന്നാണ് പറയപ്പെടുന്നത്.

നീല്‍ നിതിന്‍ മുകേഷ്

ഷൂട്ടിങ്ങിനിടെ പരുക്കേറ്റ ബോളിവുഡ് താരങ്ങള്‍

പ്ലയേഴ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നാല് വട്ടമാണ് നീലിന് പരുക്കേല്‍ക്കുകയും ക്ഷതങ്ങള്‍ സംഭവിയ്ക്കുകയും ചെയ്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X