ലഹരിമരുന്ന് കേസില്‍ നടിമാരുടെ വെളിപ്പെടുത്തല്‍ വൈറല്‍! സിഗരറ്റ് പോലും വലിക്കാറില്ലെന്ന് നായികമാര്‍
മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായുളള ചോദ്യം ചെയ്യലില്‍ തങ്ങള്‍ക്കെതിരെയുളള ആരോപണങ്ങള്‍ നിഷേധിച്ച് ബോളിവുഡ് നടിമാര്‍. ദീപികാ പദുകോണ്‍, സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍ തുടങ്ങിയ നായികമാരാണ് ഞങ്ങള്‍ സിഗരറ്റ് പോലും വലിക്കാറില്ലെന്ന് പറഞ്ഞത്. കഴിഞ്ഞ ദിവസം നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇവരെ ചോദ്യം ചെയ്തിരുന്നത്. വാട്സ്ആപ്പ് സന്ദേശങ്ങളില്‍ സിഗരറ്റ് പരാമര്‍ശങ്ങള്‍ ഉണ്ടെങ്കിലും അത് ഉപയോഗിക്കാറില്ലെന്ന് ഇവര്‍ പറഞ്ഞതായി എന്‍സിബി വൃത്തങ്ങള്‍ പറയുന്നു.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മയക്കുമരുന്ന് ശീലത്തെക്കുറിച്ച് അറിവില്ലെന്നും ഇവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍ എന്നിവര്‍ക്കൊപ്പം ദീപിക പദുകോണിനെയും വിളിച്ചുവരുത്തി എന്‍സിബി ചോദ്യം ചെയ്തത്. ക്വാന്‍ ടാലന്റ് മാനേജര്‍ ജയ സാഹ, ഫാഷന്‍ ഡിസൈനര്‍ സിമോണ്‍ ഖമ്പട്ട എന്നിവരുടെ ഫോണുകളും എന്‍സിബി പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.
മുംബൈയിലെ കൊളാബയിലെ എവ്‌ലിന്‍ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ദീപികയെ ചോദ്യം ചെയ്തത്. എന്‍സിബിയുടെ ബല്ലാര്‍ഡ് എസ്റ്റേറ്റ് ഓഫീസില്‍ വെച്ച് ശ്രദ്ധാ കപൂറിനെയും സാറാ അലി ഖാനെയും പ്രത്യേകം ചോദ്യം ചെയ്തു. സുശാന്ത് സിംഗ് രജ്പുത്തിന്‌റെ വിയോഗത്തിന് പിന്നാലെയാണ് ബോളിവുഡിലെ മയക്കുമരുന്ന് ബന്ധത്തെ കുറിച്ചുളള അന്വേഷണം ആരംഭിച്ചത്. സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മയക്ക് മരുന്ന് ബന്ധത്തെ കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നത്.
സുശാന്ത് സിംഗിന്‌റെ മരണത്തിന് പിന്നാലെ ഉയര്‍ന്നുവന്ന മയക്കുമരുന്നും ചലച്ചിത്ര വ്യവസായവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുളള അന്വേഷണത്തില്‍ വന്നിരിക്കുന്ന ഉയര്‍ന്ന പേരുകള്‍ ഈ നടിമാരുടേതാണ്. റിയ ചക്രബര്‍ത്തിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെടുത്ത വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കേസില്‍ ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിനെയും ചോദ്യം ചെയ്തിരുന്നു.
Recommended Video
റിയ ചക്രവര്‍ത്തിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹതാരങ്ങളായ സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുവന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിയയ്ക്ക് പുറമെ മയക്കുമരുന്ന് ഇടപാടില്‍ നടിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയെയും സുശാന്തിന്റെ മുന്‍ വീട്ടുജോലിക്കാരി സാമുവല്‍ മിറാന്‍ഡയേയും നാര്‍ക്കോട്ടിക്സ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.


Click it and Unblock the Notifications